മൂന്നാര്‍ സമരം: സംഘടനകള്‍ ആത്മപരിശോധന നടത്തണമെന്ന് ചെന്നിത്തല

മനാമ: മൂന്നാര്‍ സമരത്തിന്‍െറ പശ്ചാത്തലത്തില്‍ തൊഴിലാളി സംഘടനകള്‍ ആത്മപരിശോധന നടത്തണമെന്ന് കേരളത്തിന്‍െറ ആഭ്യന്തര മന്ത്രിയും കെ.പി.സി.സി മുന്‍ അധ്യക്ഷനുമായ രമേശ് ചെന്നിത്തല പറഞ്ഞു. മനാമയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഓണാട്ടുകരക്കാരുടെ ഓണാഘോഷ പരിപാടികളില്‍ സംബന്ധിക്കാനാണ് അദ്ദേഹം ബഹ്റൈനിലത്തെിയത്. 
തൊഴിലാളി സംഘടനാ നേതൃത്വത്തിന്‍െറ പരാജയമാണ് മൂന്നാറില്‍ കണ്ടത്. തൊഴിലാളികളുമായി നേതാക്കള്‍ക്ക് യാതൊരു ബന്ധവുമില്ലാതെയായി. അവിടുത്തെ തൊഴിലാളികളില്‍നിന്ന് ഉയര്‍ന്നു വന്ന സമരമാണത്. അതിന് ഒരു തീവ്രവാദശക്തിയുടെയും പിന്തുണയുണ്ടെന്ന് കരുതാനാകില്ല. അത്തരം യാതൊരു റിപ്പോര്‍ട്ടും ലഭിച്ചിട്ടില്ല. 
ഇസ്ലാമിക് സ്റ്റേറ്റു(ഐ.എസ്)മായി ബന്ധപ്പെട്ട ഒരു ഭീഷണിയും കേരളത്തിലില്ല. മറ്റു രാജ്യങ്ങളില്‍ നിന്ന് തിരികെ അയച്ച ചിലര്‍ക്കാണ് ഐ.എസുമായി ബന്ധമുണ്ടെന്ന സംശയം ഉയര്‍ന്നത്. എന്നാല്‍ ചെറുപ്പക്കാര്‍ ഇതിലേക്ക് ആകര്‍ഷിക്കാതിരിക്കാനുള്ള ജാഗ്രത വേണം. 
കോണ്‍ഗ്രസിനകത്ത് ഗ്രൂപ്പില്ല എന്ന് പറയാനാകില്ളെന്ന് ചെന്നിത്തല പറഞ്ഞു. എല്ലാക്കാലത്തും കോണ്‍ഗ്രസില്‍ ഗ്രൂപ്പുകള്‍ നിലനിന്നിട്ടുണ്ട്. അതിന്‍െറ അതിപ്രസരം ഉണ്ടാകരുത് എന്ന് മാത്രമേയുള്ളൂ. അത്കൊണ്ട് വ്യത്യസ്ത അഭിപ്രായമുള്ളവര്‍ക്ക് അക്കാര്യം പറയുന്നതിന് തടസമില്ല. തദ്ദേശഭരണ തെരഞ്ഞെടുപ്പിന് മുമ്പ് പുന$സംഘടനയുണ്ടാകില്ല. ഇപ്പോള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നത് തെരഞ്ഞെടുപ്പിലാണ്. ഈ മാസം 22ന് ചേരുന്ന യു.ഡി.എഫ് യോഗത്തില്‍ തെഞ്ഞെടുപ്പ് സംബന്ധിച്ച തീരുമാനം കൈക്കൊള്ളും. തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. യു.ഡി.എഫ് ഒറ്റക്കെട്ടായി നില്‍ക്കും. ഇത്തവണയും വിജയം ആവര്‍ത്തിക്കും. യു.ഡി.എഫ് സര്‍ക്കാറിന്‍െറ നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചാണ് തെരഞ്ഞെടുപ്പ് നേരിടുക. സി.പി.എം വലിയ തിരിച്ചടിയാണ് നേരിടുന്നത്. അവര്‍ക്ക് ജനപിന്തുണ ഇല്ലാതായി. സാധാരണക്കാരുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ സാധിക്കാത്ത സ്ഥിതിയിലാണവര്‍. കേരളം കണ്ട ഏറ്റവും ദുര്‍ബലമായ പ്രതിപക്ഷമാണ് ഇപ്പോഴുള്ളത്.സി.പി.എമ്മിന്‍െറ നയവ്യതിയാനങ്ങള്‍ മൂലം ജനങ്ങള്‍ മറ്റു പാര്‍ട്ടികളിലേക്ക് ചേക്കേറുകയാണ്. കൊലപാതക രാഷ്ട്രീയമാണ് സി.പി.എം ഇപ്പോഴും പിന്തുടരുന്നത്. കോണ്‍ഗ്രസിന് കൊലപാതക രാഷ്ട്രീയവുമായി ബന്ധമില്ല. ഒറ്റപ്പെട്ട ചില സംഭവങ്ങളുണ്ടായിട്ടുണ്ട്. അതില്‍ അന്വേഷണവുമായി മുന്നോട്ടുപോകും.  ജനങ്ങള്‍ ഇടതുപക്ഷത്തില്‍ നിന്ന് അകന്നുപോയതുകൊണ്ടാണ് കഴിഞ്ഞ എല്ലാ തെരഞ്ഞെടുപ്പിലും യു.ഡി.എഫ് വിജയിച്ചത്. 
