?????????? ??????????? ?????????? ????????? ???????? ???????? ?????? ????????

നാണയങ്ങള്‍ ഉപയോഗിച്ച് ക്രിസ്മസ് ട്രീ തീര്‍ത്ത് മലയാളി

മനാമ: അഞ്ചാം വര്‍ഷവും തോമസ് വര്‍ഗീസ് എത്തുന്നു; വേറിട്ട ക്രിസ്മസ് ട്രീയുമായി. ഇത്തവണ നാണയങ്ങള്‍ ഉപയോഗിച്ചുള്ള ക്രിസ്മസ് ട്രീയാണ് മാവേലിക്കര സ്വദേശിയായ തോമസ് വര്‍ഗീസ് ഒരുക്കിയിരിക്കുന്നത്. ബഹ്റൈന്‍ ദിനാറിന്‍െറ അഞ്ച് ഫില്‍സിന്‍െറയും പത്ത് ഫില്‍സിന്‍െറയും നാണയങ്ങള്‍ ഉപയോഗിച്ചാണ് ക്രിസ്മസ് ട്രീ നിര്‍മിച്ചത്. 8800 നാണയങ്ങള്‍ ഉപയോഗിച്ച് ഏഴര അടി ഉയരത്തിലാണ് ട്രീ നിര്‍മിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ മുത്തുച്ചിപ്പി, കടല്‍ ചിപ്പി, ഹാംഗര്‍ തുടങ്ങിയവയൊക്കെ ഉപയോഗിച്ച് കഴിഞ്ഞ വര്‍ഷങ്ങളില്‍ ക്രിസ്മസിനോട് അനുബന്ധിച്ച് ട്രീകള്‍ നിര്‍മിച്ച തോമസ് വര്‍ഗീസ് ഇത്തവണ നാണയങ്ങള്‍ ഉപയോഗിക്കുകയായിരുന്നു. അഞ്ച് ഫില്‍സിന്‍െറയും പത്ത് ഫില്‍സിന്‍െറയും നാണയങ്ങള്‍ അടുക്കി ശരിയാക്കി ക്രിസ്മസ് ട്രീ നിര്‍മിക്കാന്‍ ഒരു മാസം വേണ്ടി വന്നതായി തോമസ് വര്‍ഗീസ് പറയുന്നു. സുഹൃത്തുക്കളും ചെറുകിട കച്ചവടക്കാരുമാണ് നാണയം ശേഖരിക്കുന്നതിന് സഹായിച്ചത്. ഇതിനായി ഉപയോഗിച്ച ഒരു നാണയംപോലും അല്‍പംപോലും കേടുവരാത്ത വിധം വളരെയധികം ശ്രദ്ധയോടും എല്ലാവിധത്തിലുള്ള ആദരവോടുംകൂടിയാണ് നിര്‍മാണ പ്രവൃത്തികള്‍ നടത്തിയതെന്ന് തോമസ് വര്‍ഗീസ് പറഞ്ഞു.
ഇന്ത്യയില്‍ വലിയ കറന്‍സി നോട്ടുകള്‍ അസാധുവാക്കപ്പെട്ട സാഹചര്യത്തില്‍ ആര്‍ക്കും വേണ്ടാതിരുന്ന ചെറിയ നാണയങ്ങള്‍ അന്വേഷിച്ച് ആളുകള്‍ പരക്കം പായുകയാണ്. അവഗണിക്കപ്പെട്ടവ ഇന്ന് ആദരിക്കപ്പെടുന്ന കാഴ്ച അവിടെ കാണാന്‍ സാധിക്കും.  ഈ സാഹചര്യത്തില്‍ കൂടിയാണ് തോമസ് വര്‍ഗീസിന്‍െറ നാണയങ്ങള്‍ ഉപയോഗിച്ചുള്ള ക്രിസ്മസ് ട്രീ ശ്രദ്ധേയമാകുന്നത്. പാഴ്വസ്തുക്കളില്‍ നിന്ന് കലാരൂപങ്ങള്‍ സൃഷ്ടിച്ച് ശ്രദ്ധേയനായ തോമസ് വര്‍ഗീസ്, 35 വര്‍ഷമായി ബഹ്റൈനില്‍ പ്രവാസിയാണ്.  35 വര്‍ഷമായി സ്പോര്‍ട്സ് ക്ളബ് ഇന്‍ചാര്‍ജായി ജോലി ചെയ്യുന്നു.  നല്ല ഫോട്ടോഗ്രഫര്‍  കൂടിയാണ് ഇദ്ദേഹം. അന്നമ്മ വര്‍ഗീസാണ്  ഭാര്യ. മക്കള്‍: ടോണി വര്‍ഗീസ് (കംപാല), റോണി വര്‍ഗീസ് (ബഹ്റൈന്‍).  
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.