വരുമാനം നൽകുന്ന അവധിക്കാല വസതി

സ്ഥിരമായി താമസിക്കുന്ന വീടകം നൽകുന്ന മടുപ്പും നഗര ജീവിതത്തി​​​െൻറ അരസികതയും ഒഴിവാക്കാൻ പ്രകൃതിയുടെ മടിയിൽ, തുറസായ സ്ഥലത്ത് ഒരു കുഞ്ഞു വീട്​ സ്വപ്നം കാണുന്നവർ കുറവല്ല. ചിത്രശലഭങ്ങളും പക്ഷികളും പാറി നടക്കുന്ന, തെളിഞ്ഞ ആകാശവും തണുത്ത കാറ്റും യഥേഷ്​ടം കിട്ടുന്ന, സ്വന്തം കൈകൊണ്ട് ഭക്ഷണം ഉണ്ടാക്കി കഴിച്ച്​ അവധിക്കാലം ആഘോഷിക്കാ നൊരു കൊച്ചു വീട്. മാറി നിൽക്കാൻ ഒരു വീട് എന്നതിലുപരി അതിനെ ഒരു വരുമാന മാർഗവുമായി മാറ്റാം.

വാഗമൺ മൂന്നാർ, ഇല ്ലിക്കൽ കല്ല്, കുമരകം, ഇലവീഴാപൂഞ്ചിറ, പാഞ്ചാലി മേട്, കുട്ടിക്കാനം, പീരുമേട്, തേക്കടി, അഞ്ചുരുളി രാമക്കൽമേട്, തെന ്മല, പൊൻമുടി, ആലപ്പുഴ, കോവളം ബീച്ചുകൾ എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കടുത്ത് വില കുറഞ്ഞ ഭാഗത്ത് വാഹന സൗകര്യമു ള്ള, ജലം ലഭിക്കുന്ന മൂന്നോ നാലോ സ​​െൻറ്​ സ്ഥലം വാങ്ങി ചെലവ് കുറഞ്ഞതും എന്നാൽ ഭംഗിയുള്ളതുമായ ഇത്തരം വീടുകൾ ന ിർമ്മിച്ചാൽ നമുക്കും ടൂറിസം ബിസിനസി​​​െൻറ ഭാഗമാകാം.

2500 രൂപ മുതൽ ദിവസ വാടക ലഭിക്കുന്ന, വിനോദ സഞ്ചാരികളെ താമസ ിപ്പിക്കുന്ന കോട്ടേജുകൾക്ക് പ്രിയം കൂടുകയാണ്. സ്ഥലം വാങ്ങുന്നത് ഉൾപ്പടെ കൂടിയത് 10 ലക്ഷം രൂപ വരെ ആകെ ചെലവ് വരുന്ന ഇത്തരം കോട്ടേജുകൾ മെയിൻറനൻസ് ചെയ്യുന്നതിനും അതിഥികൾക്ക് ഭക്ഷണം പാകം ചെയ്ത് നൽകുന്നതിനും ആ നാട്ടിലെ തന്നെ ഒരു വ്യക്തിയെ ചുമതലപ്പെടുത്തിയാൽ മതിയാകുന്നതാണ്. ശ്രദ്ധിക്കേണ്ട ഒരു വസ്തുത തിരക്കുള്ള ഒരു വിനോദ സഞ്ചാര കേന്ദ്രത്തിന് അടുത്താകണം ഈ കോട്ടേജ് നിർമ്മിക്കാനുതകുന്ന സ്ഥലം തെരഞ്ഞെടുക്കേണ്ടത് എന്നതാണ്. എങ്കിൽ മാത്രമേ എല്ലാ സീസണിലും ദിവസ വാടക ലഭ്യമാകൂ.

വരുമാനം വലുത്​; നിർമാണം ചെലവ്​ കുറച്ച്​

വീടി​​​െൻറ സുസ്ഥിരതയുടെയും സൗന്ദര്യത്തി​​​െൻറയും അടിസ്ഥാന ഘടകങ്ങളിലൊന്നാണ് നിർമാണത്തിനുള്ള ഉചിതമായ വസ്തുക്കൾ തെരഞ്ഞെടുക്കുകയെന്നത്. ഇഷ്ടിക, സോളിഡ് ബ്ലോക്കുകൾ, കോൺക്രീറ്റ് ഭിത്തികൾ ,ജിപ്സം, വെട്ടുകല്ല്​ അങ്ങിനെ ഏതുമാകട്ടെ, ആ വസ്​തു സ്വാഭാവികതയോടെ ഉപയോഗിച്ചാൽ സൗന്ദര്യം വിളിച്ചോതും.

