ദ​ക്ഷി​ണ കൊ​റി​യ​ൻ താ​ര​ങ്ങ​ളാ​യ ലീ ​ഗി ഹ്യോ​ക്, ഹ്വാ​ങ് ഇ​ൻ ബ്യോം, ​ സ​ൺ ഹ്യൂ​ങ് മി​ൻ എ​ന്നി​വ​ർ പ​രി​ശീ​ല​ന​ത്തി​നി​ടെ

കൊ​റി​യ​ക്ക് വെ​ക്കു​മോ ചെ​ക്ക്?; ദ​ക്ഷി​ണ കൊ​റി​യ​ക്ക് ആ​ദ്യ അ​ങ്കം ചെ​ക് റി​പ്പ​ബ്ലി​ക്കി​നെ​തി​രെ

സ​പോ​പാ​ൻ (മെ​ക്സി​കോ): ലോ​ക​ക​പ്പി​ൽ ഏ​ഷ്യ​ൻ ക​രു​ത്ത​രാ​യ ദ​ക്ഷി​ണ കൊ​റി​യ​ക്ക് ആ​ദ്യ അ​ങ്കം. ഇ​ന്ത്യ​ൻ സ​മ​യം വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 7.30ന് ​ന​ട​ക്കു​ന്ന ഗ്രൂ​പ് എ ​പോ​രാ​ട്ട​ത്തി​ൽ ഇ​വ​ർ ചെ​ക് റി​പ്പ​ബ്ലി​ക്കി​നെ നേ​രി​ടും. ഗ്രൂ​പ്പി​ൽ മെ​ക്സി​കോ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ഉ​ള്ള​തി​നാ​ൽ ഇ​രു ടീ​മി​നും ജ​യം അ​നി​വാ​ര്യ​മാ​ണ്. സൂ​പ്പ​ർ താ​രം സ​ൺ ഹ്യു​ങ് മി​നി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ഇ​റ​ങ്ങു​ന്ന കൊ​റി​യ​ൻ സം​ഘ​ത്തി​ന് വേ​ഗ​ത​യേ​റി​യ മു​ന്നേ​റ്റ​മാ​ണ് ക​രു​ത്ത്. സ​ണ്ണി​ന് പി.​എ​സ്.​ജി താ​രം ലീ ​കാ​ങ്-​ഇ​ൻ മി​ക​ച്ച പി​ന്തു​ണ ന​ൽ​കു​ന്നു. മ​ധ്യ​നി​ര​യി​ലെ പ​രി​ക്കു​ക​ൾ കാ​ര​ണം പ്ര​തി​രോ​ധ​ത്തി​ൽ മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട്. ഡി​ഫ​ൻ​ഡ​ർ ചോ ​യു-​മി​ൻ പു​റ​ത്താ​യ​തോ​ടെ കിം ​മി​ൻ-​ജെ ആ​ണ് പ്ര​തി​രോ​ധം ന​യി​ക്കു​ന്ന​ത്. 2006നു​ശേ​ഷം ആ​ദ്യ​മാ​യി ലോ​ക​ക​പ്പ് ക​ളി​ക്കു​ന്ന ചെ​ക് റി​പ്പ​ബ്ലി​ക്കു​കാ​രെ കൊ​റി​യ​ൻ സം​ഘ​വു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ശാ​രീ​രി​ക​ക്ഷ​മ​ത​യി​ൽ വ​മ്പ​ന്മാ​രാ​ണ്. കോ​ർ​ണ​ർ കി​ക്കും ഫ്രീ ​കി​ക്കും ഗോ​ളാ​യി പ​ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​ൽ പ്ര​ത്യേ​ക മി​ടു​ക്കു​ണ്ട്. പാ​ട്രി​ക് ഷി​ക്ക് ആ​ണ് പ്ര​ധാ​ന സ്ട്രൈ​ക്ക​ർ. തോ​മ​സ് സൂ​ചെ​ക്, പ​വ​ൽ സു​ൽ​ക് എ​ന്നി​വ​ർ മ​ധ്യ​നി​ര​യി​ൽ ക​ളി നി​യ​ന്ത്രി​ക്കും.

Tags:    
News Summary - Will Korea be in check?; South Korea's first match against the Czech Republic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.