പെയിൻറിങ്​ ക്ഷമയോടെ

വീട് നിർമാണത്തിൽ നല്ല ചെലവ് വരുന്നൊരു പ്രവൃത്തിയാണ് പെയിൻറിങ്. വീട്ടുടമക്ക് പെയിൻറിങ്ങിനെ പറ്റി പ്രാഥമിക ധാരണയില്ലെങ്കിൽ ബുദ്ധിമുട്ടിലാകാൻ സാധ്യത വളരെയേറെയാണ്. പെയിൻറിങ് തൊഴിലാളികളിൽ പരിചയസമ്പന്നരും ഇന്നലെ മാത്രം പണിക്കെത്തിയവരും എല്ലാം ഉണ്ടാവും. ഉടമക്ക് അറിവില്ലെങ്കിൽ സംഗതികളെല്ലാം കുഴഞ്ഞുമറിയും. മികച്ച രീതിയിൽ പെയിൻറടിച്ചാൽ 5–7 വർഷം കേടാകാതെ നിൽക്കും. മികവ് കുറഞ്ഞാൽ ആയുസ്സ് കുറയും. പെയിൻറിങ്​ രംഗത്ത് നന്നായി തൊഴിലറിയുന്നവരുടെ കുറവ് വലിയ പ്രശ്നമാണ്. പെയിൻറിങ്ങിൽ 60 ശതമാനവും കൂലിച്ചെലവാണ്. വിദഗ്ധരുടെ സേവനവും യന്ത്രവത്കരണവും ഇത് പകുതിയോളം കുറക്കാനാകുമെന്നാണ് വിലയിരുത്തൽ. യന്ത്രസഹായത്തോടെ അതിവേഗം പെയിൻറ് ചെയ്യാനുള്ള പദ്ധതികൾ ചില കമ്പനികൾ ആവിഷ്കരിച്ചിട്ടുണ്ട്.

  •  ​ശ്രദ്ധിക്കാൻ

ഈർപ്പം കടുപ്പം: പെയിൻറ് ചെയ്യുന്നിടത്ത് ഈർപ്പമുണ്ടെങ്കിൽ അത് പരിഹരിച്ചശേഷം മതി തുടർപ്രവർത്തനങ്ങൾ.

ചോർച്ച കീശ ചോർത്തും: ചോർച്ചക്ക് പുതിയതോ പഴയതോ എന്ന വ്യത്യാസമില്ല. പുറംചുമരുകളിലെ ചെറിയ വിള്ളലോ ദ്വാരമോ ആകാം ഇതിന് കാരണം. ഇത് ശാശ്വതമായി പരിഹരിച്ചശേഷം വേണം പെയിൻറ് ചെയ്യാൻ.

തേപ്പ് അടർന്നാൽ: പെയിൻറ് ചെയ്യാനുള്ള ഭാഗത്ത് തേപ്പ് അടർന്നത് ചെറുതായി തട്ടിനോക്കിയാൽ ശബ്ദവ്യത്യാസത്തിലൂടെ മനസ്സിലാകും. എന്തെങ്കിലും ചെറിയ തട്ടലോ മുട്ടലോ ഉണ്ടായാൽ അവിടം അടർന്നുവീഴും. അതിനാൽ ആദ്യം ഇത്തരം അറ്റകുറ്റപ്പണി നടത്തണം. അവിടം നനച്ച് സെറ്റാകാനും ഉണങ്ങാനും സമയം നൽകണം. അതിനുശേഷമേ പെയിൻറ് ചെയ്യാവൂ. ചുരുങ്ങിയത് രണ്ടാഴ്ച ഇതിന് വേണ്ടിവരാം. 

ആദ്യം വൈറ്റ്സിമൻറ്: പുതിയ ചുമരുകൾക്ക് ആദ്യം വൈറ്റ് സിമൻറ് അടിക്കുന്നതാണ് ഉത്തമം. സിമൻറി​െൻറ പുളി പോയശേഷമേ പെയിൻറടിക്കാവൂ.

ഉരക്കാൻ മറക്കേണ്ട: പഴയ ചുമരിൽ പെയിൻറ് ചെയ്യുന്നതിന് മുമ്പ് സാൻഡ് പേപ്പർകൊണ്ട് നന്നായി ഉരച്ച് പഴയ പെയിൻറ് പൂർണമായി നീക്കണം. 

