മെ​ക്സി​കോ ഗോ​ൾ​കീ​പ്പ​ർ ഗി​ല്ലെ​ർ​മോ ഒ​ച്ചോ​വ പ​രി​ശീ​ല​ന​ത്തി​ൽ

തി​ര​മാ​ല​ക​ൾ ഉ​യ​രു​ക​യാ​യി...; ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തിൽ മെക്സികോയും ദക്ഷിണാഫ്രിക്കയും നേർക്കുനേർ

മെ​ക്സി​കോ സി​റ്റി: ലോ​ക​ക​പ്പ് ഉ​ദ്ഘാ​ട​ന​പ്പോ​രി​െ​ന്റ ആ​വേ​ശ​ത്തി​ര​മാ​ല​ക​ളു​യ​രാ​ൻ ഇ​നി മ​ണി​ക്കൂ​റു​ക​ൾ മാ​ത്രം. അ​തി​വേ​ഗ പാ​സു​ക​ളു​മാ​യി എ​തി​രാ​ളി​ക​ളെ കു​ഴ​പ്പി​ക്കു​ന്ന മെ​ക്സി​കോ​യു​ടെ സു​ന്ദ​ര ഫു​ട്ബാ​ൾ കാ​ഴ്ച​ക​ളു​മാ​യാ​ണ് ലോ​ക​ക​പ്പി​ന് തു​ട​ക്കം കു​റി​ക്കു​ക.

2010ൽ ​ദ​ക്ഷി​ണാ​ഫ്രി​ക്ക ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച ലോ​ക​ക​പ്പി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​െ​ന്റ ത​നി​യാ​വ​ർ​ത്ത​ന​മാ​വു​ക​യാ​ണ് ഈ ​ലോ​ക​ക​പ്പി​ലെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​വും. അ​ന്നും ദ​ക്ഷി​ണാ​ഫ്രി​ക്ക​യും മെ​ക്സി​കോ​യും ത​മ്മി​ലാ​യി​രു​ന്നു ലോ​ക മാ​മാ​ങ്ക​ത്തി​ന് തു​ട​ക്കം കു​റി​ച്ച​ത്. അ​ന്ന​ത്തെ മ​ത്സ​ര​ത്തി​ൽ 1-1 സ​മ​നി​ല​യാ​യി​രു​ന്നെ​ങ്കി​ൽ ഇ​ത്ത​വ​ണ വി​ജ​യ​ത്തി​ൽ കു​റ​ഞ്ഞ് ഒ​ന്നും ഇ​രു​ടീ​മു​ക​ളും പ്ര​തീ​ക്ഷി​ക്കു​ന്നു​ണ്ടാ​വി​ല്ല.

മെ​ക്സി​കോ സി​റ്റി സ്​​റ്റേ​ഡി​യ​ത്തി​ൽ ഇ​ന്ത്യ​ൻ സ​മ​യം വ്യാ​ഴാ​ഴ്ച രാ​ത്രി 12.30ന് ​ഗ്രൂ​പ് എ​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ന് മെ​ക്സി​കോ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​യും ഇ​റ​ങ്ങു​മ്പോ​ൾ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​െ​ന്റ ആ​വേ​ശ​വും പ​കി​ട്ടും പ്ര​തീ​ക്ഷി​ക്കാം. കീ​രി​ട​ങ്ങ​ളൊ​ന്നും നേ​ടാ​തെ ലോ​ക​ക​പ്പി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച​തി​െ​ന്റ റെ​ക്കോ​ഡ് (60 മ​ത്സ​ര​ങ്ങ​ൾ) മെ​ക്സി​കോ​ക്കാ​ണ്. ഇ​ത്ത​വ​ണ​യും കാ​ര്യ​ങ്ങ​ൾ​ക്ക് വ​ലി​യ മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. എ​ങ്കി​ലും ‘എ’ ​ഗ്രൂ​പ്പി​ൽ​നി​ന്ന് ഒ​ന്നാം സ്ഥാ​ന​ത്തോ​ടെ മു​ന്നേ​റാ​നു​ള്ള സാ​ധ്യ​ത ക​ൽ​പി​ക്കു​ന്ന​തും മെ​ക്സി​കോ​ക്കാ​ണ്. 1994ന് ​ശേ​ഷ​മു​ള്ള ഏ​ഴ് ടൂ​ർ​ണ​മെ​ന്റു​ക​ളി​ലും ത​ങ്ങ​ളു​ടെ ആ​ദ്യ മ​ത്സ​ത്തി​ൽ മെ​ക്സി​കോ തോ​റ്റി​ട്ടി​ല്ല. ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള എ​ട്ട് സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളി​ൽ ആ​റി​ലും ജ​യി​ച്ചാ​ണ് മെ​ക്സി​കോ​യു​ടെ വ​ര​വ്.

