ക്ലീൻ സ്വീപ്പിന് ജർമനി; കടക്കാൻ ജപ്പാൻ

ന്യൂ​യോ​ർ​ക്: ഡി, ​ഇ, എ​ഫ് ഗ്രൂ​പ്പു​ക​ളി​ൽ അ​വ​സാ​ന അ​ങ്ക​ങ്ങ​ൾ​ക്ക് വേ​ദി​ക​ളു​ണ​രു​മ്പോ​ൾ ചി​ല​ർ​ക്ക് മ​ര​ണ​പ്പോ​ര്. ആ​ദ്യ ര​ണ്ട് ക​ളി​ക​ളും ജ​യി​ച്ച് നേ​ര​ത്തെ നോ​ക്കൗ​ട്ട് ഉ​റ​പ്പി​ച്ച ജ​ർ​മ​നി, യു.​എ​സ് ടീ​മു​ക​ൾ സ​മ്പൂ​ർ​ണ വൈ​റ്റ്‍വാ​ഷ് ല​ക്ഷ്യ​മി​ടു​മ്പോ​ൾ നി​ർ​ണാ​യ​ക പോ​യ​ന്റു​ക​ളു​മാ​യി അ​വ​സാ​ന 32ൽ ​ഇ​ട​മു​റ​പ്പി​ക്കാ​നി​റ​ങ്ങു​ന്ന ക​രു​ത്ത​രു​മു​ണ്ട്. നേ​രി​യ പ്ര​തീ​ക്ഷ​ക​ൾ മാ​ത്ര​മെ​ങ്കി​ലും വ​ൻ അ​ട്ടി​മ​റി​ക​ൾ തീ​ർ​ക്കാ​ൻ ആ​കാ​ശ​ത്തോ​ളം ക​ണ​ക്കു​കൂ​ട്ട​ലു​ക​ളു​മാ​യി ബൂ​ട്ടു​കെ​ട്ടു​ന്ന ഇ​ത്തി​രി​ക്കു​ഞ്ഞ​ന്മാ​രും ഇ​ന്ന​ത്തെ മ​ത്സ​ര​ങ്ങ​ളു​ടെ സ​വി​ശേ​ഷ​ത. എ​ന്നാ​ൽ, ഒ​രു പ്ര​തീ​ക്ഷ​യും ബാ​ക്കി​യി​ല്ലാ​തെ സ​മ്പൂ​ർ​ണ തോ​ൽ​വി​യു​ടെ നാ​ണ​ക്കേ​ട് ഒ​ഴി​വാ​ക്കാ​ൻ ഇ​റ​ങ്ങു​ന്ന തു​നീ​ഷ്യ, തു​ർ​ക്കി​യ ടീ​മു​ക​ളും ഇ​ന്നി​റ​ങ്ങു​ന്നു.

യോ​ഗ്യ​ത നേ​ര​ത്തെ ഉ​റ​പ്പാ​ക്കി​യ ജ​ർ​മ​നി ഗ്രൂ​പ്-​ഇ​യി​ൽ എ​ക്വ​ഡോ​റി​നെ നേ​രി​ടു​മ്പോ​ൾ മൂ​ന്നാം ജ​യ​ത്തോ​ടെ ഗ്രൂ​പ് ഘ​ട്ടം തൂ​ത്തു​വാ​ര​ലാ​ണ് ല​ക്ഷ്യം. മ​റു​വ​ശ​ത്ത്, ഐ​വ​റി കോ​സ്റ്റി​നെ​തി​രെ തോ​റ്റും കു​റ​സാ​വോ​യെ ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ പി​ടി​ച്ചും ഒ​റ്റ പോ​യ​ന്റി​ൽ നി​ൽ​ക്കു​ന്ന എ​ക്വ​ഡോ​റി​ന് ജ​യം പോ​ലും പ്ര​തീ​ക്ഷ​യേ​റെ ന​ൽ​കു​ന്നി​ല്ല. കു​റ​സാ​വോ മാ​ത്ര​മാ​ണ് ഗ്രൂ​പ്പി​ൽ ടീ​മി​ന് പി​റ​കി​ലു​ള്ള​ത്. കു​റ​സാ​വോ​ക്ക് ഇ​ന്ന് ഐ​വ​റി കോ​സ്റ്റാ​ണ് എ​തി​രാ​ളി​ക​ൾ. മൂ​ന്നു പോ​യ​ന്റു​മാ​യി ര​ണ്ടാ​മ​തു​ള്ള ഐ​വ​റി കോ​സ്റ്റി​ന് ജ​യി​ക്കാ​നാ​യാ​ൽ അ​നാ​യാ​സം നോ​ക്കൗ​ട്ട് ഉ​റ​പ്പി​ക്കാം. കു​റ​സാ​വോ​ക്കും ജ​യം പ്ര​തീ​ക്ഷ​ക​ൾ ന​ൽ​കു​ന്നു​ണ്ട്.

