ബഹ്റൈന്‍ വിജയത്തിന്‍െറ  പാതയില്‍ –പ്രധാനമന്ത്രി

മനാമ: രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫയുടെ ഭരണനേതൃത്വത്തില്‍ ബഹ്റൈന്‍ വിജയത്തിന്‍െറ പാതയില്‍ മുന്നേറുകയാണെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ പറഞ്ഞു.
 രാജകുടുംബാംഗങ്ങള്‍, പൗരപ്രമുഖര്‍, മാധ്യമപ്രവര്‍ത്തകര്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ കഴിഞ്ഞ ദിവസം ഗുദൈബിയ പാലസില്‍ സ്വീകരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതര രാജ്യങ്ങളെ അപേക്ഷിച്ച് വലിയ പുരോഗതിയും വളര്‍ച്ചയുമാണ് ബഹ്റൈന്‍ കൈവരിക്കുന്നത്.
ഇതിന്‍െറ ഭാഗമായി ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ ബഹ്റൈന്‍ നില മെച്ചപ്പെടുത്തിയിട്ടുണ്ട്. രാജഭരണത്തിന്‍ കീഴില്‍ ജനങ്ങള്‍  സന്തുഷ്ടരാണ്. 
ഒറ്റക്കെട്ടായി പൗരന്മാര്‍ രാജാവിന് പിന്നില്‍ അണിനിരന്നതിനാലാണ് പുരോഗതി സാധ്യമായത്. ഓരോ പൗരനും തങ്ങളുടെ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിക്കുന്നതില്‍ ശ്രദ്ധ പുലര്‍ത്തണം. രാജ്യതാല്‍പര്യങ്ങളെ പരിഗണിക്കാനും അതിന് മുന്‍ഗണന കൊടുക്കാനും എല്ലാവര്‍ക്കും സാധിക്കണം. 
രാജ്യത്തിന്‍െറ പുരോഗതിയും വളര്‍ച്ചയും ലോകത്തിന് മുമ്പില്‍ പരിചയപ്പെടുത്തേണ്ടത് മാധ്യമങ്ങളാണ്. ആ നിലക്ക് വലിയ ഉത്തരവാദിത്തമാണ് മാധ്യമപ്രവര്‍ത്തകര്‍ നിര്‍വഹിക്കുന്നത്. 
വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ക്ക് മാധ്യമങ്ങള്‍ ഒരിക്കലും തുണയാകരുത്. രാജ്യത്തിന്‍െറ അഖണ്ഡതയും ഐക്യവും തകര്‍ക്കാനും മാധ്യമപ്രവര്‍ത്തകരുടെ തൂലിക വഴിയൊരുക്കരുത്. 
എല്ലാവിധ വിധ്വംസകപ്രവര്‍ത്തനങ്ങളും ജനമധ്യേ തുറന്ന് കാണിക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കണം. രാജ്യത്തിന്‍െറ പുരോഗതിയിലും വളര്‍ച്ചയിലും ഭരണഘടനാ സ്ഥാപനങ്ങളും ദേശീയ സ്ഥാപനങ്ങളും നിര്‍വഹിക്കുന്ന പങ്ക് നിസ്തുലമാണ്. നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സിനെ പോലെയുള്ള രാജ്യത്തെ മനുഷ്യാവകാശ സ്ഥാപനങ്ങള്‍ തെറ്റിദ്ധാരണകള്‍ നീക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. 
സര്‍ക്കാറിന് സാധ്യമാവുന്ന എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് രാജ്യത്തെ പൗരന്മാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കികൊടുക്കും. മേഖലയില്‍ നിലവിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ബഹ്റൈന്‍ വലിയ ശ്രദ്ധയാണ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-18 06:37 GMT
access_time 2024-05-18 06:00 GMT