മനാമ: ഉദ്യോഗസ്ഥരില്‍ മനുഷ്യാവകാശ അവബോധം ശക്തിപ്പെടുത്തുന്നതിനുള്ള ശ്രമം തുടരുമെന്ന് റോയല്‍ പൊലീസ് അക്കാദമി മേധാവി ലഫ്. കേണല്‍ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫ വ്യക്തമാക്കി. പബ്ളിക് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ക്കായി നടത്തിയ പരിശീലന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനായി ‘ബഹ്റൈന്‍ പൊളിറ്റിക്കല്‍ ഡെവലപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്ടും’ ‘നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹ്യൂമണ്‍റൈറ്റ്സും’ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യാവകാശ മേഖലയില്‍ ഉദ്യോഗസ്ഥരുടെ അവബോധം ശക്തമാക്കുന്നതിന് ആഭ്യന്തര മന്ത്രാലയം പ്രത്യേകം ശ്രദ്ധ ചെലുത്തുന്നുണ്ട്. ഇത് നാലാം തവണയാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കായി ‘മനുഷ്യാവകാശ മാനദണ്ഡങ്ങള്‍’ എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നത്. നിയമപാലനം മനുഷ്യാവകാശങ്ങളുമായി ചേര്‍ന്ന് പോകണമെന്ന ബോധം വളരെ പ്രധാനപ്പെട്ടതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊലീസുകാരുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും മനുഷ്യാവകാശ ബോധമുണ്ടാക്കുന്നതിനും ഇത്തരം പരിപാടികള്‍ സഹായകമാണ്. ജനങ്ങളുടെ അവകാശങ്ങള്‍ അനുവദിക്കുകയും അവരുടെ സംരക്ഷണത്തിന് മുന്‍ഗണന നല്‍കുകയും ചെയ്യുകയെന്നതാണ് ഭരണഘടന നിര്‍ദേശിക്കുന്നത്. മനുഷ്യാവകാശം ശക്തിപ്പെടുത്തുന്നതിന് ‘ബഹ്റൈന്‍ പൊളിറ്റിക്കല്‍ ഡെവലപ്മെന്‍റ് ഇന്‍സ്റ്റിറ്റ്യൂട്’ നടത്തുന്ന പ്രവര്‍ത്തനങ്ങളെ നിയമ-മനുഷ്യവകാശ ഉപദേഷ്ടാവ് ഡോ. അഹ്മദ് ഫര്‍ഹാന്‍ പ്രശംസിച്ചു.
സുരക്ഷിതത്വവും അവകാശങ്ങളും അനുവദിക്കുന്ന ജനാധിപത്യം ശക്തിപ്പെടുത്തുന്നതിനും രാഷ്ട്രീയ അവബോധം ഊട്ടിയുറപ്പിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ തുരണമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.