നിയമസഭാതെരഞ്ഞെടുപ്പില്‍, കേരളത്തില്‍ ഇത്തവണയും ബി.ജെ.പിക്ക് എക്കൗണ്ട് തുറക്കാനാകില്ല. കേരളത്തിന്‍േറത് ഒരു മതനിരപേക്ഷ മനസാണ്. അവിടെ വര്‍ഗീയ കക്ഷികള്‍ക്ക് സ്ഥാനമില്ല. കേരളത്തില്‍ കാര്യമായ ചലനമുണ്ടാക്കാന്‍ ബി.ജെ.പിക്കാവില്ല. ജേക്കബ് തോമസ് വിഷയത്തില്‍ മുഖ്യമന്ത്രി പറഞ്ഞകാര്യങ്ങള്‍ക്കപ്പുറം ഒന്നും പറയാനില്ല. കേരളത്തിലെ ക്രമസമാധാന നില ഭദ്രമാണ്. പൊലീസ് ജനപക്ഷത്താണ് നിലകൊള്ളുന്നത്. മൂന്നാര്‍ സമരം ഇതിന് ഉദാഹരണമാണ്. സാധാരണഗതിയില്‍ വലിയ തോതിലുള്ള പൊലീസ് ഇടപെടല്‍ നടക്കാന്‍ സാധ്യതയുള്ള ഒരു സമരമായിരുന്നു.
ദേശീയ തലത്തില്‍ വര്‍ഗീയ വത്കരണ ശ്രമങ്ങള്‍ രൂക്ഷമാണ്. ഇത് സര്‍ക്കാര്‍ തലത്തില്‍ തന്നെ നടക്കുന്നുണ്ട്. ഇത്തരം നീക്കങ്ങള്‍ ചെറുക്കപ്പെടേണ്ടതാണ്. നേതാക്കളുടെ ചിത്രങ്ങള്‍ തപാല്‍സ്റ്റാമ്പില്‍ നിന്നുപോലും നീക്കുന്ന നടപടികളില്‍ നിന്ന് കേന്ദ്രം പിന്തിരിയണം. 
എസ്.എന്‍.ഡി.പിയുമായി കോണ്‍ഗ്രസിന് യാതൊരു അഭിപ്രായവിത്യാസവുമില്ല. എസ്.എന്‍.ഡി.പിക്ക് ആര്‍.എസ്.എസിനൊപ്പം പോകാന്‍ കഴിയില്ല. 
‘ഓപറേഷന്‍ കുബേര’ ഇപ്പോഴും സജീവമാണ്. വട്ടിപ്പലിശ നടത്തുന്ന ഒരു സംഘവും ഇപ്പോള്‍ സജീവമല്ല. ഇക്കാര്യം നിരന്തരം വിലയിരുത്തുന്നുണ്ട്. ഈ വിഷയത്തില്‍ പരാതി പോലും ഇപ്പോള്‍ ലഭിക്കുന്നില്ല. ഗള്‍ഫ് നാടുകളിലുള്ള മലയാളി പലിശ സംഘങ്ങള്‍ നാട്ടിലെ ഭൂമിയും രേഖകളും മറ്റും ഈടായി സ്വീകരിച്ച് ഇത്തരം ഇടപാടുകള്‍ നടത്തുന്നത് സംബന്ധിച്ച് പരാതി ലഭിച്ചാല്‍ നടപടിയെടുക്കും. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ വാര്‍ഡ് കമ്മിറ്റി എടുക്കുന്ന തീരുമാനം ഏകകണ്ഠമായി അംഗീകരിക്കും. ഇതില്‍ തര്‍ക്കങ്ങളുണ്ടെങ്കില്‍ മാത്രമേ മേല്‍ കമ്മിറ്റികള്‍ പരിശോധിക്കുകയുള്ളൂ. 
മുകളില്‍ നിന്നുള്ള ഒരു തീരുമാനവും അടിച്ചേല്‍പ്പിക്കില്ല. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ചില മാനദണ്ഡങ്ങള്‍ നിശ്ചയിക്കുന്നുണ്ട്. അത് ഉടന്‍ തയാറാകുമെന്നും ചെന്നിത്തല പറഞ്ഞു. ഇന്ന് മസ്കത്തിലത്തെുന്ന മന്ത്രി അവിടെ എംബസിയില്‍ നടക്കുന്ന ‘മീറ്റ് ദ മിനിസ്റ്റര്‍’ പരിപാടിയില്‍ പങ്കെടുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.