Posted On
date_range Updated On
date_range ഗൾഫ് മേഖലയിൽ മൂന്ന് ദിവസങ്ങളിലെ പന്ത്രണ്ടാം ക്ലാസ് സി.ബി.എസ്.ഇ പരീക്ഷ റദ്ദാക്കി
മസ്കത്ത്: മേഖലയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ മിഡിലീസ്റ്റ് രാജ്യങ്ങളിൽ മാർച്ച് ഒമ്പത്, 10, 11 തീയതികളിൽ നടത്താനിരുന്ന പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ റദ്ദാക്കിയതായി സി.ബി.എസ്.ഇ ബോർഡ് അറിയിച്ചു. പുതിയ തീയതി പന്നീട് അറിയിക്കും. ഒമാൻ, യു.എ.ഇ, ബഹ്റൈൻ, കുവൈത്ത്, ഖത്തർ, സൗദി അറേബ്യ എന്നിവിടങ്ങളിലെയും ഇറാനിലെയും പരീക്ഷകളാണ് മാറ്റിയത്.
മാർച്ച് 12 മുതലുള്ള പരീക്ഷകൾ സംബന്ധിച്ച് ചൊവ്വാഴ്ച സാഹചര്യം വിലയിരുത്തിയ ശേഷം തീരുമാനമെടുക്കും. ഇതുമായി ബന്ധപ്പട്ട അപ്ഡേറ്റുകൾക്ക് വിദ്യാർഥികൾ അതത് സ്കൂൾ അധികൃതരുമായി ബന്ധപ്പെടണമെന്ന് സി.ബി.എസ്.ഇ പരീക്ഷ കൺട്രോളർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.