മനാമ: നറുക്കെടുപ്പിലൂടെ വൻതുക സമ്മാനം ലഭിച്ചാൽ എന്ത് ചെയ്യും? സ്വന്തം ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കുന്നവരായിരിക്കും മിക്കവരും. എന്നാൽ, സമ്മാനം ലഭിച്ച തുക സ്വന്തം സ്ഥാപനത്തിലെ ജീവനക്കാർക്ക് വിതിച്ചുനൽകി പുതിയൊരു മാതൃക തീർക്കുകയാണ് ബഹ്റൈനിലെ ഒരു മലയാളി.
മലപ്പുറം കോട്ടക്കൽ സ്വദേശിയും ബഹ്റൈനിൽ അൽ റബീഹ് മെഡിക്കൽ ഗ്രൂപ്പ് ഉടമയുമായ മുജീബ് അടാട്ടിൽ ആണ് മനുഷ്യ സ്നേഹിയായ ഇൗ ഭാഗ്യവാൻ. ബി.ബി.കെ ബാങ്കിൽ അൽ ഹയറാത്ത് എന്ന നിക്ഷേപ അക്കൗണ്ട് തുടങ്ങുന്നവരിൽനിന്ന് പ്രതിമാസ നറുക്കെടുപ്പിലൂടെ അഞ്ച് പേർക്ക് 10000 ദിനാർ (ഏകദേശം 19.74 ലക്ഷം രൂപ) സമ്മാനമായി നൽകുന്ന പദ്ധതിയിലാണ് മുജീബിനെ തേടി ഭാഗ്യം എത്തിയത്. ആഗസ്റ്റിലെ നറുക്കെുപ്പിൽ സമ്മാനാഹർരായ അഞ്ചുപേരിൽ ഒരാൾ മുജീബാണ്. മറ്റ് നാല് പേർ ബഹ്റൈനികളും.
സമ്മാനം ലഭിച്ചപ്പോൾ എന്ത് ചെയ്യണമെന്ന കാര്യത്തിൽ അദ്ദേഹത്തിന് ആശയക്കുഴപ്പമുണ്ടായിരുന്നില്ല. സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാർക്കും വീതിച്ചുനൽകാനായിരുന്നു തീരുമാനം. ഭാര്യയും അഞ്ച് മക്കളും ഇൗ തീരുമാനത്തിന് കട്ട സപ്പോർട്ടുമായി ഒപ്പം നിന്നു. അങ്ങനെ മുജീബിെൻറ സ്ഥാപനത്തിലെ 137 ജീവനക്കാരും ഭാഗ്യശാലികളായി.
സ്വന്തം സന്തോഷം മാത്രം പരിഗണിക്കുന്നവർക്കിടയിൽ മുജീബിനെ വ്യത്യസ്തനാക്കുന്നത് മറ്റുള്ളവർക്കും സന്തോഷമുണ്ടാകെട്ടയെന്ന ഇൗ മനോഭാവമാണ്. ജീവനക്കാരുടെ അധ്വാനമാണ് തെൻറ സ്ഥാപനത്തിെൻറ വളർച്ചക്ക് പിന്നിലെന്ന് അദ്ദേഹം പറയുന്നു. ജീവനക്കാരെ അത്രയേറെ സ്നേഹിക്കുന്ന അദ്ദേഹത്തിന് സമ്മാനത്തുക കിട്ടിയപ്പോഴും മറ്റൊന്നും ചിന്തിക്കാനുണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.