???????? ?????? ????? ??????? ??? ????????? ??????????????? ???????????????? ??????.??????????????? ???????? ???? ?????????????? ??????? ????????? ??????

ബഹ്റൈന്‍ കേരളീയ സമാജത്തില്‍ നാടക മത്സത്തിന് തുടക്കം

മനാമ:  ബഹ്റൈന്‍ കേരളീയ സമാജം സ്കൂള്‍ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രൊഫ.നരേന്ദ്രപ്രസാദ് അനുസ്മരണ നാടക മത്സരത്തിന് തുടക്കമായി.  സമാജം ഡയമണ്ട് ജൂബിലി ഹാളില്‍ ഉദ്ഘാടന ചടങ്ങ് നടന്നു.  നാടക മത്സരത്തിന്‍െറ വിധികര്‍ത്താക്കളായി നാട്ടില്‍ നിന്ന് എത്തിയ  സിനിമാ നാടക രംഗത്തെ അറിയപ്പെടുന്ന വ്യക്തിത്വങ്ങളായ ഇ. എ രാജേന്ദ്രന്‍, സന്ധ്യാ രാജേന്ദ്രന്‍ എന്നിവര്‍  മുഖ്യാതിഥികളും മുന്‍ എം.എല്‍.എ സത്യന്‍ മൊകേരി വിശിഷ്ടാതിഥിയും ആയിരുന്നു. നാടകരംഗം കേളത്തില്‍ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ചും പ്രവാസികള്‍ ഈ രംഗത്ത് പുലര്‍ത്തുന്ന താല്‍പര്യത്തെപ്പറ്റിയും ഇ.എ രാജേന്ദ്രന്‍ സംസാരിച്ചു. പ്രൊഫ.നരേന്ദ്രപ്രസാദിനെയും മലയാള നാടകവേദിക്ക് മഹത്തായ സംഭാവനകള്‍ നല്‍കിയ മഹാരഥന്‍മാരെയും സത്യന്‍ മൊകേരി അനുസ്മരിച്ചു. കലാജീവിതത്തില്‍ താന്‍ പിന്നിട്ട വഴികളും ആദ്യ കാല നാടക പ്രവര്‍ത്തനങ്ങള്‍ സന്ധ്യാ രാജേന്ദ്രന്‍ പങ്കുവെച്ചു. 
ആക്ടിങ് പ്രസിഡന്‍റ് ഫ്രാന്‍സിസ് കൈതാരത്ത് അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ വിജുകൃഷ്ണന്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി എന്‍.കെ. വീരമണി സ്വാഗതവും കലാവിഭാഗം സെക്രട്ടറി മനോഹരന്‍ പാവറട്ടി നന്ദിയും പറഞ്ഞു. സോപാനം വാദ്യകലാ സംഘത്തിലെ കുട്ടികള്‍ അവതരിപ്പിച്ച ചെമ്പട മേളം, ചിത്രലേഖ അജിത് ചിട്ടപ്പെടുത്തിയ ഫ്യൂഷന്‍ ഡാന്‍സ്, സമാജം അംഗങ്ങള്‍ അവതരിപ്പിച്ച നാടക ഗാനങ്ങള്‍ എന്നിവ അരങ്ങേറി.  
എലികള്‍, കുരിശുകള്‍ക്ക് ബിയാട്രീസ് എന്നീ നാടകങ്ങള്‍ ഞായറാഴ്ച രാത്രി വേദിയിലത്തെി.   ഡിസംബര്‍ ആറിന് സ്വപ്നവേട്ട, രാവുണ്ണി എന്നീ നാടകങ്ങള്‍ വേദിയിലത്തെും. മൊത്തം ആറ് നാടകങ്ങളാണ് മത്സരത്തിനുള്ളത്. ഡിസംബര്‍ എട്ടിനാണ് വിധി പ്രഖ്യാപനവും സമ്മാന ദാനവും നടക്കുക. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.