അവധിക്ക് പോയ ആള്‍ നാട്ടില്‍ നിര്യാതനായി

മനാമ: ബഹ്റൈന്‍ പ്രവാസി നാട്ടില്‍ നിര്യാതനായി. സല്‍മാനിയയില്‍ താമസിക്കുന്ന ചങ്ങനാശ്ശേരി സ്വദേശി ഷാജന്‍ ജോസഫ് (56) ആണ് ഹൃദയാഘാതം മൂലം നിര്യാതനായത്. 
ഇവിടെ സ്വകാര്യ കമ്പനിയില്‍ ജോലിചെയ്യുകയാണ്. ഏതാനും ആഴ്ചകള്‍ക്കു മുമ്പാണ് അവധിക്കായി നാട്ടില്‍പോയത്. ഭാര്യ: കുന്നേല്‍മറ്റം റൂബി (നഴ്സ്, സല്‍മാനിയ). മക്കള്‍: ഷാരോണ്‍, ഷോബ. 
സംസ്കാരചടങ്ങ് വ്യാഴാഴ്ച മല്ലപ്പള്ളിയില്‍. ഷാജന്‍ ജോസഫിന്‍െറ നിര്യാണത്തില്‍ അനുശോചിച്ച് യോഗം ചേരുമെന്ന് സബര്‍മതി കള്‍ചറല്‍ ഫോറം പ്രസിഡന്‍റ് സാം ശമുവേല്‍ അടൂര്‍ അറിയിച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.