പണം കുറക്കാം; പ്രകൃതിയോട് ഇണങ്ങാം

സ്വപ്നത്തിലുള്ള ഭവനം, അത് സാക്ഷാത്കരിക്കാന്‍ പണത്തോടൊപ്പം  ധാരാളം ഊര്‍ജവും സമയവുമാണ് നമ്മള്‍ നഷ്ടപ്പെടുത്തുന്നത്. പ്രകൃതിക്കനുയോജ്യമായി മണ്ണും മരവും മറ്റ് പ്രകൃതിദത്ത വിഭവങ്ങളും ഉപയോഗിച്ച് ഉണ്ടാക്കുന്ന വീടുകള്‍  പരിമിതികളുള്ള ചെറിയ വീടുകളാണെന്ന തെറ്റിദ്ധാരണ ഉണ്ട്. എത്ര വലിയ വീടുകളും എല്ലാ വിധ സുഖസൗകര്യങ്ങളോടും കൂടി നമുക്ക് ഗ്രീന്‍ ബില്‍ഡിംഗ് കണ്‍സെപ്റ്റില്‍ നിര്‍മ്മിക്കാവുന്നതാണെന്ന് ബംഗളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബയോമീ എന്‍വയോന്‍മെന്‍റ് സൊല്യൂഷന്‍റെ ഡയറക്ടര്‍ ആര്‍ക്കിടെക്റ്റ് ചിത്ര വിശ്വനാഥന്‍ പറയുന്നു. വീട് നിര്‍മ്മിക്കുന്നതും ഡിസൈന്‍ ചെയ്യുന്നതുമെല്ലാം പ്രകൃതിയുമായി ഇണങ്ങുന്ന രീതിയിലാണെങ്കില്‍ അതാണ് ഭൂമിയെ സ്നേഹിക്കുന്ന നമുക്ക് ചെയ്യാന്‍ കഴിയുന്ന വലിയൊരു കാര്യം.

വീടിന്‍റെ ഡിസൈന്‍ മുതല്‍ നിര്‍മ്മാണം,താമസിക്കുന്നവരുടെ ഇടപെടല്‍, മെയിന്‍്റെനന്‍സ്, പുതുക്കിപ്പണിയില്‍ തുടങ്ങി ഭാവിയില്‍ വീട് പൊളിച്ചു മാറ്റുകയാണെങ്കില്‍ അതിന്‍്റെ  കാര്യങ്ങള്‍ വരെ ഗ്രീന്‍ ബില്‍ഡിംഗ് കോണ്‍സെപ്റ്റില്‍ ഉള്‍പെടുന്നു.
നമ്മുടെ ചുറ്റുപാടില്‍ നിന്നും ലഭ്യമായ നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിച്ചു കൊണ്ടു വീടു നിര്‍മ്മിക്കുക എന്നതാണ് ഗ്രീന്‍ ബില്‍ഡിംഗിന്‍്റെ അടിസ്ഥാന തത്വം. ഊര്‍ജ, ഉല്‍പന്ന ഉപഭോഗം ഏറ്റവും കുറവ് എന്നതാണ് ഇതിന്‍റെ മറ്റൊരു പ്രത്യേകത. ഊര്‍ജ ഉപഭോഗം കുറക്കുന്നതു വഴി നമ്മുക്ക് പണവും ലാഭിക്കാകും.

നിങ്ങള്‍ ഊര്‍ജജ ക്ഷമതയുള്ള (energy efficient) വീട് ഒരുക്കാന്‍ പദ്ധതിയിടുന്നെങ്കില്‍ ആദ്യത്തെ ചുവട് മഴവെള്ളം സംഭരിക്കുകയെന്നതാകണം. ഇത് ദീര്‍ഘാടിസ്ഥാനത്തില്‍ മെച്ചപ്പെട്ട റിട്ടേണാണ് തരുക. മണ്ണുകൊണ്ടുള്ള ഇഷ്ടിക, മണ്ണ് പ്രത്യേക യന്ത്രത്തിലിട്ട് അമര്‍ത്തി നിര്‍മ്മിക്കുന്ന ബ്രിക്സ്, ആഷ് ബ്രിക്സ് എന്നിവ ചുവര്‍ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നതാണ് ഉത്തമം. കൃത്രിമ വെളിച്ചവിധാനങ്ങളില്ലാതെ തന്നെ അകത്തളത്ത് ധാരാളം വെളിച്ചം കിട്ടുന്നതിന് വലിയ ജനാലകള്‍ വെക്കാം. ഇത് പകല്‍ സമയത്ത് വൈദ്യുതി ഉപഭോഗം കുറക്കാന്‍ സഹായിക്കും. ജനാലകളും വാതിലുകളും വെളിച്ചവും വായുവും അകത്തേക് കടത്തിവിടുന്നതിനാല്‍ ഫാനിന്‍റെയും ലൈറ്റിന്‍റേയും വൈദ്യുതി കുറഞ്ഞുകിട്ടും. നിലത്ത് ഗ്ളാനൈറ്റ് ഇടുന്നതിനേക്കാള്‍ കുളിര്‍മ നല്‍കുക മണ്ണുകൊണ്ടുള്ള കടപ്പ പതിച്ചാലാണ്. കാവി അഥവാ റെഡ് ഓക്സൈഡും നല്ലതാണ്.