പായലേ വിട: പായലും പൂപ്പലും പൂർണമായും നീക്കാതെ പെയിൻറ് ചെയ്തിട്ട് കാര്യമില്ല. പൂപ്പലുകളെ നശിപ്പിക്കാൻ ഫംഗിസൈഡൽ സൊലൂഷൻ വാങ്ങാൻ കിട്ടും. ഇവ ചുമരിൽ തളിച്ച് 10–12 മണിക്കൂറിനുശേഷം കഴുകിക്കളയണം. കഴുകാനെടുക്കുന്ന വെള്ളത്തിൽ പായലോ പൂപ്പലോ ഇല്ലെന്ന് ഉറപ്പ് വരുത്തണം. അതിനുശേഷം ചുമര് നന്നായി ഉണങ്ങിയാൽ പെയിൻറടിക്കാം.  

പെയിൻറിങ്ങിന് മുമ്പ്: ചുമരിലെ  വിള്ളലുകളും  തുളകളും പ്ലാസ്​റ്റർ ഓഫ് പാരിസ്​ ഉപയോഗിച്ച് അടക്കണം. പുട്ടി ബ്ലേഡ് ഉപയോഗിച്ച് അവിടം വൃത്തിയാക്കണം. 

ആദ്യം ൈപ്രമർ:  പുട്ടിയിട്ട സ്​ഥലങ്ങളിൽ ഒരു കോട്ട് ൈപ്രമർ അടിച്ചശേഷം 10–12 മണിക്കൂർ ഉണക്കണം.അതിനുശേഷം വേണം ചുമർ മുഴുവൻ ൈപ്രമർ അടിക്കാൻ. അപ്പോൾ പുട്ടിയിട്ട സ്​ഥലം ഒഴിവാക്കരുത്. പുട്ടിയിട്ട സ്​ഥലത്ത് രണ്ട് കോട്ട് ൈപ്രമറും മറ്റിടത്ത് ഒരു കോട്ടും അടിക്കണമെന്ന് സാരം. 

ഇടവേള പ്രധാനം: ൈപ്രമർ അടിച്ച് ഉണങ്ങിയ ശേഷമേ പെയിൻറ് ചെയ്യാവൂ. ഇതിന് 10–12 മണിക്കൂർ എടുക്കും.

നേരം നന്നല്ല: അന്തരീക്ഷ ഈർപ്പം 80 ശതമാനത്തിൽ കൂടുതലാകുമ്പോഴും താപനില 10 ഡിഗ്രി സെൽഷ്യസിൽ കുറവാകുമ്പോഴും പെയിൻറടി വേണ്ട. പ്രതലം നനഞ്ഞിരിക്കുന്നതിന് തുല്യമാണ് ഈ രണ്ട് അവസ്​ഥയും. 

എത്ര വേണം: കടുംനിറത്തിലുള്ള പെയിൻറാണെങ്കിൽ മൂന്ന് കോട്ടും ഇളംനിറത്തിലുള്ളവ രണ്ട് കോട്ടും ആവാം.

നേർപ്പിക്കാൻ വെള്ളം:  വെള്ളം ചേർത്ത് നേർപ്പിച്ച് അടിക്കാവുന്ന പെയിൻറുകളോടാണ് ഉപഭോക്താക്കൾക്ക് പ്രിയം കൂടുതൽ. രൂക്ഷഗന്ധം ഇല്ലാത്തതും ചെലവ് കുറവാണെന്നതും ഈട് കൂടുതലും അനുകൂല ഘടകങ്ങളാണ്. 

അറിഞ്ഞു ചെയ്യണം പെയിൻറ്​

സ്​ഥലം പൂർണമായും സജ്ജമാക്കിയിട്ടേ പെയിൻറ് ചെയ്യാവൂ. ധിറുതിപിടിച്ചാൽ ദോഷം ചെയ്യും. സിമൻറ് പെയിൻറ്, ഓയിൽ പെയിൻറ്, ഡിസ്​റ്റമ്പർ, പൗഡർ ഡിസ്​റ്റമ്പർ തുടങ്ങിയവക്കെല്ലം ചുമർ വൃത്തിയാക്കേണ്ടത് ഒരുപോലെയാണ്. ബ്രഷ്, റോളർ, സ്​േപ്ര അടക്കം പലവിധ മാർഗങ്ങളുണ്ട് പെയിൻറടിക്കാൻ. ഇപ്പോൾ പലയിടത്തും യന്ത്രസഹായത്തോടെയുള്ള പെയിൻറടി വ്യാപകമാവുകയാണ്. പുറംചുവരുകൾക്കും അകംചുവരുകൾക്കും വ്യത്യസ്​തതരം പെയിൻറുകളുണ്ട്. വിലയിലും കാണും അന്തരം. 
 
വിവരങ്ങൾക്ക് കടപ്പാട്:

സെജു കെ. ഈപ്പൻ
സെയിൽസ്​ മാനേജർ കേരള റീജ്യൻ, 
ബെർജർ പെയിൻറ്സ്​, എറണാകുളം 

Tags:    
News Summary - Home making- Tips for Painting- Griham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.