മനാമ: ബഹ്റൈന്‍െറ സര്‍വതോന്മുഖമായ വളര്‍ച്ചയില്‍ സ്വകാര്യ മേഖലയുടെ പങ്ക് സുപ്രധാനമാണെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ വ്യക്തമാക്കി. രാജ്യത്തെ പ്രമുഖ വ്യാപാരികളെയും നിക്ഷേപ സംരംഭകരെയും ഗുദൈബിയ പാലസില്‍ സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യസേവനത്തില്‍ ബഹ്റൈനിലെ വിവിധ സ്ഥാപനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കുടുംബങ്ങള്‍ വഹിക്കുന്ന പങ്കും വളരെ പ്രധാനപ്പെട്ടതാണ്. സര്‍ക്കാറിനോടൊപ്പം ചേര്‍ന്ന് രാജ്യത്തിന്‍െറ വളര്‍ച്ചയിലും പുരോഗതിയിലും ഇത്തരം സ്ഥാപനങ്ങള്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. സ്വകാര്യ മേഖലക്ക് മുന്നിലുള്ള പ്രയാസങ്ങള്‍ പരിഹരിക്കുന്നതിനും നിക്ഷേപകര്‍ക്ക് നടപടിക്രമങ്ങള്‍ ലളിതമാക്കുന്നനതിനും സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. മികച്ചതും മത്സരാധിഷ്ഠിധവുമായ കമ്പോളം ഒരുക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കുന്നതിലും ഗവര്‍മെന്‍റ് മുഖ്യ പരിഗണന നല്‍കുന്നു. വിവിധ മേഖലകളില്‍ രാജ്യം ഉണ്ടാക്കിയെടുത്ത നേട്ടങ്ങള്‍ സംരക്ഷിക്കുന്നതിന് ഒത്തൊരുമയോടെ മുന്നോട്ട് പോകണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.