ഭവന നിർമാണ പദ്ധതികളിൽ അപൂർവ്വ സുന്ദര മാതൃക; ഗുണഭോക്​താക്കളുടെ സ്വപ്​നങ്ങൾകൂടി പരിഗണിച്ച്​ നിർമാണം

ദാനം കിട്ടിയ പയ്യി​െൻറ പല്ല്​ എണ്ണി നോക്കേണ്ടതില്ല എന്നാണ്​ പൊതുതത്വം. സൗജന്യങ്ങൾ കൊടുക്കു​േമ്പാഴും സ്വീകരിക്കു​േമ്പാഴും ഇതേ മനോഭാവമാണ്​ എല്ലാവർക്കും. ഇതിൽ നിന്ന്​ വ്യത്യസ്​തമായി ഭവനനിർമാണ പദ്ധതികളുടെ ചരിത്രത്തിൽ അപൂർവ്വ സുന്ദര മാതൃക സൃഷ്​ടിക്കുകയാണ്​ പീപ്പിൾസ്​ ഫൗ​ണ്ടേഷനും കോ എർത്​ കൂട്ടായ്​മയും.

മലപ്പുറം ജില്ലയിലെ അരീക്കോട്​ കീഴുപറമ്പിൽ നിർമിക്കുന്ന ഭവനനിർമാണ പദ്ധതിയാണ്​ ഗുണഭോക്​താക്കളുടെ ആഗ്രഹങ്ങൾകൂടി പരിഗണിച്ച്​ നിർമിക്കാൻ തീരുമാനിച്ചത്​. പദ്ധതി തുടങ്ങുന്നതിന്​ മുന്നോടിയായി ഗുണഭോക്​താക്കളുടേയും നടത്തിപ്പുകാരുടേയും കൂട്ടായ്​മ രൂപീകരിച്ചാണ്​ അഭിപ്രായങ്ങൾ സ്വരൂപിച്ചത്​. 'അതൊരു ചരിത്ര നിമിഷമായിരുന്നു. ഔദാര്യം ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവ​െൻറ ദീനതയോ, സൗജന്യം നൽകുന്നവ​െൻറ അഹംബോധമോ അല്ല, ആത്മാഭിമാനത്തി​െൻറ വെളിച്ചമായിരുന്നു എല്ലാവരുടേയും കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്നത്'-കൂട്ടായ്​മയിലെ ആദ്യ മീറ്റിങ്ങിനെപറ്റി കോഎർത്ത്​ സാരഥി മൂഇൗനുദ്ദീൻ അഫ്​സൽ പറയുന്നു.

'സ്വന്തമായി ഒരു വീട് ഞങ്ങൾക്ക് വിദൂര സ്വപ്നമായിരുന്നു. ഇനി നിങ്ങളത് ഞങ്ങൾക്ക് നൽകിയില്ലെങ്കിൽ പോലും പരാതിയില്ല കാരണം നിങ്ങളീ നിമിഷം ഞങ്ങൾക്ക് നൽകിയ സ്ഥാനവും, ആദരവും അത്രയ്ക്ക് വലുതാണ്. വീട് നൽകുക എന്നത് തന്നെ വലിയ കാര്യമാണ് അതിനപ്പുറം നിങ്ങളുടെ വീട് എങ്ങിനെയുള്ളതാവണം എന്ന് നിങ്ങൾക്ക് തന്നെ തീരുമാനിക്കാം, ആ വീട്ടിൽ എന്തൊക്കെ സൗകര്യം വേണം എന്നതൊക്കെ ഞങ്ങൾക്ക് തന്നെ യാതൊരു മടിയുമില്ലാതെ തുറന്ന് പറയാം, ഇവിടെ നിങ്ങളുടെ അവകാശമാണ് ഞങ്ങൾ നൽകുന്നത് എന്നൊക്കെയുള്ള നിങ്ങളുടെ വാക്കുകൾ ഞങ്ങൾക്ക് പകർന്നു നൽകിയ ആത്മാഭിമാനം ചെറുതല്ല. തല ഉയർത്തിപ്പിടിച്ചായിരിക്കും ഇവിടെ നിന്ന് മടങ്ങുക'-മീറ്റിങ്ങിൽ പ​െങ്കടുത്തയാളുടെ വാക്കുകളെപറ്റി പറയു​േമ്പാൾ മുഇൗനുദ്ദീനും അഭിമാനം.

Full View

ഗുണഭോക്​താക്കളുടെ ആവശ്യങ്ങൾ മുൻനിറുത്തിയായിരിക്കും കോ എർത്ത്​​ പ്ലാൻ തയ്യാറാക്കുക. ഇതോടൊപ്പം പ്രകൃതിയെ ചൂഷണം ചെയ്യാതെ പ്രകൃതിക്കിണങ്ങുന്ന നിർമാണ രീതിയാവും പിൻതുടരുകയെന്നും കോ എർത്ത്​ തീരുമാനിച്ചിട്ടുണ്ട്​. 10 വീടുകളുടെ നിർമാണമാണ് പദ്ധതിയിലുള്ളത്. സോളിഡാരിറ്റി യൂത്ത് മൂവ്മെൻറി​െൻറ നിർമ്മാണമേഖലയിലുള്ളവരുടെ കൂട്ടായ്​മയാണ്​ കോഎർത് ഫൗണ്ടേഷൻ​. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.