മൂന്നുമണിക്കൂറിനുള്ളില്‍ വീട് റെഡി

വീടെന്ന സ്വപ്നം പൂര്‍ത്തീകരിക്കാന്‍ എത്രനാള്‍വേണ്ടി വരും? നിര്‍മാണം തുടങ്ങി കഴിഞ്ഞാല്‍ കൈവിട്ടു പോകും സമയവും പണവും. വീട് എത്ര ചെറുതായാലും വലുതായാലും നിശ്ചിതസമയമെടുക്കാതെ പൂര്‍ത്തിയാക്കാന്‍ കഴിയില്ല. നിര്‍മാണ വസ്തുക്കള്‍ തെരഞ്ഞെടുക്കുന്നതും മറ്റുഘട്ടങ്ങളുമെല്ലാം തലവേദന തന്നെയാണ്. നമ്മുടെ ഇഷ്ടമനുസരിച്ച്, ആഗ്രഹിക്കുന്ന  ഡിസൈനില്‍ മണിക്കൂറുകള്‍ കൊണ്ട് ഒരു വീടുണ്ടാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ചിന്തിക്കാറില്ളേ?

അലാവുദ്ദീന്‍റെ അത്ഭുതവിളക്കിനുള്ളിലെ ഭൂതത്തിനു മാത്രമല്ല, മണിക്കൂറുകള്‍ക്കകം വീടുണ്ടാക്കാന്‍ മനുഷ്യര്‍ക്കും  കഴിയുമെന്ന് തെളിയിക്കുകയാണ് ചൈനക്കാര്‍. വിലകുറവില്‍ രണ്ടാംകിട ഉല്‍പന്നങ്ങള്‍ എത്തിക്കുന്നവരെന്ന് കളിയാക്കേണ്ടതില്ല, ലോകത്തൊരിടത്തും  ചെയ്യാത്ത പരീക്ഷണമാണ് ഇവര്‍ ചെയ്തു വിജയിപ്പിച്ചിരിക്കുന്നത്. മൂന്നു മണിക്കൂര്‍ കൊണ്ട് അത്യാധുനിക സൗകര്യങ്ങളുള്ള ഒരു വീട് അവതരിപ്പിച്ചത് ചൈനയിലെ ഴോദ ഗ്രൂപ്പ് കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ്.

ചൈനയിലെ ഷിയാന്‍ പ്രവിശ്യയിലാണ് ആദ്യ ത്രീഡി പ്രിന്‍്റ് വില്ല നിര്‍മിച്ചിരിക്കുന്നത്. മുറികളുടെ നിശ്ചിത മാതൃകയിലുള്ള ത്രീഡി മൊഡ്യൂളുകള്‍ തയാറാക്കി ക്രെയിന്‍ ഉപയോഗിച്ച് യോജിപ്പിച്ചെടുക്കുകയാണ് ചെയ്യുന്നത്. ബെഡ്റൂമും മോഡുലാര്‍ കിച്ചണും ലിവിങ് റൂമും ബാത്ത്റൂം ടെറസുമെല്ലാമടങ്ങിയ ഇരുനില വീടാണ് ത്രീഡി പ്രിന്‍്റഡ് വില്ല.

ചുമരുകള്‍ പ്രത്യേക മെറ്റീരിയലില്‍ തയാറാക്കിയ പാനലുകളാണ്. ഇത് തീപിടിക്കില്ളെന്നും വാട്ടര്‍പ്രൂഫാണെന്നും നിര്‍മാതാക്കള്‍ പറയുന്നു. 9.0 തീവ്രതയുള്ള ഭൂകമ്പത്തെ പോലും ചെറുക്കാന്‍ കഴിവുള്ളവയാണ് ത്രീഡി മെഡ്യൂള്‍ പാനല്‍ വീടുകളെന്നും നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. പ്രത്യേകം നിര്‍മിച്ച പാനലുകളില്‍ ഫോര്‍മാല്‍ഡഹൈഡ്, അമോണിയ തുടങ്ങി മാരകമായ രാസപ്രദാര്‍ഥങ്ങളില്ളെന്നും കമ്പനി വ്യക്തമാക്കുന്നു.

മീറ്റര്‍ സ്ക്വയര്‍ വലുപ്പമുള്ള മൊഡ്യൂളുകള്‍ക്ക് 100 കിലോ ഭാരം വരെയാണുള്ളത്. ഒരു സ്വയര്‍ മീറ്ററിന് 550 ഡോളര്‍ മുതലാണ് ചെലവു വരുന്നത്. ജനല്‍ പാളികള്‍ ഉള്‍പ്പെടെ സെറ്റു ചെയ്ത ശേഷമാണ് വീട് ഒരുക്കുന്നത്. മൂന്നുമണിക്കൂര്‍ കൊണ്ട് വീടു പണി കഴിയും. രാവിലെ ഏഴു മണിക്ക് വീടു പണി തുടങ്ങിയാല്‍ 10 മണിക്ക് ഗൃഹപ്രവേശമെന്ന് സാരം.
 

Full View

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.