മനാമ: അറബ് വംശജരായ രോഗികളുടെ ചികിത്സയില്‍ മരുന്നുകളുടെ പ്രയോഗത്തിന്‍െറ ഫലം വിലയിരുത്തുന്ന പരീക്ഷണങ്ങള്‍ക്ക് ബഹ്റൈനില്‍ അധികം വൈകാതെ തുടക്കമാകും. ജി.സി.സി രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് മരുന്നുകള്‍ കൂടുതല്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താനുള്ള സാഹചര്യമൊരുക്കുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നതെന്ന് അറബ് ഗള്‍ഫ് യൂനിവേഴ്സിറ്റി ക്ളിനിക്കല്‍ റിസര്‍ച്ച് സെന്‍റര്‍ ഡയറക്ടര്‍ ഡോ. ആദില്‍ മെധ്കൗര്‍ പറഞ്ഞു.
നാഷണല്‍ ഹെല്‍ത് റെഗുലേറ്ററി അതോറിറ്റിയും അറബ് ഗള്‍ഫ് യൂനിവേഴ്സിറ്റിയും സംയുക്തമായി നടത്തിയ ക്ളിനിക്കല്‍ റിസര്‍ച്ച് ഫോറത്തിനിടെ പ്രാദേശിക പത്രവുമായി സംസാരിക്കുകയായിരുന്നു ഡോ. ആദില്‍ മെധ്കൗര്‍.
മരുന്നുപരീക്ഷണം സംബന്ധിച്ച പുതിയ നിര്‍ദേശങ്ങള്‍ അടുത്ത മാസത്തോടെ രൂപപ്പെടുമെന്നാണ് കരുതുന്നത്. മറ്റുജനതയില്‍ നിന്നും വ്യത്യസ്തമായ ജനിതക ഘടനയുള്ളവരെന്ന നിലക്ക് മരുന്നുകളുടെ ഫലം വിലയിരുത്തുന്ന പരീക്ഷണങ്ങള്‍ ആവശ്യമാണെന്ന് ഡോ. ആദില്‍ പറഞ്ഞു. ലോകത്തിന്‍െറ ഇതര ഭാഗങ്ങളില്‍ കൃത്യമായി മരുന്നുപരീക്ഷണം നടക്കുന്നുണ്ട്.
വിവിധ വംശങ്ങളില്‍ പെട്ട ജനങ്ങളില്‍ മരുന്നുകള്‍ പലരീതിയിലാണ് പ്രവര്‍ത്തിക്കുകയെന്നത് ജനിതക മാപ്പിങ് വ്യക്തമാക്കിയ കാര്യമാണ്. ഇത് വ്യക്ത്യാധിഷ്ഠിത ചികിത്സയുടെ കാലമാണ്. മറ്റേതെങ്കിലും രാജ്യത്ത് ഫലപ്രദമാണ് എന്ന് കണ്ടത്തെിയ ഒരു മരുന്ന് ഇവിടെ ഫലപ്രദമാകണമെന്നില്ളെന്നാണ് ഇപ്പോള്‍ ശാസ്ത്രലോകം കരുതുന്നത്. അതുകൊണ്ട് ഒരു പുതിയ മരുന്നിന് അംഗീകാരം നല്‍കുന്നതിന് മുമ്പ് അത് മറ്റിടങ്ങളിലെപ്പോലെ ഇവിടെയും ഉപകാരപ്പെടുമോ എന്ന കാര്യം പഠനവിധേയമാക്കേണ്ടതുണ്ട്. ഇതുമുന്‍നിര്‍ത്തി, കമ്പനികള്‍ അവരുടെ മരുന്നുകളില്‍ മതിയായ പരീക്ഷണം നടത്തി വിജയകരമാണ് എന്ന് ഉറപ്പുവരുത്തുന്ന സംവിധാനം അധികം വൈകാതെ പ്രാബല്യത്തില്‍ വരുമെന്ന് കരുതാം. ഈ വിഷയത്തില്‍ സൗദി അറേബ്യ ഏറെ മുന്നോട്ട് പോയിട്ടുണ്ട്.- ഡോ. ആദില്‍ മെധ്കൗര്‍ കൂട്ടിച്ചേര്‍ത്തു.
ക്ളിനിക്കല്‍ റിസര്‍ച്ച് ഫോറം, സുപ്രീം കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത് പ്രസിഡന്‍റ് ഡോ.ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫയും നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് മറിയം അല്‍ ജലാമയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. മരുന്നുപരീക്ഷണം സംബന്ധിച്ച നിര്‍ദേശങ്ങള്‍ വിദഗ്ധര്‍ ചര്‍ച്ച ചെയ്തു.
പ്രമേഹം, സിക്ക്ള്‍ സെല്‍ അനീമിയ എന്നീ രോഗങ്ങളില്‍ നടത്തിയ ഒരു പരീക്ഷണം ഈയിടെ പൂര്‍ത്തിയായതായി ഡോ.ആദില്‍ പറഞ്ഞു. ഇടക്കിടെ വരുന്ന വേദയുടെ ചികിത്സയില്‍ പുതിയ പരീക്ഷണം നടക്കാനിരിക്കുകയാണ്. പരീക്ഷണം സംബന്ധിച്ച നിര്‍ദേശങ്ങളുടെ അന്തിമ കരട് സുപ്രീം കൗണ്‍സില്‍ ഫോര്‍ ഹെല്‍ത്ത് അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്.
ഇത് കാര്യക്ഷമമായും മനുഷ്യാവകാശ ധ്വസംനങ്ങളില്ലാതെയും നടത്തുവാനായി വിവിധ ആശുപത്രകളിലെ എത്തിക്സ് കമ്മിറ്റികള്‍ ഏകീകൃത സംവിധാനത്തിന് രൂപം നല്‍കേണ്ടതുണ്ട്. മരുന്ന് പരീക്ഷണം സംബന്ധിച്ച കരടിന്‍മേല്‍ ഈ മേഖലയിലെ വിദ്ധര്‍ അഭിപ്രായം രേഖപ്പെടുത്തും. അതിനുശേഷമായിരിക്കും ഇത് പ്രാബല്യത്തില്‍ വരിക. മരുന്നുനിര്‍മ്മാണത്തിലെ ഗുണനിലവാരം, പരീക്ഷണത്തിനുവിധേയരാകുന്നവരുടെ അനുമതി, വിലയിരുത്തല്‍ തുടങ്ങിയ കാര്യങ്ങളില്‍ കൃത്യമായ നിര്‍ദ്ദേശം പുതിയ നിയമത്തിലുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.