മനാമ: ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം ബഹ്റൈനിലത്തെിയ ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി മൈക്കിള്‍ ഫാലന്‍ രാജാവ് ഹമദ് ബിന്‍ ഈസാ ആല്‍ഖലീഫയെ സന്ദര്‍ശിച്ചു. കഴിഞ്ഞ ദിവസം ഗുദൈബിയ പാലസില്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് അല്‍ഖലീഫയുടെ സാന്നിധ്യത്തിലായിരുന്നു അദ്ദേഹത്തെ സ്വീകരിച്ചത്.
ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ചരിത്രപരമായ ബന്ധമാണ് നിലനില്‍ക്കുന്നതെന്നും അത് തുടരാനുള്ള ബ്രിട്ടന്‍െറ ശ്രമങ്ങള്‍ ശ്ളാഘനീയമാണെന്നും രാജാവ് പറഞ്ഞു. വിവിധ മേഖലകളില്‍ ബ്രിട്ടനും ബഹ്്റൈനും തമ്മില്‍ സഹകരണം നിലനില്‍ക്കുന്നുണ്ട്. സൈനികരംഗത്തും പ്രതിരോധമേഖലയിലുമുള്ള സഹകരണം സ്മരണീയമാണ്.
ബഹ്റൈന്‍ വിവിധ മതവിഭാഗങ്ങള്‍ക്കിടയിലുള്ള സഹവര്‍ത്തിത്വത്തിന് ഏറെ പ്രാധാന്യം നല്‍കുന്നുണ്ട്. മേഖലയില്‍ സമാധാനം നിലനിര്‍ത്താന്‍ ബഹ്റൈന്‍ എന്നും മുന്നില്‍ നിന്നിട്ടുണ്ട്. അന്താരാഷ്ട്രതലത്തില്‍ ബ്രിട്ടന്‍ നടത്തുന്ന സുസ്ഥിരതക്കും സമാധാനത്തിനും വേണ്ടിയുള്ള ഇടപെടലുകള്‍ പ്രശംസനീയമാണെന്നും രാജാവ് കൂട്ടിച്ചേര്‍ത്തു. ഇരുരാജ്യങ്ങള്‍ക്കിടയിലുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്താന്‍ ബഹ്റൈന്‍ നടത്തുന്ന ഇടപെടലുകളെ മൈക്കിള്‍ ഫാലന്‍ പ്രകീര്‍ത്തിക്കുകയും രാജാവിന് നന്ദി രേഖപ്പെടുത്തുകയും ചെയ്തു. മൈക്കിള്‍ ഫാലന്‍ ബി.ഡി.എഫ്. കമാന്‍റര്‍ ഇന്‍ ചീഫ് ഫീല്‍ഡ് മാര്‍ഷല്‍ ശൈഖ് ഖലീഫ ബിന്‍ അഹ്മദ് ആല്‍ ഖലീഫയുമായും കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.