തുമ്പർജിയ ക്ലോക്ക്​ വൈൻ

കാണാൻ വളരെ മനോഹരമായ ഒരു വള്ളി ചെടിയാണ് ഈ തുമ്പർജിയ ക്ലോക്ക്​ വൈൻ. ഇതിന്‍റെ പൂക്കളുടെ ഭംഗിയാണ് വളരെ ആകർഷണീയമായത്. ഇതിനെ സാധാരണയായി ഇന്ത്യൻ ക്ലോക്ക് വൈൻ എന്നും പറയാറുണ്ട്​. അക്കാന്തസീയ കുടുംബത്തിന്‍റെ പെട്ടതാണ്​ ഇത്​. സാധാരണ ചെടികളുടെ പൂക്കളെ പോലെയല്ല ഈ ചെടിയുടെ പൂക്കൾ. വളരെ വ്യത്യസ്തവും മനോഹരവുമാണ്.

ഈ ചെടിയെ നമ്മൾ പരഗോള, നെറ്റ് പോലെ സെറ്റ് ചെയത് അതിൽ പടർത്തി വിട്ടാൽ പൂക്കൾ വിരിഞ്ഞു കഴിഞ്ഞാൽ മനോഹരമാണ് കാണാൻ. പൂക്കൾ പിടിച്ചു കഴിഞ്ഞാൽ ഒരു പെന്‍റൻഡ്​ പോലെ കിടക്കും. നീളത്തിലുള്ള പൂക്കളാണിത്​. പറഞ്ഞറിയിക്കാൻ പറ്റില്ല അതിന്‍റെ ഭംഗി. ഈ ചെടി നിൽക്കുന്ന കാലാവസ്ഥ അനുസരിച്ചാണ് പൂക്കളുടെ നിറം ഉണ്ടാവുന്നത്. റെഡ് മെറൂൺ ചൂടുള്ള കാലാവസ്ഥയിലും, ഓറഞ്ച് കളൾ തണുത്ത കാലാവസ്ഥയിലുമാണുണ്ടാവുക. ഇതിന്‍റെ ഇലകൾക്ക് കരീം പച്ച നിറമാണ്​. അതിക സൂര്യപ്രകാശം ഈ ചെടിക്ക് ആവശ്യമില്ല.

രാവിലെയുള്ള സൂര്യപ്രകാശം ഒരു നാലുമണിക്കൂർ എങ്കിലും ലഭിച്ചാൽ മതി. നല്ല ഡ്രൈനേജ് ഉള്ള ചെടിച്ചട്ടിയിൽ വേണം ഇത് നടാൻ ആയിട്ട്. ഗാർഡൻ സോയിൽ, ചാണകപ്പൊടി, ചകിച്ചോർ, അടങ്ങിയ പോട്ടിങ്​ മിക്സ്​ മതിയാകും. നമുക്ക് ബാൽക്കണിയിലേക്ക് വെക്കാനും നല്ലതാണ്. രണ്ട് നേരവും വെള്ളമൊഴിക്കണം. വെള്ളം കൂടാനും പാടില്ല. വെള്ളം നനയ്ക്കുമ്പോൾ അതിന്‍റെ പൂക്കളിൽ വെള്ളമൊഴിക്കാതിരിക്കുക.

നവംബർ മുതൽ ഏപ്രിൽ വരെ ഇതിൽ പൂക്കളുണ്ടാകും. അത് കഴിഞ്ഞ് നമ്മുക്ക് ഇതിനെ പ്രൂൺ ചെയ്തു കൊടുക്കാം. സ്ഥലപരിമിതിയുള്ളവർക്ക് പ്രൂൺ ചെയ്ത് ഒതുക്കി നിർത്താവുന്നതാണ്.ഇതിന്‍റെ കൊമ്പുകൾ കട്ട്​ ചെയ്ത്​ വളർത്തിയെടുക്കാം. കുറച്ച്​ കട്ടിയുള്ള കൊമ്പുകൾ നോക്കിയെടുത്ത്​ കട്ട്​ ചെയ്തു വെള്ളത്തിലിട്ട് വേരു പിടിപ്പിച്ചു കിലിപ്പിച്ചെടുക്കവുന്നതാണ്. 

Tags:    
News Summary - Thumpergia clock wine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.