മനാമ: ജനുവരിയില്‍ മരിച്ച കുട്ടിയുടെ ഫീസ് അടക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യന്‍ സ്കൂളില്‍ നിന്ന് ഫോണ്‍ വന്ന സംഭവം വിവാദമായി. ചിക്കന്‍പോക്സ് പിടിപെട്ട് മരിച്ച മൂന്നാം ക്ളാസ് വിദ്യാര്‍ഥിനിയായിരുന്ന അഭി ശ്രേയ ജോഫി എന്ന കുട്ടിയുടെ ഫീസ് കുടിശ്ശിക അടക്കണമെന്ന് ആവശ്യപ്പെട്ടാണ് 10 ദിവസം മുമ്പ് ആദ്യം ഫോണ്‍ വന്നത്. മകളുടെ മരണമുണ്ടാക്കിയ വേദനയുമായി കഴിയുന്ന ഷൈനി ഫിലിപ്പ് ആണ് ലാന്‍റ് ലൈനില്‍ വന്ന കോള്‍ അന്ന് എടുത്തത്. ആദ്യം അമ്പരന്നെങ്കിലും പിന്നീട് സമനില വീണ്ടെടുത്ത് അവര്‍ മകള്‍ മരിച്ചുപോയ കാര്യം പറഞ്ഞു. പക്ഷേ, ഈ സംഭവം അവരെ വളരെയധികം വിഷമിപ്പിച്ചതായി അഭിയുടെ പിതാവ് ജോഫി പറഞ്ഞു. എന്നാല്‍ ഇന്നലെ വീണ്ടും ഇതേ കാര്യം പറഞ്ഞ് സ്കൂളില്‍ നിന്ന് വിളിക്കുകയായിരുന്നു. ഇത്തവണ ഫോണ്‍ വന്നത് ജോഫിയുടെ മൊബൈലിലേക്കാണ്. ഇതോടെ ജോഫി ക്ഷുഭിതനായി. മകള്‍ മരിച്ച ശേഷം അക്കാര്യം രേഖപ്പെടുത്താതിരിക്കുകയും രക്ഷിതാക്കളോട് ഫീസ് ആവശ്യപ്പെടുകയും ചെയ്ത സംഭവം ഒട്ടും ലാഘവത്തോടെ കാണാന്‍ കഴിയില്ളെന്ന് ജോഫി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. ഒരിക്കല്‍ തെറ്റ് സംഭവിച്ചപ്പോഴെങ്കിലും അത് രേഖപ്പെടുത്താന്‍ ശ്രമിക്കണമായിരുന്നു. ഇത്തരം പെരുമാറ്റം മേലില്‍ മറ്റാരോടും സ്കൂള്‍ അധികൃതര്‍ കാണിക്കരുതെന്നും ജോഫി പറഞ്ഞു. സംഭവത്തില്‍ നിര്‍വ്യാജം ഖേദിക്കുന്നതായി സ്കൂള്‍ അധികൃതര്‍ പറഞ്ഞു. സംഭവിച്ചത് തെറ്റാണ്. അക്കാര്യം അംഗീകരിക്കുന്നതില്‍ യാതൊരു മടിയുമില്ല. ഇത് അറിഞ്ഞ ഉടന്‍ കുട്ടിയുടെ രക്ഷിതാവിനെ വിളിച്ച് ചെയര്‍മാന്‍, സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ക്ഷമ ചോദിച്ചതായി കമ്മിറ്റി അംഗം സജി മാര്‍ക്കോസ് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയില്‍ ഞെരുങ്ങുന്ന സ്കൂളിന് രണ്ടുലക്ഷം ദിനാറോളം ഫീസിനത്തില്‍ പിരിഞ്ഞു കിട്ടാനുണ്ട്.ഇക്കാര്യം രക്ഷിതാക്കളെ വിളിച്ച് ഓര്‍മ്മപ്പെടുത്തിനതിനായി ചുമതലപ്പെടുത്തിയ ജീവനക്കാര്‍ക്ക് സംഭവിച്ച പിഴവാണിത്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തും. അലംഭാവം കാണിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കും-സജി മാര്‍ക്കോസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.