?????? ???????????? ??????????? ?????????? ??.?.? ???? ????? ???????? ???? ????? ??.?.? ????????? ????????? ????????????

യു.എ.ഇ. സംഘം എല്‍.എം.ആര്‍.എ അധികൃതരുമായി കൂടിക്കാഴ്ച നടത്തി

മനാമ: ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) സി.ഇ.ഒ ഉസാമ ബിന്‍ അബ്ദുല്ല അല്‍ അബ്സി തന്നെ സന്ദര്‍ശിക്കാനത്തെിയ യു.എ.ഇ പ്രതിനിധിസംഘവുമായി ചര്‍ച്ച നടത്തി. 
എല്‍.എം.ആര്‍.എയുടെ കേന്ദ്ര ആസ്ഥാനത്ത് നടന്ന ചര്‍ച്ചയില്‍ യു.എ.ഇയില്‍ നിന്നുള്ള മുഹമ്മദ് ബിന്‍ റാഷിദ് ഹൗസിങ് എസ്റ്റാബ്ളിഷ്മെന്‍റ് പ്രതിനിധികളാണ് പങ്കെടുത്തത്. 
ബഹ്റൈനില്‍ നടപ്പിലാക്കി വരുന്ന തൊഴില്‍ പരിഷ്കരണങ്ങളെ കുറിച്ചും എല്‍.എം.ആര്‍.എയുടെ ഇതര പദ്ധതികളെകുറിച്ചും അറിയാനായാണ് സംഘം എത്തിയത്. 
വിദേശതൊഴിലാളികളുടെ റിക്രൂട്ടിങ്, വിസ, തൊഴില്‍, തൊഴില്‍ സ്ഥാപനങ്ങള്‍ ആരംഭിക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇവര്‍ വിലയിരുത്തിയത്. 
‘എക്സ്പാറ്റ് മാനേജിങ് സിസ്റ്റം’ (ഇ.എം.എസ്) പദ്ധതിയിലൂടെ വിദേശതൊഴിലാളികള്‍ക്ക് തങ്ങളുടെ തൊഴില്‍ദാതാവുമായി ബന്ധപ്പെട്ട വിവരങ്ങളും  വിസ സംബന്ധിയായ സംശയങ്ങളുമെല്ലാം ഓണ്‍ലൈനായി പരിശോധിക്കാന്‍ സാധിക്കുമെന്ന് ഉസാമ പറഞ്ഞു. ഈ പദ്ധതി ബഹ്റൈനില്‍ വിജയകരമായി നടപ്പാക്കി വരികയാണ്. 
വിസ, സി.ആര്‍ എന്നിവക്ക് വേണ്ടിയുള്ള അപേക്ഷകളും ഇന്‍റര്‍നെറ്റിലൂടെ സമര്‍പ്പിക്കാന്‍ സാധിക്കും. ഈ കാര്യങ്ങള്‍ എല്‍.എം.ആര്‍.എ അധികൃതര്‍ യു.എ.ഇ പ്രതിനിധിസംഘത്തിന് മുമ്പാകെ വിശദീകരിച്ചു. എല്‍.എം.ആര്‍.എ പദ്ധതികളുടെ കാര്യക്ഷമതയില്‍ യു.എ.ഇ പ്രതിനിധി സംഘ തലവന്‍ ജാസിം മുഹമ്മദ് ഹുസൈന്‍ സംതൃപ്തി രേഖപ്പെടുത്തി. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.