മനാമ: രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ഖലീഫ തുര്‍ക്കി സന്ദര്‍ശനത്തിനിടെ, ഇസ്തംബൂളിലെ പുതിയ സുല്‍ത്താന്‍ സലീം പാലത്തിന്‍െറ ഒൗപചാരിക ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. തുര്‍ക്കി പ്രസിഡന്‍റ് റജബ് തയ്യിബ് ഉര്‍ദുഗാന്‍െറ അധ്യക്ഷതയില്‍ ഇസ്തംബൂളില്‍ നടന്ന് പ്രൗഢമായ ചടങ്ങില്‍ നിരവധി രാജ്യങ്ങളുടെ പ്രതിനിധികളും പങ്കെടുത്തു. തുര്‍ക്കിയുടെ ചരിത്രത്തിലെ സുപ്രധാനമായ കാല്‍വെപ്പാണ് ഈ പാലമെന്ന് രാജാവ് അഭിപ്രായപ്പെട്ടു. യൂറോപ്പിനെയും ഏഷ്യയെും ബന്ധിപ്പിക്കുന്ന ബോസ്ഫറസ് കടലിടുക്കിലെ മൂന്നാമത്തെ പാലമായ ഇത് തുര്‍ക്കിയുടെ വികസനത്തിന്‍െറ രാജപാതയായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തുര്‍ക്കിയുടെ വിവിധ മേഖലയിലെ വളര്‍ച്ചയെ പ്രതിഫലിക്കുന്നതാണ് ഈ പദ്ധതി. തുര്‍ക്കിയുടെ മുന്നേറ്റത്തില്‍ ബഹ്റൈന്‍െറ എല്ലാ വിജയാംശസകളും അറിയിക്കുന്നതായി ഹമദ് രാജാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.