നിങ്ങളുടെ വീട്ടിലെ ടെലിവിഷൻ സ്‌ക്രീനുകൾ മറയ്ക്കാം; ഈ സ്മാർട്ട് വിദ്യകളിലൂടെ

32 ഇഞ്ച് അല്ലെങ്കിൽ 200 ഇഞ്ച് അല്ലെങ്കിൽ അതിൽ കൂടുതൽ വലുപ്പമുള്ള ടെലിവിഷനുകൾ ഇന്നത്തെ വീടുകളുടെ ഒരു അനിവാര്യ ഘടകമാണ്. മനോഹരമായി രൂപകൽപ്പന ചെയ്‌ത വീടുകളിൽ ഇത് പലപ്പോഴും കാഴ്ചയിൽ ഒരു കരടായി മാറിയേക്കാം. വലുതോ ചെറുതോ അനലോഗോ ഡിജിറ്റലോ പ്ലാസ്മ ഫ്ലാറ്റ് സ്‌ക്രീനോ ഫുൾ എച്ച്‌.ഡി ഡിസ്‌പ്ലേയോ എന്തുമാവട്ടെ കാഴ്ചയിൽ നിന്ന് അതിനെ മറയ്ക്കാനും മുറിയിലെ മറ്റ് അലങ്കാരങ്ങളുമായി തുടർച്ചയും ഐക്യവും സൃഷ്ടിക്കാനും പല വഴികളുണ്ട്.

ഒരു ടെലിവിഷൻ എങ്ങനെ മറയ്ക്കാം എന്നതിനെക്കുറിച്ച് വിദഗ്ധരിൽ നിന്നുള്ള നുറുങ്ങുകൾ ഇതാ.

മറക്കുന്ന പാനലുകൾ

ഏറ്റവും സാധാരണമായ ഈ സമീപനം പലപ്പോഴും വിജയകരമാണ്. ഇതിൽ പാനലുകൾ ഉൾപ്പെടുന്നു. ആവശ്യമുള്ളപ്പോൾ തുറക്കാനും അടക്കാനും കഴിയും. ടെലിവിഷൻ സ്‌ക്രീൻ വെളിപ്പെടുത്തുകയോ മറയ്ക്കുകയോ ചെയ്യാം. ഇത് ചുവരിൽ ദൃശ്യ തുടർച്ചയുടെ ഒരു തോന്നൽ സൃഷ്ടിക്കുന്നു.

വാൾ നിച്ചുകൾ ( ഭിത്തിയിൽ പതിപ്പിക്കൽ)

പല സാഹചര്യങ്ങളിലും അനുയോജ്യമായ ഒരു പരിഹാരം നിച്ചുകൾക്ക് നൽകാൻ കഴിയും. അവ ഒരു മൾട്ടി-ഫങ്ഷണൽ ഘടകമാണ്. അത് അകത്തുള്ള വസ്തുക്കൾ പ്രദർശിപ്പിക്കാനും മറയ്ക്കാനും സഹായിക്കും. പ്രത്യേകം രൂപകൽപ്പന ചെയ്ത പാനലുകൾ ഉപയോഗിച്ച്, ടി.വി കമ്പാർട്ട്മെന്റ് ഒരു നിച്ചിനുള്ളിൽ മറയ്ക്കാൻ കഴിയും. ഈ രീതി ഒരേ സമയം സൂക്ഷ്മവും മിനിമലിസ്റ്റുമാണ്.

പെയിന്റിങ് പോലെ തോന്നിക്കുന്ന ടി.വി

ഓണാക്കുമ്പോൾ മാത്രം ശ്രദ്ധ പിടിച്ചുപറ്റുന്ന ഒരു നിഗൂഢ വിദ്യയാണിത്. അല്ലാത്തപ്പോൾ ഒരു പെയ്ന്റിങ് ആയി തോന്നും. ആധുനിക ​സാ​ങ്കേതിക വിദ്യ ഉപയോഗിച്ച് ഇങ്ങനെ ചെയ്യാനാവും.

സിനിമാനുഭവമൊരുക്കാം

വീട്ടിലെ സോഫയിൽ ഇരുന്ന് സിനിമാനുഭവം ആസ്വദിക്കുന്നവരാണെങ്കിൽ ഈ രീതി അവലംബിക്കാം. ടി.വി അവിടെയുണ്ട്, പക്ഷേ അത് കാണാൻ കഴിയില്ല! പ്രത്യേകിച്ച് ചെറിയ ലിവിംഗ് ഏരിയകളുള്ള വീടുകളിൽ ഈ മിനിമലിസ്റ്റ് പരിഹാരം പ്രിയതരമാവും. പ്ലാസ്മ സ്‌ക്രീനുകൾ ഉപയോഗിച്ച് മറക്കാം. പ്രൊജക്ടറും സ്‌ക്രീനും ചുറ്റുമുള്ള പരിതസ്ഥിതിയുമായി സുഗമമായി ഇണങ്ങും.

Tags:    
News Summary - smart ways to hide the television screens in your home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-06-29 06:34 GMT