പ്രളയഭീഷണി: മൂന്നുനില കെട്ടിടം ഏഴടിയോളം ഉയർത്തി

കയ്പമംഗലം: പ്രളയഭീഷണിയിൽനിന്ന്​ ഒഴിവാകാൻ ബഹുനില കെട്ടിടം തറനിരപ്പിൽനിന്ന്​ ഏഴടി ഉയർത്തി.

എടത്തിരുത്തി ഡിഫണ്ടർ മൂലയിലെ വ്യാപാരി താടിക്കാരൻ ടോണിയാണ് ത​െൻറ ഉടമസ്​ഥതയിലുള്ള 4000 ചതുരശ്ര അടിവരുന്ന മൂന്നുനില കെട്ടിടം ഉയർത്തിയത്​. ആധുനിക സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി കെട്ടിടം പത്തടി കിഴക്കോട്ടും ഒരടി തെക്കോട്ടും നീക്കുകയും ചെയ്​തു.

2018ലെ പ്രളയത്തിൽ കെട്ടിടം അഞ്ചടിയോളം മുങ്ങിയിരുന്നു. ഇതേതുടർന്നാണ് ഹരിയാനയിലെ കമ്പനിയുമായി ബന്ധപ്പെട്ടത്. കെട്ടിടത്തി​െൻറ ഒരു ചതുരശ്ര അടി, മൂന്നടി ഉയർത്താൻ 250 രൂപയാണ് ചെലവ്.

തുടർന്നുവരുന്ന ഓരോ അടിക്കും 50 രൂപ മാത്രമാണ് അധികം വരിക. 1992ൽ നിർമിച്ച കെട്ടിടം പൊളിച്ച് വേറെ നിർമിക്കാൻ കോടികൾ ചെലവുവരും. ഉയർത്താൻ ഏതാണ്ട്​ 16 ലക്ഷം.

200 ടൺ ഭാരം താങ്ങാൻ ശേഷിയുള്ള 350 ജാക്കികളാണ്​ ഉപയോഗിച്ചത്​. തറയുടെ അടിഭാഗം തുരന്ന് ഒരടി ഉയരമുള്ള ജാക്കികൾ സ്ഥാപിച്ചശേഷം, ഒരേസമയം ഓരോന്നും നട്ട് ഉപയോഗിച്ച് മുറുക്കിയാണ്​ ഉയർത്തുന്നത്.

അടിഭാഗത്ത്​ കോൺക്രീറ്റ് തൂണുകൾ സ്ഥാപിച്ച് കെട്ടിടം ബലപ്പെടുത്തുകയും ചെയ്യുന്നു. ത​െൻറ വീടും ഉയർത്താൻ തീരുമാനിച്ചതായി ടോണി പറഞ്ഞു. 

Tags:    
News Summary - flood threat three-story building was raised seven feet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.