റോസ എന്നാണ് ഈ ചെടിയുടെ ശാസ്ത്രീയ നാമം. ഇതൊരു പോൾട്ടിയന്ത ഷ്രബ് റോസ് ആണ്. ഇതിന്‍റെ പൂക്കൾ കാണാൻ നല്ല ഭംഗിയാണ്. കൂട്ടത്തോടെ കുലകളായിട്ടാണ് പിടിക്കുന്നത്. എല്ലാ കാലാവസ്ഥയിലും വളരും. ഇതിനെ ഹൈബ്രിഡ് റോസ പോലെ അസുഖങ്ങൾ വരില്ല. അതുകൊണ്ട് തന്നെ ലാൻഡ് സ്കേപ്പിങ് ഒക്കെ ചെയ്യാൻ നല്ലതാണ്. മിക്കവാറും ഇതിൽ പൂക്കൾ കാണും. സൂര്യപ്രകാശം ആവശ്യമാണ്. ഭാഗികമായ തണലും ആവശ്യമാണ്. കൂടുതൽ സൂര്യപ്രകാശം അടിച്ചാൽ ഇലകളുടെ അറ്റം ചുരുണ്ട് ഇളം ബ്രൗൺ നിറം വരും. നല്ല പച്ചപ്പ് നിലനിർത്താൻ രാവിലെ നല്ല വെയിൽ കിട്ടുന്ന സ്ഥലത്ത് വെച്ചാൽ മതി. ചെടി നട്ട് കഴിഞ്ഞുള്ള ദിവസങ്ങളിൽ എന്നും വെള്ളം കൊടുക്കണം. അധിക വെള്ളവും പാടില്ല. നല്ല നീർവാർച്ച ഉള്ള മണ്ണ് വേണം. നല്ല പാകമായ ചെടി 24 ഇഞ്ച് വരെ ഉയരം വെക്കും. അസിഡിറ്റി ഇഷ്ടപ്പെടുന്ന ചെടി ആയത് കൊണ്ട് തന്നെ ആസിഡിക് ആയ മണ്ണ് നല്ലതാണ്. രാസവളമായിട്ട് ചാണകപ്പൊടി ഉപയോഗിക്കാം. കൂടാതെ നാല് അല്ലെങ്കിൽ ആറാഴ്ച കൂടുമ്പോൾ 10:10:10 എൻ.പി.കെ കൊടുക്കാം. അല്ലെങ്കിൽ തേയില കൊന്തോ മീൻ വളമോ ചേർക്കാം. വളർച്ചയെത്തിയ ചെടിക്ക് വളം പ്രയോഗിക്കാൻ നല്ലത് മധ്യ വേനൽ സമയത്തോ വസന്തകാലത്തിന്‍റെ തുടക്കതിലോ ആണ്. ഗാർഡനിൽ റോസ ഇഷ്ടപ്പെടുന്നവർക്ക് വളർത്താൻ നല്ല ഒരു ചെടിയാണ്. ചെടിച്ചട്ടിയിലും വെക്കാം. നല്ല മണവും ആണ് ഈ റോസ പൂവിന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.