????????? ???????? ????? ???????????? ??????? ?????? ??????????????????????? ?????????????? ????????????????????? ??????????

ഇന്ത്യന്‍ സ്കൂള്‍ കായിക ദിനം ഇന്ന്;  2860 കുട്ടികള്‍ പങ്കെടുക്കും

മനാമ: ഇന്ത്യന്‍ സ്കൂള്‍ വാര്‍ഷിക കായിക ദിനാഘോഷം വെള്ളിയാഴ്ച നടക്കും. 
റിഫ, ഇസ ടൗണ്‍ ക്യാമ്പസുകളില്‍ നിന്നുള്ള കുട്ടികള്‍ പങ്കെടുക്കുന്ന പരിപാടി ഇസ ടൗണ്‍ കാമ്പസില്‍ രാവിലെ എട്ടിന് തുടങ്ങും. രണ്ട് കാമ്പസുകളില്‍ നിന്നുമായി 2860 കുട്ടികളാണ് മത്സരങ്ങളില്‍ പങ്കെടുക്കുക. ബഹ്റൈന്‍ ബാഡ്മിന്‍റണ്‍ ആന്‍റ് സ്ക്വാഷ് ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ ഹിഷാം അല്‍ അബ്ബാസി മുഖ്യാതിഥിയായിരിക്കും. 
കായിക ദിനാഘോഷം വര്‍ണാഭമാക്കുന്നതിനും വന്‍ വിജയത്തിനും വേണ്ടിയുള്ള തയാറെടുപ്പുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നു. വിവിധ ഹൗസുകളുടെ നേതൃത്വത്തില്‍ വര്‍ണാഭമായ മാര്‍ച്ച് പാസ്റ്റ്,  ബാന്‍റ് മേളം തുടങ്ങിയവ നടക്കും. വിജയികള്‍ക്കായി 600 മെഡലുകളും ട്രോഫികളും നല്‍കും. 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.