മ​ര​ണ​പ്പോ​ര് ന​ട​ക്കു​ന്ന ഗ്രൂ​പ് എ​ഫി​ൽ ഏ​ഷ്യ​ൻ സിം​ഹ​ങ്ങ​ളാ​യ ജ​പ്പാ​ന് സ്വീ​ഡ​നെ​തി​രെ സ​മ​നി​ല പോ​ലും നോ​ക്കൗ​ട്ട് ഉ​റ​പ്പാ​ക്കു​ന്നു. തു​നീ​ഷ്യ​ക്കെ​തി​രെ എ​തി​രി​ല്ലാ​ത്ത നാ​ലു ഗോ​ൾ ജ​യ​ത്തി​ന്റെ ആ​വേ​ശ​വു​മാ​യാ​ണ് ജ​പ്പാ​ൻ ഇ​റ​ങ്ങു​ന്ന​തെ​ങ്കി​ൽ ഉ​ഗ്ര​പോ​രാ​ട്ടം ന​യി​ച്ചി​ട്ടും 5-1ന് ​ഡ​ച്ചു​പ​ട​ക്ക് മു​ന്നി​ൽ മു​ട്ടു​മു​ട​ക്കി​യ ഞെ​ട്ട​ലി​ലാ​ണ് സ്വീ​ഡ​ന്റെ പോ​രാ​ട്ടം. ആ​ദ്യ ര​ണ്ടു ക​ളി​യും വ​ൻ മാ​ർ​ജി​നി​ൽ തോ​റ്റ് നാ​ണം​കെ​ട്ട തു​നീ​ഷ്യ​ക്കെ​തി​രെ ഗോ​ൾ​മ​ഴ തീ​ർ​ക്കാ​നാ​ണ് ഡ​ച്ചു​പ​ട ഇ​ന്നി​റ​ങ്ങു​ന്ന​ത്. ഗ്രൂ​പ്പി​ലെ ഫാ​വ​റി​റ്റു​ക​ളാ​ണ് നെ​ത​ർ​ല​ൻ​ഡ്സ്.

ഗ്രൂ​പ് ഡി​യി​ൽ ആ​തി​ഥേ​യ​രാ​യ യു.​എ​സ് തു​ട​ർ​ച്ച​യാ​യ മൂ​ന്നാം ജ​യം തേ​ടി​യാ​ണ് തു​ർ​ക്കി​യ​ക്കെ​തി​രെ ഇ​റ​ങ്ങു​ന്ന​ത്. ആ​ദ്യ ര​ണ്ടു ക​ളി​യും തോ​റ്റ തു​ർ​ക്കി​യ​ക്കാ​ക​ട്ടെ, സ​മ്പൂ​ർ​ണ വീ​ഴ്ച ഒ​ഴി​വാ​ക്കാ​നു​ള്ള അ​ഭി​മാ​ന പോ​രാ​ട്ട​മാ​ണ്. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ആ​സ്ട്രേ​ലി​യ​ക്ക് പ​ര​ഗ്വേ ആ​ണ് എ​തി​രാ​ളി​ക​ൾ.

Tags:    
News Summary - World Cup Group Stage Finale: Germany and USA Eye Clean Sweep as Battle for Round of 32 Intensifies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.