മണ്‍സൂണ്‍ മേയ്ക്ക് ഓവര്‍

ഉരുണ്ടു കൂടിയ മഴക്കാറുകള്‍ അന്തരീക്ഷത്തെ ഇരുണ്ടതാക്കുമ്പോള്‍ വീടിനെയും ചുറ്റു പാടിനെയും നമുക്ക്  തിളക്കമാര്‍ന്നതാക്കാം. മഴക്കാലത്ത് തുണികള്‍ക്കും പാദരക്ഷകള്‍ക്കും മാത്രമല്ല വീടിനും പ്രത്യേക പരിചരണം വേണം. ഇല്ളെങ്കില്‍ ഈര്‍പ്പം മൂലം ഫര്‍ണിച്ചറുകള്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍, മറ്റു വീട്ടുസാധനങ്ങള്‍ എന്നിവക്കെല്ലാം കേട് സംഭവിക്കും.

  • മഴയത്തെും മുമ്പു തന്നെ വീട്ടിലെ വാട്ടര്‍പ്രൂഫിങ് ജോലികള്‍ തീര്‍ക്കണം. ചുവരിലെയും തറയിലെയും വിള്ളലുകള്‍, പൊട്ടിയ ടെയിലുകള്‍, മുറ്റത്ത് ഇളകിപോയ ഇന്‍റര്‍ലോക് ടൈലുകള്‍ എന്നിവ മാറ്റി വൃത്തിയാക്കാം. പുതിയതായി പെയിന്‍റടിക്കല്‍, തറ പുതുക്കല്‍, പുതിയ ഫര്‍ണിച്ചര്‍ ഉണ്ടാക്കല്‍ എന്നിങ്ങനെയുള്ള പണികളെല്ലാം വെയിലുള്ള സമയത്തേക്ക് മാറ്റി വെക്കാം.

 

  • ചകിരി, കയര്‍, കോട്ടണ്‍ തുടങ്ങിയ മെറ്റീയല്‍ കൊണ്ടുള്ള ചവിട്ടികള്‍ മാറ്റി പ്ളാസ്റ്റിക് ചവിട്ടികള്‍ പുറത്തിടാം. വെള്ളം അകത്തേക്ക് വരാതിരിക്കാന്‍ പെട്ടന്നുണങ്ങുന്ന തരത്തിലുള്ള ചവിട്ടികള്‍ പൂമുഖത്ത് ഇടുക. മഴക്കാലത്ത് കാര്‍പ്പെറ്റുകള്‍ ഒഴിവാക്കുന്നതാണ് ഉചിതം. അവ മടക്കി സൂക്ഷിച്ച് വയ്ക്കുക. കാര്‍പ്പെറ്റുകള്‍ നിര്‍ബന്ധമാണെങ്കില്‍  അവ ഈര്‍പ്പരഹിതമാക്കി വക്കാന്‍ ശ്രദ്ധിക്കുക. കാര്‍പ്പെറ്റിലൂടെ നടക്കുന്നതിന് മുമ്പ് കാലുകള്‍ തുടക്കുക. കാര്‍പ്പെറ്റില്‍ മണ്ണും ചെളിയും പറ്റിയിട്ടുണ്ടെങ്കില്‍ കഴുകുന്നതിന് മുമ്പ് അവ നീക്കം ചെയ്യാം. മണ്ണം ചെളിയും കാര്‍പ്പെറ്റിന്‍റെ മറ്റുഭാഗങ്ങളിലേക്ക്  വ്യാപിക്കുന്നതിനു മുമ്പ് അത് തുടച്ചെടുത്താല്‍ അടിക്കടി കഴുകേണ്ട ആവശ്യം വരില്ല.

