ഇന്ത്യന്‍ സ്കൂള്‍ പ്ളസ്ടു വിദ്യാര്‍ഥിയെ  മരിച്ച നിലയില്‍ കണ്ടത്തെി

മനാമ: ഇന്ത്യന്‍ സ്കൂള്‍ പ്ളസ് ടു വിദ്യാര്‍ഥി വിനീത് ഭൂഷണ്‍ പിള്ള(17)യെ ഗഫൂളിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്തെി. ചേര്‍ത്തല സ്വദേശിയും ബഹ്റൈനില്‍ എല്‍.ഐ.സി സീനിയര്‍ കണ്‍സള്‍ട്ടന്‍റുമായ വേണുഗോപാല്‍ പിള്ളയുടെയും മരിയ പിള്ളയുടെയും മകനാണ്. മരിയ ഗള്‍ഫ് വണ്‍ ഇന്‍വെസ്റ്റ്മെന്‍റ് ബാങ്ക് ജീവനക്കാരിയാണ്. 
കുട്ടി രണ്ടുവയസു മുതല്‍ ഹൃദ്രോഗബാധിതനായിരുന്നു എന്ന് പിതാവിന്‍െറ സുഹൃത്തുക്കള്‍ പറഞ്ഞു. ഇന്ത്യന്‍ സ്കൂളില്‍ പ്ളസ് ടു ഹ്യൂമാനിറ്റീസ് സ്ട്രീം വിദ്യാര്‍ഥിയാണ്. 
സഹോദരങ്ങള്‍: വിഷ്ണു പിള്ള (അഹ്മദാബാദ്), വീണ പിള്ള (ബംഗളൂരു). മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.