മനാമ: ആരോഗ്യമേഖലയില്‍ നിയമനിര്‍മാണ സഭകളും ഉദ്യോഗസ്ഥ സംവിധാനവും തമ്മിലുള്ള സഹകരണം വ്യാപിപ്പിക്കുന്നതിനെ കുറിച്ച് ആരോഗ്യ മന്ത്രി ഫാഇഖ ബിന്‍ത് സഈദ് അസ്സാലിഹും ശൂറ കൗണ്‍സില്‍ മെമ്പര്‍ അബ്ദുല്‍വഹാബ് അല്‍ മന്‍സൂറും തമ്മില്‍ നടന്ന കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.
ആരോഗ്യ മന്ത്രാലയത്തിന്‍െറ വിവിധ പദ്ധതികള്‍ വിജയിപ്പിക്കുന്നതില്‍ ശൂറ കൗണ്‍സില്‍-പാര്‍ലമെന്‍റ് അംഗങ്ങള്‍ നല്‍കി വരുന്ന പിന്തുണ വലുതാണെന്ന് മന്ത്രി പറഞ്ഞു.
രാജ്യത്തിന്‍െറ പുരോഗതി ഉറപ്പാക്കാന്‍ നിയമനിര്‍മാണ സഭകളും ഉദ്യോഗസ്ഥസംവിധാനവും തമ്മില്‍ മികച്ച ആശയവിനിമയം നടക്കേണ്ടതുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സല്‍മാനിയ മെഡിക്കല്‍ കോംപ്ളക്സില്‍ നല്‍കി വരുന്ന സേവനങ്ങള്‍ മികച്ചതാണെന്ന് അല്‍ മന്‍സൂര്‍ പറഞ്ഞു. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്തു.
ജനങ്ങളുടെ ആവശ്യങ്ങള്‍ മുന്‍നിര്‍ത്തി ഹെല്‍ത്ത് സെന്‍റുകളില്‍ പ്രത്യേക വിഭാഗങ്ങള്‍ തുടങ്ങേണ്ട കാര്യവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.