??????? ???????????? 2016 ????????? ??????????????? ????????????? ????? ?????????????????? ??????????? ?????? ?????????? ??.??.????? ??????????????

പ്രവാസി സ്പോര്‍ട്സ് 2016: ഫുട്ബാള്‍ ഇന്ന്

മനാമ: ‘കായികക്ഷമത മനുഷ്യ നന്മക്ക്’ സന്ദേശവുമായി ഫ്രന്‍റ്സ് സോഷ്യല്‍ അസോസിയേഷനും  കാപിറ്റല്‍ ചാരിറ്റി അസോസിയേഷനുമായി സഹകരിച്ച് യൂത്ത് ഇന്ത്യ ബഹ്റൈന്‍  സംഘടിപ്പിക്കുന്ന നാലാമത് ‘യൂത്ത് ഇന്ത്യ ഫുഡ് സിറ്റി, പ്രവാസി സ്പോര്‍ട്സ് 2016’ന്‍െറ ഭാഗമായ ഏകദിന ഫുട്ബാള്‍ ടൂര്‍ണമെന്‍റ് വെള്ളിയാഴ്ച നടക്കും. 
സിഞ്ചിലെ അല്‍ അഹ്ലി ക്ളബ് സ്റ്റേഡിയത്തില്‍ നടക്കുന്ന ടൂര്‍ണമെന്‍റ് രാവിലെ ഏഴിന് തുടങ്ങും.  ഒരു ടീമില്‍ എട്ട് പേര്‍ അണിനിരക്കുന്ന ടൂര്‍ണമെന്‍റില്‍  ബഹ്റൈനിലെ പ്രമുഖ 16 ടീമുകള്‍ പങ്കെടുക്കും.  ഒന്ന്, രണ്ട് സ്ഥാനക്കാര്‍ക്ക് പ്രൈസ് മണിയും ട്രോഫിയും സമ്മാനിക്കും. വോളിബാള്‍, വടംവലി, പെനാല്‍റ്റി ഷൂട്ടൗട്ട് എന്നീ ഗെയിംസ് ഇനങ്ങളുടെ രജിസ്ട്രേഷന്‍ പുരോഗമിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. വിവരങ്ങള്‍ 35538451,34387720, 35390396 നമ്പറുകളില്‍ ലഭിക്കും.  
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.