വീട്​ കാമറയാക്കി ഒരു ഫോട്ടോഗ്രഫർ; മക്കളുടെ പേരുകൾ അതിലും കൗതുകം

ബെംഗളൂരു: കർണാടകയിലെ ബെൽഗൗമിലുള്ള ഒരാളുടെ വീടാണ്​ സോഷ്യൽ മീഡിയിൽ ഇപ്പോൾ ചർച്ചാ വിഷയം. ഒറ്റനോട്ടത്തിൽ ഒരു ഭീമൻ കാമറ പോലെ തോന്നിക്കുന്ന വീടി​​​െൻറ പിന്നിലുള്ള കഥ അതിലേറെ കൗതുകമാണ്​. ചെറുപ്പം മുതലേ ഫോ​േട്ടാഗ്രഫിയിൽ ആസക്​തിയുള്ള രവി ഹൊങ്കൽ എന്നയാളുടേതാണ് ആ​ കാമറ വീട്​​. ലെൻസുകളോടുള്ള പ്രണയം അയാളെ എത്തിച്ചത്​ സ്വന്തം വീട്​​ തന്നെ കാമറയാക്കാനുള്ള തീരുമാനത്തിലേക്കും​. 71 ലക്ഷം രൂപയാണ്​ അതിന്​ വേണ്ടി രവി ചിലവഴിച്ചത്​.

49കാരനായ ഫോ​േട്ടാഗ്രഫറുടെ കാമറ പ്രണയം അവിടെയും അവസാനിക്കുന്നില്ല. തനിക്ക്​ ജനിച്ച മൂന്ന്​ ആൺ മക്കൾക്ക് അദ്ദേഹം​ പേരിട്ടത്​ നിക്കോൾ കാനൺ, എപ്​സൺ എന്നാണ്​. മൂന്നും പ്രമുഖ കാമറ ബ്രാൻഡുകളും​. വീടി​​​െൻറ മുൻ ഭാഗത്ത്​ അവ വെണ്ടക്ക അക്ഷരത്തിൽ എഴുതാനും അദ്ദേഹം മറന്നില്ല. കാമറ രൂപമുള്ള വീടിന്​ മുന്നിൽ ചിരിച്ചുകൊണ്ട്​ രവി ഹൊങ്കലും കുടുംബവും നിൽക്കുന്ന ചിത്രം ട്വിറ്ററടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുകയാണ്​. 

വീടി​​​െൻറ എക്​സ്റ്റീരിയറിൽ ലെൻസും ഫ്ലാഷും ഷോ റീലും മെമ്മറി കാർഡും വ്യൂ ഫൈൻററുമെല്ലാമുണ്ട്​. വീടിന്​ അകത്തുള്ള സീലിങ്ങും ചുമരുകളുമെല്ലാം തന്നെ കാമറയുടെ വിവിധ പാർട്ടുകളാണെന്ന്​ തോന്നിപ്പിക്കും.

Tags:    
News Summary - Karnataka photographer builds camera-shaped house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.