ഗ്രീന്‍ കോണ്‍സപ്റ്റില്‍ വീട് നിര്‍മ്മിക്കാന്‍ പദ്ധതിയുണ്ടെങ്കില്‍ പ്ളോട്ട് തയാറാക്കുന്നതു മുതല്‍ ഇന്‍റീരിയര്‍ ചെയ്യുന്നതു വരെയുള്ള കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണം.

ഭൂമിയുടെ ഘടനക്ക് അനുസൃതമായ പ്ളാന്‍

വീടുവെക്കാന്‍ തീരുമാനിച്ച ഭൂമിയുടെ ഘടന അനുസരിച്ച് വേണം പ്ളോട്ട് തയാറാക്കാന്‍. ഭൂമിയുടെയും അതിന്‍റെ ചുറ്റുപാടിന്‍്റെയും സ്വാഭാവികത നശിപ്പിക്കാതെ വേണം പ്ളോട്ട് ഒരുക്കാന്‍.
ഭൂമിയിലെ തട്ടുകളും ചെരിവുകളും നില നിര്‍ത്താന്‍ ശ്രമിക്കുന്നത് നല്ലതാകും. പ്ളോട്ടില്‍ മരങ്ങള്‍, കുളങ്ങള്‍, തോടുകള്‍ തുടങ്ങിയവ ഉണ്ടെങ്കില്‍ അവ വീടിന്‍റെ ഭാഗമാക്കി ഡിസൈന്‍ ചെയ്യാം. രണ്ടു തട്ടായി കിടക്കുന്ന ഭൂമിയാണെങ്കില്‍ വീട് അതിനനുസരിച്ച് പ്ളാന്‍ ചെയ്യാം.
വിശാലമായി പരന്നു കിടക്കുന്ന ഭൂമിയില്‍ വീടുണ്ടാക്കുന്നതിനു പകരം വീടിന്‍റെ നിലകള്‍ വര്‍ദ്ധിപ്പിച്ച് ചുരുങ്ങിയ സ്ഥലത്ത് വീടുണ്ടാക്കുക. ഇത് ബാക്കി വരുന്ന സ്ഥലത്ത് മരങ്ങള്‍, അടുക്കളത്തോട്ടം, പൂന്തോട്ടം തുടങ്ങിയ ഉള്‍പ്പെടുത്താന്‍ സഹായിക്കും. വീട് നിറമ്മാണത്തിന് മരം മുറിക്കേണ്ടത് ഒഴിച്ചു കൂടാന്‍ പറ്റാത്തതാണെങ്കില്‍, വേറെ സ്ഥലത്ത് മരങ്ങള്‍ നട്ടു പിടിപ്പിക്കുക. വീട്ടു പരിസരത്ത് തണല്‍ വിരിക്കുന്ന മരങ്ങള്‍ വെള്ളം, വൈദ്യൂതി എന്നിവയുടെ ചെലവു കുറക്കാന്‍ സഹായിക്കും. ഇത് വീടിന്‍റെ അന്തരീഷത്തിന് ശാന്തതയും നൈര്‍മല്യവും കൊണ്ടുവരും.

