മനാമ: യമനിലെ തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ട അഞ്ച് സൈനികരുടെ മൃതദേഹങ്ങള്‍ റിഫയിലെയും മുഹറഖിലെയും ഖബര്‍സ്ഥാനുകളില്‍ മറവുചെയ്തു. ബി.ഡി.എഫ് കമാന്‍റര്‍ ചീഫ് മാര്‍ഷല്‍ ശൈഖ് ഖലീഫ ബിന്‍ അഹ്മദ് ആല്‍ഖലീഫ, റോയല്‍ ഗാര്‍ഡ്് മേധാവി ശൈഖ് നാസിര്‍ ബിന്‍ ഹമദ് ആല്‍ഖലീഫ, റോയല്‍ ഗാര്‍ഡ് ഫോഴ്സ് മേധാവി ശൈഖ് ഖാലിദ് ബിന്‍ ഹമദ് ആല്‍ഖലീഫ എന്നിവരുടെ നേതൃത്വത്തിലാണ് ഖബറടക്ക ചടങ്ങുകള്‍ നടന്നത്. ജനാസ നമസ്കാരത്തിലും അനുബന്ധ ചടങ്ങുകളിലും സൈനിക നേതാക്കളും ഉന്നത വ്യക്തികളും ജനപ്രതിനിധികളും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും നാട്ടുകാരും പങ്കെടുത്തു. ജവാന്മാരുടെ കുടുംബാംഗങ്ങള്‍ക്ക് സൈനിക മേധാവി അനുശോചനം അറിയിക്കുകയും അവരുടെ സ്വര്‍ഗ പ്രവേശനത്തിനായി പ്രാര്‍ഥിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.