ഗതാഗത ബോധവത്കരണം: ഹ്രസ്വചിത്ര മത്സരം നടത്തും  

മനാമ: ഗതാഗത ബോധവത്കരണം സാധ്യമാകുന്ന രീതിയിലുള്ള ഹ്രസ്വചിത്രങ്ങള്‍ക്കായി മത്സരം നടത്തുന്നു. ഇത്തരത്തിലുള്ള ചിത്രങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്‍െറ ഭാഗമായാണ് നടപടി. 
ട്രാഫിക് മേഖലയിലെ ബോധവല്‍ക്കരണം  സാധ്യമാക്കുന്ന തരത്തില്‍ നിര്‍മിക്കപ്പെടുന്ന ഷോര്‍ട്ട് ഫിലിമിന്് പ്രോല്‍സാഹനം നല്‍കുന്നതിന് മല്‍സരം സംഘടിപ്പിക്കാന്‍ തീരുമാനം. 
യൂത്ത് ആന്‍റ് സ്പോര്‍ട്സ് കാര്യ മന്ത്രാലയത്തിന്‍െറ സഹകരണത്തോടെ നടക്കുന്ന മല്‍സരത്തില്‍ വിജയികളാകുന്നവര്‍ക്ക് 3,000 ദിനാര്‍ വരെയുള്ള സമ്മാനങ്ങളാണ് ലഭിക്കുക. ഇത് സംബന്ധിച്ച് പ്രഖ്യാപനം നടത്താന്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍  ട്രാഫിക് വിഭാഗം ഡയറക്ടര്‍ ശൈഖ് അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുല്‍ വഹാബ് ആല്‍ഖലീഫ, യൂത്ത് ആന്‍റ് ്സപോര്‍ട്സ് മന്ത്രാലയത്തിലെ യൂത്ത് ഡെവലപ്മെന്‍റ് കാര്യ അസി. അണ്ടര്‍ സെക്രട്ടറി ഈമാന്‍ ജനാഹി എന്നിവര്‍ പങ്കെടുത്തു. വാഹനാപകടം കുറക്കുന്നതിനും നിയമങ്ങള്‍ പാലിക്കുന്നതിനും രാജ്യതെത യുവാക്കളെ പ്രാപ്തരാക്കുന്നതിനും അവരെ സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കുന്നതിനുമാണ് മല്‍സരം സംഘടിപ്പിച്ചിട്ടുള്ളതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. 
റോഡുകളില്‍ ഏറ്റവുമധികം ഹോമിക്കപ്പെടുന്നത് യുവാക്കളാണ്. അവര്‍ക്ക് ഉന്നത നിലവാരത്തിലുള്ള സുരക്ഷ സാധ്യമാക്കുന്നിന് അവരെക്കൂടി പങ്കാളിയാക്കിയുള്ള മല്‍സരം ഏറെ പ്രതീക്ഷാ നിര്‍ഭരമാണെന്നും  ട്രാഫിക് ഡയറക്ടര്‍ ചൂണ്ടിക്കാട്ടി. മൗലികവും കാലികവും അപകടം കുറക്കുന്നതിനുള്ള നൂതന പദ്ധതകളും അടങ്ങിയ ഷോര്‍ട്ട് ഫിലിമാണ് മല്‍സരത്തിന് പരിഗണിക്കുക. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.