മനാമ: ബഹ്റൈന്‍ കേരളീയ സമാജം ക്രിസ്മസ്-പുതുവത്സര ആഘോഷം ഡിസംബര്‍ 29,30 തീയതികളില്‍ നടക്കും.
ഡിസംബര്‍ 29ന് രാത്രി എട്ടിന് ‘പാട്ടുകൂ’ത്തിന്‍െറ സഹകരണത്തോടെ ‘കാതോട്കാതോരം’ എന്ന സംഗീത പരിപാടി അരങ്ങേറും. പിന്നണി ഗായകരായ ലതിക, ദിനേശ്, സംഗീതസംവിധായകന്‍ ജെര്‍സണ്‍ ആന്‍റണി എന്നിവര്‍ സംഗീത നിശക്കായി നാട്ടില്‍ നിന്നത്തെും. ഡിസംബര്‍ 30ന് വിവിധ കലാപരിപാടികള്‍ നടക്കും. വൈകുന്നേരം നാല് മുതല്‍ 6.30 വരെ ക്രിസ്മസ് ട്രീ മല്‍സരവും, 6.30 മുതല്‍ 7.30 വരെ സമാജം വനിതാ വിഭാഗത്തിന്‍െറ നേതൃത്വത്തില്‍ ‘ബെയ്ക്ക് എ കേക്ക്’ മത്സരവും തുടര്‍ന്ന് സമൂഹഗാനം, മാര്‍ഗംകളി, ക്രിസ്മസ് കരോള്‍, ലഘുനാടകം തുടങ്ങിയവ അരങ്ങേറും.
ഷാജന്‍ സെബാസ്റ്റ്യന്‍ കണ്‍വീനറും, രാജേഷ് കെ.പി., സജി കുടശനാട് എന്നിവര്‍ ജോയിന്‍റ് കണ്‍വീനറും, മനോഹരന്‍ പാവറട്ടി കോര്‍ഡിനേറ്ററും ആയ കമ്മിറ്റിയാണ് ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നത്.മത്സരങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഡിസംബര്‍ 27നു മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 36608902, 38044694(Bake a Cake),39185185, 39848091.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.