മനാമ: ബാല്‍ക്കണിയിലും ടെറസിലും അടിവസ്ത്രം ഉണക്കാനിടുന്നതിന് സതേണ്‍ ഗവര്‍ണറേറ്റില്‍ നിരോധം. അടിവസ്ത്രങ്ങളും മറ്റും പരസ്യമായി ഉണക്കാനിടുന്നത് സംബന്ധിച്ച താമസക്കാരുടെ പരാതിയെ തുടര്‍ന്നാണ് നടപടിയെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. നിരോധം ലംഘിക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കണമെന്ന് സതേണ്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ ശിപാര്‍ശ ചെയ്തു. അടിവസ്ത്രങ്ങള്‍ ജനങ്ങള്‍ കാണും വിധം അഴലില്‍ ഇടുന്നത് സംബന്ധിച്ച് നിരവധി പരാതികളാണ് ലഭിച്ചതെന്ന് കൗണ്‍സില്‍ ചെയര്‍മാന്‍ അഹ്മദ് അല്‍ അന്‍സാരി പറഞ്ഞു. ഇത് മതശാസനകള്‍ക്കും വിരുദ്ധമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വസ്ത്രം ഇനി മുതല്‍ വീടിനുള്ളില്‍ ഉണക്കിയാല്‍ മതിയെന്ന നിലപാടിലാണ് കൗണ്‍സില്‍. പൊതുമരാമത്ത്, മുനിസിപ്പല്‍-നഗരാസൂത്രണകാര്യ മന്ത്രിയുടെ അംഗീകാരം ലഭിച്ചാല്‍ ഇത് നടപ്പാക്കുമെന്ന് ചെയര്‍മാന്‍ വ്യക്തമാക്കി.
അഴലുകള്‍ ആകെ നിരോധിക്കാന്‍ ആലോചനയില്ളെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.