അമ്പലക്കണ്ടിയിലെ കുമ്പളോട്ട് നട വയലിൽ സ്ഥാപിച്ച കട്ടൗട്ട നകൾ കാണാനെത്തിയ ഫുട്ബാൾ പ്രേമികൾ
ലോക കപ്പ് കട്ടൗട്ടുകൾ: അമ്പലക്കണ്ടിയിലേക്ക് ജനപ്രവാഹം
ഓമശ്ശേരി: ലോകകപ്പ് ഫുട്ബാൾ മത്സരത്തിൽ പങ്കെടുക്കുന്ന ടീമുകളുടെ ആരാധകർ ഉയർത്തിയ കട്ടൗട്ടുകൾ കാണുന്നതിനു അമ്പലക്കണ്ടിയിലേക്ക് ജനപ്രവാഹം. അമ്പലക്കണ്ടി കുമ്പളോട്ടുനട വയലിലാണ് ലയണൽ മെസി, ക്രിസ്റ്റാനോ റൊണാൾഡോ, നെയ്മർ ജൂനിയർ തുടങ്ങിയവരുടെ കൂറ്റൻ കട്ടൗട്ടുകൾ ഉയർന്നത്. ആദ്യം ഉയർന്നത് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കട്ടൗട്ട് ആയിരുന്നു. തുടർന്ന് മറ്റു ടീമുകളും തങ്ങളുടെ ഇഷ്ട താരങ്ങളുടെ കട്ടൗട്ടുമായി രംഗത്തു വന്നു. ആഘോഷമായാണ് ടീം അംഗങ്ങൾ കട്ടൗട്ടുമായി എത്തിയത്. വിവിധ ടീമുകളുടെ ഫാനുകൾ ജഴ്സിയണിഞ്ഞു പതാകകളേന്തി അമ്പലക്കണ്ടിയിലെ കട്ടൗട്ട് മത്സരം കാണാനെത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.