നിര്‍മ്മാണ സാമഗ്രികളുടെ തെരഞ്ഞെടുപ്പ് പ്രധാനം

നിര്‍മ്മാണത്തിന് നമ്മുടെ ചുറ്റുവട്ടത്ത് സുലഭമായി ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിക്കുന്നതാണ് നല്ലത്. സിമന്‍റും മണലും അടങ്ങിയ സാമഗ്രികളും പരമാവധി ഒഴിവാക്കുക. മണ്ണിന്‍റെ ഇഷ്ടിക, ചെങ്കല്ല്, ഇന്‍റര്‍ ലോക്കിങ് ബ്രിക്സ്, മഡ് ബ്ളോക്ക്സ് എന്നിവ ഉപയോഗിക്കാവുന്നതാണ്.
വീട് നിര്‍മ്മിക്കാനുദ്ദേശിക്കുന്ന സ്ഥലത്തു നിന്നു മണ്ണെടുത്ത് പ്രത്യേക അനുപാതത്തില്‍ പ്രസ്സ് ചെയ്ത് ഉണ്ടാക്കുന്നതാണ് മഡ് ബ്രിക്സ്. മഡ് കപ്രസ്ഡ് വാളുകളും മികച്ചതാണ്. മഡ് കപ്രസ്ഡ് ബിക്സുകളും വാളുമാണെങ്കില്‍ുവരു തേപ്പിന്‍റെ ആവശ്യം വരില്ല. ചെങ്കല്ലും ഇഷ്ടികയും ഉപയോഗിക്കുകയാങ്കെിലും പ്ളാസ്റ്ററിംങ് ഒഴിവാക്കുക. ഇത് വലിയൊരു തോതില്‍ ചെലവു കുറക്കും. കട്ടകള്‍ കൂട്ടിയോജിപ്പിക്കാനും തേയ്ക്കാനും മണ്ണ് ഉപയോഗിക്കുന്നത് നല്ലതാണ്. മരങ്ങള്‍ മുറിക്കുന്നതിനു പകരം പഴയ മരങ്ങള്‍ ഉപയോഗിക്കാം. ആസ്ബറ്റോസ് ഷീറ്റുകള്‍ ഒഴിവാക്കുന്നതാണ് നല്ലത്. ഇത് ആരോഗ്യത്തിന് നല്ലതല്ല.  

പെയിന്‍റിങ് വേണ്ട

വീടിന്‍റെ ഭംഗിക്ക് വര്‍ണ്ണങ്ങള്‍ വാരിവിതറണമെന്നില്ല. അതിന്‍റെ ഘടനയും പരിസരവും മനോഹരമാണെങ്കില്‍ നിറങ്ങള്‍ എന്തിനാണ്. വീട് പെയിന്‍റടിക്കണമെന്ന് നിര്‍ബന്ധമാണെങ്കില്‍ കുമ്മായം ഉപയോഗിക്കാവുന്നതാണ്. കുമ്മായം നൂറു ശതമാനം പ്രകൃതി ദത്തമാണ്. അല്ലങ്കെില്‍ സീറോ വോളാറ്റെയില്‍ കംപോണന്‍റ് പെയിന്‍റ് തെരഞ്ഞെടുക്കുക
ഇപ്പോള്‍ വെള്ളവും പൂപ്പലും പറ്റാത്തതും ചെളി പറ്റാത്തതുമെല്ലാമായ പെയിന്‍റുകളാണല്ളോ നമ്മള്‍ തെരഞ്ഞെടുക്കാറ്. ഇത്തരം സാധാരണ പെയിന്‍റുകളിലടങ്ങിയ ഈയം (Lead) കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ഉണ്ടാകുന്നതിനും വന്‍ തോതില്‍ കാര്‍ബണ്‍ പുറം തള്ളാനും കാരണമാവുന്നു.

ഊര്‍ജോപയോഗം
വീട്ടിലേക്കാവശ്യമായ പരമാവധി ഊര്‍ജ്ജം പ്രകൃതിയിലെ വിഭവങ്ങളായ കാറ്റ്, സൂര്യപ്രകാശം എന്നിവയില്‍ നിന്നും കണ്ടത്തെുന്നതാണ് നല്ലത്. വീട്ടില്‍ സോളാര്‍ പാനല്‍ വെച്ചാല്‍ വൈദ്യുതിയുടെ ഉപയോഗം പാടെ കുറയും.

ബയോഗാസ് പ്ളാന്‍റ്
വീട്ടിലെ മാലിന്യങ്ങള്‍ മറ്റു പറമ്പുകളിലേക്ക് വലിച്ചെറിയുന്ന പതിവ് ഒഴിവാക്കാന്‍ ആദ്യം ശീലിക്കാം. മാലിന്യങ്ങള്‍ വീട്ടില്‍ തന്നെ സംസ്കരിക്കാനും അതില്‍ നിന്നുണ്ടാകുന്ന ബയോഗ്യാസ് ഉപയോഗിക്കാനും കഴിയുന്ന തരത്തിലുള്ള ഗ്യാസ് പ്ളാന്‍്റ് നിര്‍മ്മിക്കാം. വിവിധ വലുപ്പത്തിലുള്ള പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ളാന്‍്റ്  ഇപ്പോള്‍ ലഭ്യമാണ്.

