ദൈവത്തിന്‍െറ സ്വന്തം നാട്; ശൈഖ് ഖാലിദ് കണ്ട കേരളം 

മനാമ: തിരുവനന്തപുരം ചാല മാര്‍ക്കറ്റിലെ പാത്രക്കട, കൊല്ലത്തെ തെങ്ങിന്‍തോപ്പും കായലും,  മല മുകളിലേക്ക് യാത്ര പോകാന്‍ എത്തുന്നവര്‍ക്ക് അത്ഭുതം പകരുന്ന വാനരക്കൂട്ടം, തെരഞ്ഞെടുപ്പിലൂടെ ആദ്യമായി കമ്യൂണിസ്റ്റുകള്‍ അധികാരത്തിലത്തെിയ നാട്ടിലെ  ഇടതുമനസ്സില്‍ നിലനില്‍ക്കുന്ന ചിത്രങ്ങള്‍... കേരളത്തിന്‍െറ ചെറിയൊരു പതിപ്പ് തന്നെയാണ് ശൈഖ് ഖാലിദിന്‍െറ ചിത്രങ്ങള്‍. പ്രവാസ ലോകത്ത് കഴിയുന്ന ഓരോ മലയാളിയുടെയും 
ഉള്ളില്‍ ഗൃഹാതുരത്വം നിറയ്ക്കുന്നതാണ്  ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങള്‍. 

സി.പി.എമ്മിന്‍െറ ചിഹ്നം വരച്ച മതിലിന്‍െറ ചിത്രം, ഫോര്‍ട്ടുകൊച്ചിയിലെ ബിനാലെ വേദിയില്‍ നിന്നുള്ള ദൃശ്യം
 


അതേസമയം, ഒരു സഞ്ചാരി കേരളത്തെ എങ്ങനെ കാണുന്നു എന്നും ഈ ചിത്രങ്ങള്‍ ഓര്‍മിപ്പിക്കുന്നു.   കേരം തിങ്ങും നാടിന്‍െറ ജൈവിക സ്വഭാവം അടയാളപ്പെടുത്തുന്ന ചിത്രങ്ങളാണ് ശൈഖ് ഖാലിദ് ബിന്‍ അഹ്മദ്  പങ്കുവെച്ചിട്ടുള്ളത്. കൊച്ചുവാചകങ്ങളില്‍ കേരളം എന്ന അനുഭവത്തെ കുറിച്ചും ഖാലിദ് ബിന്‍ അഹ്മദ് വിവരിക്കുന്നുണ്ട്. 
മലയാളിയുടെ ആതിഥ്യ മര്യാദയും കേരളത്തിന്‍െറ മനോഹാരിതയുമെല്ലാം തന്‍െറ അനുഭവത്തിലൂടെ ശൈഖ് ഖാലിദ് ചിത്രങ്ങളിലും അടിക്കുറിപ്പുകളിലുമായി പങ്കുവെച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ പൊന്‍മുടിക്കുള്ള യാത്രയില്‍ മരത്തില്‍ വിശ്രമിക്കുന്ന കുരങ്ങന്‍മാരുടെ ചിത്രവും ഫോര്‍ട്ട്കൊച്ചി ബിനാലെയിലെ കലാസൃഷ്ടിയും പങ്കുവെച്ചവയില്‍ ഉള്‍പ്പെടുന്നു. 


കേരളത്തിലൂടെയുള്ള യാത്രക്കിടയില്‍ മതിലില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രം വരച്ച ചിത്രത്തിനൊപ്പം കേരളത്തിന്‍െറ കമ്മ്യൂണിസ്റ്റ് അനുഭാവത്തെ കുറിച്ചും ഇന്‍സ്റ്റഗ്രാമിലെ അടിക്കുറിപ്പായി കുറിച്ചിട്ടുണ്ട്.  കമ്മ്യൂണിസവും കമ്മ്യൂണിസ്റ്റുകളും അവരുടെ ചുറ്റികകളും അരിവാളുകളും സന്തോഷത്തോടെ കേരളത്തില്‍ ജീവിക്കുന്നതായാണ് എഴുതിയിരിക്കുന്നത്. തിരുവനന്തപുരം ചാല മാര്‍ക്കറ്റിലൂടെ നടന്നതിന്‍െറ ഓര്‍മകളും ചിത്രങ്ങളായി ഇടംപിടിച്ചിരിക്കുന്നു. ഒരു കടക്ക് മുന്നില്‍ രാജീവ് ഗാന്ധിയുടെ പ്രതിമ കണ്ട ശേഷം ‘താന്‍ രാജീവ് ഗാന്ധിയെ കണ്ടത്തെി’ എന്നാണ് കുറിച്ചത്.21 വര്‍ഷം തന്‍െറ വീട്ടില്‍ ജോലി ചെയ്ത കൊല്ലം സ്വദേശിനിയായ ലൈലക്കൊപ്പമുള്ള ചിത്രം കഴിഞ്ഞ ദിവസങ്ങളില്‍ തന്നെ ഏറെ ശ്രദ്ധേയമായിരുന്നു.   

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.