പൊതുമാപ്പ് : ഇതുവരെ 10,000 ത്തിലധികം പേര്‍ പ്രയോജനപ്പെടുത്തി

മനാമ: ബഹ്റൈനില്‍ പ്രഖ്യാപിച്ച പൊതുമാപ്പിനോട് പ്രവാസി സമൂഹത്തില്‍ നിന്നും മികച്ച പ്രതികരണം.  ഇതേവരെ 10,000ലധികം പേര്‍ പൊതുമാപ്പ് പ്രയോജനപ്പെടുത്തി രേഖകള്‍ ശരിയാക്കിയതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) ചീഫ് എക്സിക്യൂട്ടീവ് ഉസാമ ബിന്‍ അബ്ദുല്ല അല്‍അബ്സി വ്യക്തമാക്കി. നേരത്തെ പ്രഖ്യാപിച്ച പൊതുമാപ്പുകളോടുള്ള ജനങ്ങളുടെ പ്രതികരണവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് വന്‍ നേട്ടമാണ്. ജൂലൈ ഒന്ന് മുതലാണ് പൊതുമാപ്പ് പ്രഖ്യാപിച്ചത്. വേനല്‍ അവധി കഴിഞ്ഞ് വ്യാപാരമേഖലയിലുള്ളവര്‍ തിരിച്ചത്തെിയാല്‍ കൂടുതല്‍ പേര്‍ നിയമപരമായി ബഹ്റൈനില്‍ കഴിയുന്നതിനുള്ള രേഖകള്‍ ശരിയാക്കാന്‍ മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് മാസത്തില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ പ്രതീക്ഷിച്ചതിനേക്കാള്‍ പ്രതികരണമുണ്ടായതില്‍ സന്തോഷമുള്ളതായി ഉസാമ പറഞ്ഞു. 
പൊതുമാപ്പ് വിജയിപ്പിക്കുന്നതിന് എല്ലാ സ്ഥാപനങ്ങളും വ്യക്തികളും നിക്ഷേപകരും സഹകരിക്കുന്നുണ്ട്. നിയമപരമായി രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്നവരെ ഏറ്റെടുക്കാന്‍ മുന്നോട്ട് വരുന്ന സ്ഥാപനങ്ങള്‍ക്ക് എത്രയും വേഗത്തില്‍ നടപടിയെടുക്കുന്നതിന് എല്‍.എം.ആര്‍.എ ഒരുക്കമാണ്. 
പൊതുമാപ്പ് ഉപയോഗപ്പെടുത്തുന്നവരില്‍ 80 ശതമാനവും രേഖകള്‍ ശരിയാക്കി ബഹ്റൈനില്‍ തന്നെ ജോലിയെടുക്കുന്നതിനാണ് താല്‍പര്യപ്പെടുന്നത്. 20 ശതമാനം പേര്‍ മാത്രമാണ് സ്വന്തം രാജ്യത്തേക്ക് മടങ്ങിപ്പോകാന്‍ തയാറായിട്ടുള്ളതെന്നും അദ്ദേഹം കണക്കുകളുദ്ധരിച്ച് വ്യക്തമാക്കി. പൊതുമാപ്പ് കാലയളവിലും നിയമലംഘകരെ കണ്ടത്തെുന്നതിന് സ്ഥാപനങ്ങളില്‍ പരിശോധന നടത്തും. നാട്ടിലേക്ക് തിരിച്ചുപോകാനുദ്ദേശിക്കുന്ന നിയമവിരുദ്ധ തൊഴിലാളികള്‍ തങ്ങളുടെ രാജ്യത്തെ എംബസികളുമായി ബന്ധപ്പെട്ട് രേഖകള്‍ ശരിയാക്കേണ്ടതാണ്. പൊതുമാപ്പിനെക്കുറിച്ച് വിശദീകരിക്കുന്ന ലഘുലേഖ 15ഓളം ഭാഷകളിലായി ഒരു ലക്ഷത്തോളം കോപ്പികള്‍ വിതരണം ചെയ്തിട്ടുണ്ട്. നിയമവിരുദ്ധ വിദേശ തൊഴിലാളികളുടെ സാന്നിധ്യം രാജ്യത്ത് നിന്ന് തുടച്ചു നീക്കുന്നതിന് ഡിസംബര്‍ 31 വരെ നീളുന്ന ഈ യജ്ഞത്തില്‍ മുഴുവനാളുകളും പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. 
പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ താല്‍പര്യപ്പെടുന്ന തൊഴിലാളിക്ക് നേരിട്ടുതന്നെ രേഖകള്‍ ശരിയാക്കാന്‍ സാധിക്കും വിധം ലളിതമാണ് ഇത്തവണ കാര്യങ്ങള്‍ ചിട്ടപ്പെടുത്തിയിട്ടുള്ളത്. ഇതിനായി മധ്യവര്‍ത്തികളുടെ സഹായം തേടേണ്ട കാര്യമില്ളെന്ന് എല്‍.എം.ആര്‍.എ ആവര്‍ത്തിച്ച് വ്യക്മാക്കി. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.