വൈദ്യുതി ലാഭിക്കാം

കുറഞ്ഞ വൈദ്യുതി ഉപയോഗിക്കുന്ന വീട്ടുപകരണങ്ങളും ലൈറ്റുകളും ഉപയോഗിക്കുക. ചുരുങ്ങിയ തോതില്‍ വൈദ്യുതി ഉപയോഗപ്പെടുത്തുന്ന എല്‍ ഇ ഡി ലൈറ്റുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.  

മികവിന് പൂന്തോട്ടം
കൂടുതല്‍ ജലസേചനം ആവശ്യമായ ചെടികള്‍ പൂന്തോട്ടത്തില്‍ വേണ്ട എന്നു തീരുമാനിക്കുക. കുറച്ചു വെള്ളം ആവശ്യമുള്ള മുള പോലുള്ള ചെടികള്‍ക്ക് മുഖ്യസ്ഥാനം നല്‍കുക. പുല്‍ത്തകിടി കഴിവതും ഒഴിവാക്കുക. പൂമ്പാറ്റകള്‍ വന്നിരിക്കുന്ന തരത്തിലുള്ള ചെടികള്‍ വെച്ചുപിടിപ്പിച്ചാല്‍ പ്രകൃതിയോടിണങ്ങുന്ന ബട്ടര്‍ഫ്ളെ ഗാര്‍ഡന്‍ റെഡി.

മഴ ആസ്വദിക്കാം; വെള്ളം സംസ്കരിക്കാം

മഴ ആസ്വദിക്കുന്നതിനോടൊപ്പം മഴവെള്ളം സംരക്ഷിക്കുന്നതിനും പ്രധാന്യം നല്‍കുക. മുറ്റത്ത് വീഴുന്ന മഴവെള്ളം അവിടെ നിന്നു തന്നെ ഭൂമിയിലേക്കിറങ്ങാനുള്ള അവസരം സൃഷ്ടിക്കുക. അതിനായി  മുറ്റം കോണ്‍ക്രീറ്റ് ചെയ്യുന്നത് ഒഴിവാക്കുക. വീടിനു മുകളില്‍ വീഴുന്ന വെള്ളം മഴവെള്ള സംഭരണിയിലേക്ക് എത്തിച്ച് സംരക്ഷിക്കുന്നത് ഒരു പരിധിവരെ ജലക്ഷാമം തടയാന്‍ സഹായിക്കും

വെള്ളത്തിന്‍റെ പുനരുപയോഗം
കിച്ചണിലെ സിങ്ക്, വാഷ് ബേസിന്‍, വാഷിംഗ് മെഷിന്‍ തുടങ്ങിയവയില്‍ നിന്നുള്ള ഉപയോഗ ശൂന്യമായ വെള്ളം അടുക്കളത്തോട്ടത്തിലേക്കോ മറ്റു ആവശ്യങ്ങള്‍ക്കോ ചേരുന്ന തരത്തില്‍ പുന:രുപയോഗിക്കുക.

പ്രകൃതിയെ സംരക്ഷിക്കുക
വീടിനു ചുറ്റും നമ്മുടെ കാലാവസ്ഥക്കു യോജിക്കുന്ന തരത്തിലുള്ള ധാരാളം മരങ്ങളും ചെടികളും നട്ടുവളര്‍ത്തുക. അതു വഴി പക്ഷികള്‍ക്കും മറ്റു ജീവികള്‍ക്കും വേണ്ടി ഒരു ആവാസ വ്യവസ്ഥ സ്ൃഷ്ടിക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. അടുക്കളയോട് ചേര്‍ന്ന് ചെറിയ തോട്ടമാകാം. വിഷാംശമില്ലാതെ വീട്ടാവശ്യത്തിനുള്ള പച്ചക്കറികളും പഴങ്ങളും ഉണ്ടാക്കാം. വീട്ടു പരിസരത്ത് വേപ്പു പോലുള്ള  മരങ്ങള്‍ നടുന്നത് വായുവിനെ ശുദ്ധീകരിക്കും.

തയാറാക്കിയത്
വി.ആര്‍ ദീപ്തി
കടപ്പാട്
ഇക്കണോമിക്സ് ടൈംസ്

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.