തിരിച്ചുപോക്ക്​: കുവൈത്തിൽ 30000ത്തിന്​ മുകളിൽ രജിസ്​ട്രേഷൻ

കുവൈത്ത്​ സിറ്റി: നാട്ടിൽ പോവാൻ ആഗ്രഹിക്കുന്ന പ്രവാസികളെ തിരിച്ചെത്തിക്കുന്ന മെഗാ ദൗത്യത്തിന്​ ചൊവ്വാഴ്​ച വൈകുന്നേരം വരെ കുവൈത്തിൽ രജിസ്​റ്റർ ചെയ്​തത്​ 30000ത്തിലധികം പേർ​. ഒരാഴ്​ച നീളുന്ന ആദ്യഘട്ടത്തിൽ കുവൈത്തിൽനിന്ന്​ അഞ്ചു വിമാനങ്ങളിലായി 1000 പേർ മാത്രമാണ്​ തിരിച്ചുപോവുന്നത്​. മുഴുവൻ പേരെയും കൊണ്ടുപോവാൻ ആഴ്​ചകളെടുക്കും. എത്രയും വേഗം നാട്ടിലെത്തണമെന്ന മാനസികാവസ്ഥയിലാണ്​ നിരവധി പ്രവാസികൾ ഉള്ളത്​. ഇവിടെ രോഗികൾ വർധിച്ചുവരുന്നതും നാട്ടിൽ സ്ഥിതി നിയന്ത്രണവിധേയമാവുന്നതുമാണ്​ ഒരുകാരണം. ജോലിയും വരുമാനവും ഇല്ലാതെ ഇവിടെ പിടിച്ചുനിൽക്കാനും ബുദ്ധിമുട്ടാണ്​. സന്ദർശക വിസയി​ലെത്തി കുടുങ്ങിയ നിരവധി പേരുണ്ട്​.  40ലധികം കമ്പനികൾ തൊഴിലാളികളെ തിരികെ നാട്ടിൽ കൊണ്ടുപോവണമെന്നാവശ്യപ്പെട്ട്​ ഇന്ത്യൻ എംബസിയെ സമീപിച്ചിട്ടുണ്ട്​. പൊതുമാപ്പിൽ രജിസ്​റ്റർ ചെയ്​ത 12000ത്തോളം ഇന്ത്യക്കാർ ഉൗഴം കാത്ത്​ ക്യാമ്പിൽ കഴിയുകയാണ്​. ഇവർക്ക്​ യാത്ര സൗകര്യമൊരുക്കുന്ന ഉത്തരവാദിത്തം കുവൈത്ത്​ ഏറ്റെടുത്തിട്ടുണ്ട്​. ഇന്ത്യൻ അധികൃതരിൽനിന്ന്​ അനുമതി ലഭിച്ചാലുടൻ കുവൈത്ത്​ ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കും. മടക്കയാത്ര വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട്​ ക്യാമ്പിലുള്ളവർ പ്രതിഷേധം ഉയർത്തുന്നുണ്ട്​. ഇന്ത്യക്കാർ പരസ്യമായ പ്രതിഷേധം ഉയർത്തുന്നില്ല. ഇൗജിപ്​തുകാർ കഴിഞ്ഞ ദിവസം പരസ്യ പ്രതിഷേധം ഉയർത്തിയതിനെ തുടർന്ന്​ പൊലീസും സൈന്യവും എത്തിയാണ്​ സ്ഥിതി ശാന്തമാക്കിയത്​. 
Tags:    
News Summary - above 30000 registration for repatriation from kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.