സ്വിസ്​ ചീസ്​ പ്ലാന്‍റ്​

അധിക പരിചരണം ആവശ്യമില്ലാത്ത ചെടികളിൽ പെട്ടതാണ്​ മോൻസ്​ട്ര ഡെലിസ്യോസ. ഇതിനെ സ്വിസ്​ ചീസ്​ പ്ലാന്‍റ്​ എന്നും വിളിക്കും. ഇലയുടെ ഭംഗിയാണ് ഈ ചെടിയുടെ പ്രധാന ആകർഷണം. മെച്വേഡ്​ ആയ ഒരു ചെടിയിൽ ഇതുപോലെ വെട്ടും ഹോളും കാണും. അതിനെ ഫെനസ്​ട്രേഷൻ എന്നാണ് പറയുന്നത്. ഫിലോഡെൻട്രോൺ സ്​പ്ലിറ്റ്​ ലീഫ്​ എന്നും പറയും.

കുറഞ്ഞ പ്രകാശം മതി ഈ ചെടിക്കും. അതുകൊണ്ടുതന്നെ നമുക്ക് ഇൻഡോർ പ്ലാൻറ് ആയിട്ട് വളർത്താൻ പറ്റിയതാണ്. അധികം പരിചരണം ഇതിന് ആവശ്യമില്ല. മണി പ്ലാന്‍റ്​സ്​എല്ലാവർക്കും വളർത്താൻ അറിയാവുന്ന പ്ലാന്‍റ്​ ആണ്​. അത് പോലെ തന്നെ ഇതിനെയും വളർത്തിയെടുക്കാം. ഈ ചെടിയെ വെള്ളത്തിലും മണ്ണിലും വളർത്താൻ കഴിയും. വെള്ളത്തിൽ ഇട്ടാൽ പെട്ടന്ന് വേരുകൾ വരുകയും ചെയ്യും.

ഇതിന്‍റെ ഓരോ നോഡ്​ വെച്ച്​ കട്ടട്​ ചെയ്തു മണ്ണിലും വളർത്താം. ഗാർഡൻ സോയിൻ, കമ്പോസ്റ്റ്, ചാണകപ്പൊടി, പെരിലൈറ്റ്​, ചകിരിച്ചോറ് എന്നിവ ആവശ്യത്തിന് യോജിപ്പിച്ചു എടുക്കുക. നല്ല ഡ്രൈനേജ് ഉള്ള ചെട്ടിയാവണം. മണ്ണ് നല്ലത് പോലെ ഇളക്കമുള്ളതായലെ നല്ലത് പോലെ വേരോട്ടമുണ്ടാകൂ.

ഇൻഡോർ ആയിട്ട് വെക്കാൻ ഏറ്റവും നല്ല ഒരു പ്ലന്‍റാണ്. വലിയ ശ്രദ്ധയും വേണ്ട. ഇതിനെ ഹാങ്ങിങ്​ ആയിട്ട്​ ഇടുകയില്ല. ഈ ചെടിക്ക് പടർന്നു കയറാൻ ഒരു കമ്പ് കയറിൽ ചുറ്റിയത്​ വെച്ച് കൊടുക്കാം. പെട്ടന്ന് പടർന്നു കയറും. ഓഫീസുകളിലും വീടുകളിലും നമ്മുക്ക് ഇതിനെ വെക്കാം.

Tags:    
News Summary - Swiss cheese plant

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.