  • ജനലുകളിലെ കര്‍ട്ടനുകള്‍  നനയാതെ ശ്രദ്ധിക്കുക. ജനല്‍ പാളികള്‍ തുറക്കുകയാണെങ്കില്‍ കര്‍ട്ടന്‍ മടക്കി പിന്ന് കുത്തി വക്കുക. നനഞ്ഞ കര്‍ട്ടനുകളില്‍ നിന്ന് അസുഖകരമായ ഗന്ധം ഉണ്ടാവുകയും മുഷിയുകയും ചെയ്യും. നനഞ്ഞ കര്‍ട്ടനുകള്‍ വീടിനകത്തെ വായുവും ഈര്‍പ്പമുള്ളതാക്കും. ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കാന്‍ ഇടയുണ്ട്. അന്തരീക്ഷത്തിലെ ഈര്‍പ്പം മൂലം കര്‍ട്ടനുകളില്‍ പൊടിയും അഴുക്കും പറ്റിപ്പിടിക്കാം. അതുകൊണ്ട് ഇവ കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കുക. ചവിട്ടുമത്തെ, കാര്‍പ്പെറ്റുകള്‍, കര്‍ട്ടനുകള്‍ എന്നിവ വെയിലുള്ളപ്പോള്‍ ഉണക്കുക.
  •  മഴക്കാലത്ത് തുണികള്‍ നന്നായി ഉണക്കുക ശ്രമകരമാണ്. തുണികള്‍ നന്നായി ഉണങ്ങയില്ളെങ്കില്‍ അവയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കും. ഇത് വീടിനകത്തെ അന്തരീക്ഷത്തെയും ബാധിക്കും. കോട്ടണ്‍, ജൂട്ട് വസ്ത്രങ്ങള്‍ക്ക് പകരം മസ്ലിന്‍, ജോര്‍ജറ്റ്, ഷിഫോണ്‍ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കാം. ചൂടു നല്‍കുന്നതും പെട്ടന്ന് ഉണങ്ങുന്നതുമായ മെറ്റീരിയലിന്‍്റെ ബെഡ് ഷീറ്റുകളും ഉപയോഗിക്കാം.


  • തടി ഫര്‍ണിച്ചറിനാണ് മഴക്കാലത്ത് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത്. തടി ഫര്‍ണിച്ചറില്‍ മഴക്കാലത്ത് ചിതലും പ്രാണികളും ഇരുന്ന് ശലമുണ്ടാക്കാറുണ്ട്. കര്‍പ്പൂരം, ഗ്രാമ്പു, വേപ്പില എന്നിവ ഉപയോഗിച്ച് ഇവയെ അകറ്റിനിര്‍ത്താവുന്നതാണ്. പുതിയ ഫര്‍ണിച്ചറുകള്‍ വാങ്ങുന്നവര്‍ പൂപ്പലും ചിതലും പിടിക്കാത്തവ വാങ്ങാന്‍ ശ്രദ്ധിക്കുക. ആവശ്യമെങ്കില്‍ ഫര്‍ണിച്ചറിന്‍്റെ  സ്്ക്രൂകളും മറ്റും ഒന്നുകൂടി മുറുക്കുക. കുറച്ച് ദിവസം വീട്ടില്‍ ആളില്ലാതിരിക്കുന്ന സാഹചര്യം വന്നാല്‍ ഇവ പ്ളാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മൂടുക. ഫര്‍ണിച്ചര്‍ ഈര്‍പ്പരഹിതമായിരിക്കാന്‍ ഇത് സഹായിക്കും.  താപനിലയിലും അന്തരീക്ഷത്തിലെ ഈര്‍പ്പത്തിലും ഉണ്ടാകുന്ന വ്യത്യാസങ്ങളില്‍ നിന്ന് ഫര്‍ണിച്ചര്‍ സംരക്ഷിക്കാന്‍ മണ്ണെണ്ണയോ ഗ്ളിസറിനോ ഉപയോഗിച്ച് തുടച്ചുവെക്കാം.  കസേര, മേശ എന്നിവയില്‍ അഴുക്ക് ധാരാളമുണ്ടെങ്കില്‍ പെട്ടെന്ന് ഉണങ്ങുന്ന അസെറ്റോണ്‍ ഉപയോഗിച്ച് തുടച്ചു വൃത്തിയാക്കാം.  മേശയുടെ മുകള്‍ ഭാഗത്ത് അഴുക്ക്, ഈര്‍പ്പം എന്നിവ പിടിക്കുന്നത് ഒഴിവാക്കാനായി മാറ്റോ ഷീറ്റോ ഉപയോഗിക്കുക. അധികം ചൂടേല്‍ക്കുന്നത് തടയാനും ഇവ സഹായിക്കും. തടി പ്രതലങ്ങള്‍ ഉണങ്ങിയ തുണി കൊണ്ട് മാത്രം തുടക്കുക.