കരിങ്കല്ലില്‍ / വെട്ടുകല്ലിൽ പണിയുന്ന ബേസ്‌മ​​െൻറി​​​െൻറ മുകളില്‍ ചെറിയ ഒരു പ്ലിന്ത് കോണ്‍ക്രീറ്റും അതിനു മുകളില്‍ ഇൻറര്‍ലോക്ക് കൊണ്ടുള്ള ഇഷ്ടികക്കെട്ടുമാണുചിതം. അല്ലെങ്കിൽ വെട്ടുക്കല്ലുകൊണ്ടുള്ള കെട്ട്. മുന്‍വശത്തെയും, പുറകിലത്തെയും വാതിലുകള്‍ തടിയിൽ ചെയ്ത്, രണ്ട് കിടപ്പു മുറികളുടെ വാതില്‍ ഫെറോഡോർ അല്ലെങ്കിൽ അലുമിനിയം സ്ലൈഡിംഗ് ഡോർ പോലുള്ളവ ഉപയോഗിക്കാം. ബാത്ത്‌റൂം വാതിലുകളുടെ​ നിര്‍മാണത്തിന് പി.വി.സിയും പ്രയോഗികമാണ്.

മേൽക്കൂരക്ക്​ സ്ഥലത്തെ കാലാവസ്ഥക്ക്​ അനുയോജ്യമായ രീതി തന്നെ അവലംബിക്കണം. കേരളത്തിലെ കാലാവസ്ഥക്ക്​ ഓടിട്ട മേൽക്കൂരയാണ് ഉത്തമം. തടികൊണ്ടുള്ള പട്ടിക, ഉത്തരം എന്നിവക്ക്​ പകരം ഗാൽവനൈസ്ഡ് അയൺ ട്യൂബുകൾ ഉപയോഗിച്ച് സ്റ്റീൽ ഫേ ബ്രിക്കേഷൻ ചെയ്ത് ഓട് ഇടുന്നതാണ് ഉചിതം. ഓടുകൾ പുതിയതിന് ഒരെണ്ണത്തിന് 18 രൂപയിൽ അധികം വിലവരുന്നതിനാൽ പഴയ വീട് പൊളിച്ച ഓടുകൾ വാങ്ങി കഴുകി വൃത്തിയാക്കി പെയിൻറ്​ ചെയ്ത് ഉപയോഗിക്കുന്നത് വളരെയധികം ലാഭം നൽകും. ഇങ്ങനെ ചെയ്താൽ ഒരു ഓടിന് / ഒരു ചതുരശ്രയടിക്ക്​ 10 രൂപയിലധികം ലാഭം ഉറപ്പ് പറയാം. മേൽക്കൂരക്ക്​ താഴെയായി ചെലവ് കുറഞ്ഞ ഒരു സീലിംഗ് കൂടി ചെയ്താൽ വൃത്തിയായി.

ഫ്ലോറിങ്ങിന് മലയാളി പടിയിറക്കി വിട്ട മൊസൈക്ക് ,തറയോടുകൾ, റെഡ് ഓക്സൈഡ്, എന്നിവ ചെലവ് കുറഞ്ഞ മാർഗങ്ങളാണ്. സാധാരണ സിമൻറിട്ട തറയിൽ എപ്പോക്സി പെയിറ്റ് നൽകിയും കുറഞ്ഞ ചെലവിൽ മോടിപിടിപ്പിക്കാം.

വയറിങ്​, പ്ലംമ്പിംഗ് എന്നിവക്ക്​ അധിക തുക മുടക്കുന്നത് ഒഴിവാക്കുക. വയറിംഗിനും പ്ലമ്പിംഗിനും ഓപ്പൺ കോണ്ടിയൂട്ട് രീതിയാണ് ചെലവ് കുറക്കാൻ നല്ലത്. സ്വിച്ചുകൾ പിയാനോ ടൈപ്പ് ആക്കുന്നതും ടാപ്പുകൾ പ്ലാസ്റ്റിക്ക് ടൈപ്പ് ആക്കുന്നതും ചെലവ് കുറക്കാൻ സഹായിക്കും.

അധിക തുക മുടക്കാതെ സ്വാഭാവിക ഭംഗി നിലനിർത്താൻ ചെളി, കുമ്മായം, എന്നിവയും പ്രാദേശികമായി ലഭ്യമാകുന്ന ഭംഗിയുള്ള വസ്തുക്കൾ കൊണ്ടുള്ള അലങ്കാരവും കൂടിയാകുമ്പോൾ പോക്കറ്റ് ചോരാതെ നമ്മുക്ക് വശ്യമനോഹരമായ വീട്​ നിർമിക്കാം.

പ്രസൂൻ സുഗതൻ
ചിലവ് കുറഞ്ഞ വീടുകളുടെ പ്രചാരകൻ,
വാസ്തുശാസ്ത്ര പ്രചാരകൻ ,
കോട്ടയം PH: 9946419596

Tags:    
News Summary - Small budget cottages- Griham

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.