മനാമ: വിദേശികള്‍ക്കുള്ള സബ്സിഡി എടുത്തു കളയുന്നതോടെ ഒക്ടോബര്‍ ഒന്നു മുതല്‍ മാംസത്തിന് വില കൂടും. കമ്പോള നിലവാരത്തിനനുസരിച്ചായിരിക്കും വിലയെന്നാണ് നേരത്തെ പ്രഖ്യാപിച്ചിട്ടുള്ളത്.ഇത് പല പ്രവാസികളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.
ഡെല്‍മണ്‍ ഫ്രഷ് ചിക്കന് വില കൂടുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. നിലവില്‍ കിലോക്ക് ഒരു ദിനാറാണ് ഇതിന്‍െറ വില. നാളെ മുതല്‍ കിലോക്ക് ഒരു ദിനാര്‍ 400 ഫില്‍സോ ഒന്നര ദിനാറോ ആയി മാറും എന്ന് ഡെല്‍മണ്‍ പോള്‍ട്രി വക്താക്കള്‍ അറിയിച്ചു. മൊത്തവില ഒരു ദിനാറും 300 ഫില്‍സുമായിരിക്കും.
ആസ്ട്രേലിയന്‍ ആട്ടിറച്ചിയുടെ വില എന്തായിരിക്കുമെന്ന് ഇത് വരെയും കൃത്യമായ വിവിരം ലഭിച്ചിട്ടില്ല.
ഇപ്പോള്‍ ഇത് ലഭിക്കുന്നത് ഒരു ദിനാറിനാണ്. നിലവില്‍ മാര്‍ക്കറ്റുകളില്‍ ആസ്ട്രേലിയന്‍ മട്ടണും ഡെല്‍മല്‍ കോഴിയിറച്ചിക്കും ക്ഷാമം അനുഭവപ്പെടുന്നതായി ഉപഭോക്താക്കള്‍ പറയുന്നുണ്ട്. ഇതിനിടെ ചിലര്‍ ആസ്ട്രേലിയന്‍ മട്ടന്‍ വിലകൂട്ടി വില്‍ക്കുന്നതായും പരാതി ഉയര്‍ന്നിരുന്നു. സബ്സിഡി എടുത്തുകളയുകയും കോഴിക്കും ആട്ടിറച്ചിക്കും വിലകൂടുകയും ചെയ്യുന്നതോടെ സാധാരണക്കാരായ വിദേശ തൊഴിലാളികള്‍ക്കും ഇടത്തരം കുടുംബങ്ങള്‍ക്കും ഇത് വലിയ പ്രയാസം സൃഷ്ടിക്കുമെന്നാണ് കരുതുന്നത്.
ഇടത്തരക്കാരുടെ പ്രധാന ആശ്രയമാണ് ആസ്ട്രേലിയന്‍ മട്ടനും ഡെല്‍മണ്‍ ഫ്രഷ് ചിക്കനും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.