ഹജ്ജ്: തീര്‍ഥാടകരുടെ താമസസ്ഥലങ്ങളില്‍ സുരക്ഷ ഉറപ്പാക്കാന്‍ നടപടി

മനാമ: ബഹ്റൈനില്‍ നിന്നുള്ള തീര്‍ഥാടകര്‍ താമസിക്കുന്ന മിനയിലും അറഫയിലുമുള്ള ടെന്‍റുകളിലും മക്കയിലും സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ ശക്തമാക്കിയതായി ബഹ്റൈന്‍ ഹജ്ജ് മിഷന്‍ വൃത്തങ്ങള്‍ അറിയിച്ചു. 
ഇതിനായി സെക്യൂരിറ്റി കമ്പനിയുമായി ധാരണയിലത്തെിയിട്ടുണ്ട്. കൂടാതെ ഹജ്ജ് മിഷന് കീഴിലുള്ള സുരക്ഷാ സമതിയുടെ മേല്‍നോട്ടവും ഉണ്ടാകുമെന്ന് ഹജ്ജ് മിഷന്‍ ചെയര്‍മാന്‍ ശൈഖ് അദ്നാന്‍ അല്‍ഖത്താന്‍ അറിയിച്ചു. 
ബഹ്റൈനില്‍ നിന്ന് വിവിധ  ഹജജ് ഗ്രൂപ്പുകളിലായി എത്തിയ തീര്‍ഥാടകരെ തിരിച്ചറിയുന്നതിനായി പ്രത്യേകം അടയാളം നല്‍കിയിട്ടുണ്ട്. 
അറഫയിലെയും മിനയിലെയും ടെന്‍റുകളില്‍ അനധികൃതമായി ആരും താമസിക്കുന്നില്ളെന്ന് ഉറപ്പുവരുത്താനാണിത്. മിനയില്‍ കല്ളേറിന് ഓരോ രാജ്യക്കാര്‍ക്കും പ്രത്യേകം സമയം സൗദി ഹജ്ജ് കാര്യ മന്ത്രാലയം നിശ്ചയിച്ചിട്ടുണ്ട്. മിനയിലേക്ക് പോകുന്നതിനും സമയം പാലിക്കണം. മെട്രോ ട്രെയിന്‍ വഴിയാണ് യാത്ര ഒരുക്കിയിട്ടുള്ളത്.
 ഇതില്‍ തിരക്ക് കുറക്കുന്നതിനാണ് ഓരോ രാജ്യക്കാര്‍ക്കും പ്രത്യേകം സമയം അനുവദിച്ചതെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ഓരോ രാജ്യത്തിന്‍െറയും ഒൗദ്യോഗിക വാഹനങ്ങള്‍ക്ക് വിശുദ്ധ സ്ഥലങ്ങളില്‍ പ്രവേശിക്കുന്നതിന് സ്റ്റിക്കറുകള്‍ നല്‍കിയിട്ടുണ്ട്. 
ഓരോ ഹജ്ജ് ഗ്രൂപ്പിന്‍െറയും രണ്ട് വാഹനങ്ങള്‍ക്കാണ് പ്രവേശനം അനുവദിച്ചിട്ടുള്ളത്. രാഷ്ട്രീയ മുദ്രാവാക്യങ്ങള്‍ ഹജ്ജിനിടയില്‍ ഉയര്‍ത്തരുതെന്ന് സൗദി ഭരണകൂടം തീര്‍ഥാടകരോട് ആവശ്യപ്പെട്ടിട്ടുണ്ട്. 
നിലവില്‍ 13 ലക്ഷത്തോളം തീര്‍ഥാടകര്‍ വിദേശരാഷ്ട്രങ്ങളില്‍ നിന്ന് സൗദിയില്‍ പ്രവേശിച്ചിട്ടുണ്ട്. ബഹ്റൈനില്‍ നിന്നുള്ള തീര്‍ഥാടകര്‍ ആരോഗ്യപരമായി നല്ല അവസ്ഥയിലാണെന്ന് ഹജ്ജ് മിഷന് കീഴിലുള്ള മെഡിക്കല്‍ മിഷന്‍ ചെയര്‍മാന്‍ ഡോ. അലി അല്‍ബക്കാറ അറിയിച്ചു. 
വൈറസ്- പകര്‍ച്ച വ്യാധികളില്‍ നിന്നും ബഹ്റൈന്‍ തീര്‍ഥാടകര്‍ തീര്‍ത്തും സുരക്ഷിതരാണെന്നും അദ്ദേഹം അറിയിച്ചു. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.