12 മുതൽ 17വരെ പ്രായക്കാർക്ക് ബൂസ്റ്റർ ഡോസുകൾ സ്വീകരിക്കാം
മനാമ: 12 മുതൽ 17 വരെ പ്രായമുള്ള കൗമാരക്കാർക്ക് ബുധനാഴ്ച മുതൽ ബൂസ്റ്റർ ഡോസുകൾ കൂടി നൽകിത്തുടങ്ങുമെന്ന് കോവിഡ് പ്രതിരോധ സമിതി അറിയിച്ചു. സിനോഫാം വാക്സിൻ രണ്ട് ഡോസ് സ്വീകരിച്ച കൗമാരക്കാർക്ക് സിനോഫാം അല്ലെങ്കിൽ ഫൈസർ-ബയോഎൻടെക് ബൂസ്റ്റർ ഷോട്ടുകൾ നൽകും. രണ്ടാമത്തെ ഡോസ് കഴിഞ്ഞ് ആറ് മാസം മുതലാണ് ബൂസ്റ്ററിന് അനുമതി. എന്നാൽ, ഫൈസർ ബയോടെക് വാക്സിൻ സ്വീകരിച്ചവർക്ക് ആറുമാസം കഴിയുമ്പോൾ ഫൈസർ ബയോടെക് ബൂസ്റ്റർ ഡോസ് മാത്രമേ നൽകാവു. ബൂസ്റ്റർ ഷോട്ട് ലഭിച്ചില്ലെങ്കിൽ ഈ പ്രായക്കാർക്കുള്ള 'ബിഎവെയർ' ആപ്ലിക്കേഷനിൽ പച്ച ഷീൽഡ് മഞ്ഞയായി മാറില്ലെന്നും പ്രതിരോധ സമിതി അറിയിച്ചു. ആഗോള മഹാമാരിയെ അഭിസംബോധന ചെയ്യാനും പൊതുജനാരോഗ്യം നിലനിർത്താനും രാജ്യം സ്വീകരിച്ച നടപടികൾക്ക് അനുസൃതമായാണ് വാക്സിനേഷൻ നടപടിക്രമത്തിലും മാറ്റം വരുത്തുന്നതെന്ന് പ്രതിരോധ സമിതി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.