പരിസ്ഥിതി സംരക്ഷണം:ബഹ്റൈന്‍ ഏറെ മുന്നില്‍ –കിരീടാവകാശി

മനാമ: പരിസ്ഥിതി സംരക്ഷണ മേഖലയില്‍ ബഹ്റൈന്‍ ഏറെ മുന്നിലാണെന്ന് കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ഖലീഫ പറഞ്ഞു. പരിസ്ഥിതി കാര്യ സുപ്രീം കൗണ്‍സില്‍ ഉപചെയര്‍മാനായി വീണ്ടും നിയോഗിക്കപ്പെട്ട ശൈഖ് ഫൈസല്‍ ബിന്‍ റാഷിദ് ബിന്‍ ഈസ ആല്‍ഖലീഫയെ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹമദ് രാജാവ് തന്നില്‍ അര്‍പ്പിച്ച വിശ്വാസം സാര്‍ഥകമാക്കുന്നതിനുള്ള ശ്രമം തുടരുമെന്ന് ശൈഖ് ഫൈസല്‍ വ്യക്തമാക്കി. പരിസ്ഥിതി സംരക്ഷണത്തിനായുള്ള അന്താരാഷ്ട്ര കരാറുകള്‍ പാലിക്കുന്നതിലും കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കുന്നതിനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നതിലും പരിസ്ഥിതികാര്യ സുപ്രീം കൗണ്‍സില്‍ ഏറെ മുന്നിലാണെന്ന് കിരീടാവകാശി പറഞ്ഞു. പരിസ്ഥിതി സംരക്ഷണ രംഗത്ത് യുവശക്തിയെ ഉപയോഗപ്പെടുത്തുന്നതിനും അവരുടെ കാഴ്ചപ്പാടുകള്‍ക്കനുസരിച്ച് പ്രകൃതിയെ സംരക്ഷിക്കുന്നതിന് പദ്ധതി തയാറാക്കുന്നതിനും സ്ഥാനലബ്ധി പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി. പ്രകൃതി സംരക്ഷണത്തിന് വിവിധ കരാറുകള്‍ നടപ്പാക്കാന്‍ അംഗരാജ്യങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇതിനായി രാജ്യം പ്രത്യേക ശ്രദ്ധ പുലര്‍ത്തുന്നതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.