 

  • സോഫാ കവറുകള്‍ ലെതര്‍ ഉല്‍പന്നങ്ങള്‍ പതിവായി ഉപയോഗിക്കുന്നവര്‍ ഗുണമേന്മയുള്ള ലെതര്‍ വാങ്ങാന്‍ ശ്രദ്ധിക്കുക. കുറഞ്ഞത് 15 ദിവസത്തില്‍ ഒരിക്കലെങ്കിലും ലെതര്‍ വൃത്തിയാക്കുക. നനവില്ലാത്ത മൃദുവായ തുണി കൊണ്ട് ഇവ തുടക്കുക.

 

  • വീട്ടിലെ മെറ്റല്‍ ഉല്‍പന്നങ്ങള്‍ക്കും ശ്രദ്ധ നല്‍കണം. ഡ്രില്‍, ഹാന്‍ഡ് റീല്‍, വാതിലിന്‍റെയും ജനലിന്‍റെയും കൊളുത്തുകള്‍ എന്നിവ വെള്ളം നനഞ്ഞ് തുരുമ്പിക്കാതെ നോക്കണം. ഈര്‍പ്പത്തെ ഉണങ്ങിയ തുണികൊണ്ട് തുടച്ചു വൃത്തിയാക്കി വെക്കാം.

 

  • മഴക്കാലത്ത് ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് പ്രത്യേക സംരക്ഷണം ആവശ്യമാണ്. ഇലക്ട്രോണിക് ഉപകരണങ്ങളിലെ ചെമ്പ് ട്രാക്കുകളോട് കൂടിയ പ്രിന്‍റഡ് സര്‍ക്യൂട്ട് ബോര്‍ഡുകളില്‍ വെള്ളം വീണാല്‍ അവ ശരിയായി പ്രവര്‍ത്തിക്കില്ല. പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഉപകരണങ്ങളെയാവും ഇത് കൂടുതല്‍ ദോഷകരമായി ബാധിക്കുന്നത്. മൊബൈല്‍ ഫോണുകള്‍, ക്യാമറകള്‍, ഐ- പാഡുകള്‍ എന്നിവയെ പ്ളാസ്റ്റിക് കവര്‍ കൊണ്ട് പൊതിഞ്ഞ് ബാഗില്‍ സൂക്ഷിക്കാം.

 

  • മ്യൂസിക് സിസ്റ്റം, സ്പീക്കറുകള്‍, കമ്പ്യൂട്ടര്‍ എന്നിവ ഓഫ് ആക്കിയതിന് ശേഷം വലിയ പ്ളാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മൂടുന്നത് നല്ലതാണ്. നനഞ്ഞ കൈ കൊണ്ട് സ്വിച്ചിടരുത്.  ഉപയോഗശേഷം വൈദ്യുത ഉപകരണങ്ങള്‍ ഓഫ് ആക്കി വയറുകള്‍ ഊരിയിടുക. വീട്ടിലെ വയറിംഗ് അടിക്കടി പരിശോധിക്കുക, വൈദ്യുതാഘാതം ഏറ്റ് ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ ഇതിലൂടെ കഴിയും.

 

  • വെള്ളം നിറച്ച് വച്ചിരിക്കുന്ന പാത്രങ്ങളോ മറ്റോ ഉണ്ടെങ്കില്‍  അവയിലെ വെള്ളം ഇടക്ക് മാറ്റി നിറക്കാന്‍ ശ്രദ്ധിക്കണം. പൂന്തോട്ടത്തില്‍ ഒഴിഞ്ഞു കിടക്കുന്ന ചെടിച്ചട്ടികളില്‍ വെള്ളം നിറഞ്ഞുകിടക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കണം. മഴവെള്ളം കെട്ടികിടന്നാല്‍ കൊതുകും മറ്റു പ്രാണികളും പെരുകുമെന്നതിനാല്‍ ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കണം.  


വീടിനെ മോടി പിടിപ്പിക്കാന്‍ യെല്ലാം വാം ലൈറ്റ് ഉപയോഗിക്കാം. ഇത് അകത്തളത്ത് മണ്‍സൂണ്‍ ഫീല്‍ കൊണ്ടുവരും. മഴ ആസ്വദിക്കാന്‍ ബാല്‍ക്കണിയിലോ വരാന്തയിലോ പോര്‍ട്ടബിള്‍ ആയ ഊഞ്ഞാലോ ചാരുകസേരയോ സെറ്റ് ചെയ്യാം. ഒരു കപ്പ് ചൂടു കാപ്പിയുമായി മഴയെ അറിഞ്ഞ് മണ്‍സൂണ്‍ കാലം ചെലവഴിക്കാം.  

 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.