മ​റു​വ​ശ​ത്ത്, നാ​ലാം ലോ​ക​ക​പ്പി​നെ​ത്തു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ മു​ഖ്യ സ്വ​പ്നം ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി നോ​ക്കൗ​ട്ട് റൗ​ണ്ടി​ൽ ക​ട​ക്കു​ക എ​ന്ന​താ​ണ്. 2010ൽ ​ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച​തി​നു​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ടീം ​ലോ​ക​ക​പ്പി​നെ​ത്തു​ന്ന​ത്. അ​തേ​സ​മ​യം, മി​ക​ച്ച ഫോ​മി​ല​ല്ലാ​ത്ത​ത് ടീ​മി​നെ അ​ല​ട്ടു​ന്നു​ണ്ട്. അ​വ​സാ​ന അ​ഞ്ച് മ​ത്സ​ര​ങ്ങ​ളി​ൽ മൂ​ന്ന് സ​മ​നി​ല​യും ര​ണ്ട് തോ​ൽ​വി​യു​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ സ​മ്പാ​ദ്യം. ഇ​തു​മാ​യി നോ​ക്കൗ​ട്ടി​ൽ എ​ത്തു​ക എ​ന്ന​ത് അ​ൽ​പം ക്ലേ​ശ​ക​ര​മാ​യി​രി​ക്കു​മെ​ന്ന് ഉ​റ​പ്പ്. ലോ​ക​ക​പ്പ് യോ​ഗ്യ​താ ഗ്രൂ​പ്പി​ൽ നൈ​ജീ​രി​യ​യെ മ​റി​ക​ട​ന്ന് ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തി​യ ശേ​ഷ​മാ​ണ് ഈ ​ഫോം മ​ങ്ങ​ൽ. 10 യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നി​ൽ മാ​ത്ര​മാ​ണ് ഹ്യൂ​ഗോ ബ്രൂ​സി​െ​ന്റ ടീം ​പ​രാ​ജ​യം അ​റി​ഞ്ഞി​രു​ന്ന​ത്. ആ ​പ്ര​ക​ട​ന​ത്തി​ലേ​ക്കു​ള്ള മ​ട​ങ്ങി​വ​ര​വാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക കൊ​തി​ക്കു​ന്ന​ത്.

മു​ഖ്യ ഗോ​ൾ​കീ​പ്പ​ർ ലൂ​യി​സ് മ​ല​ഗോ​ണി​െ​ന്റ പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന് റൗ​ൾ റാ​ഹേ​ൽ ആ​യി​രി​ക്കും മെ​ക്സി​കോ​യു​ടെ വ​ല കാ​ക്കു​ക. വെ​റ്റ​റ​ൻ ഗോ​ൾ​കീ​പ്പ​ർ ഗി​ല്ലെ​ർ​മോ ഒ​ച്ചാ​വോ തു​ട​ർ​ച്ച​യാ​യ ആ​റാം ലോ​ക​ക​പ്പി​ലു​മു​ണ്ടാ​കും. ഏ​റ്റ​വും കൂ​ടു​ത​ൽ ലോ​ക​ക​പ്പി​ൽ ക​ളി​ക്കു​ന്ന താ​ര​മാ​കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് ഒ​ച്ചാ​വോ. 17കാ​ര​നാ​യ മി​ഡ്ഫീ​ൽ​ഡ​ൾ ഗി​ൽ​ബെ​ർ​ട്ടോ മോ​റ ലോ​ക​ക​പ്പി​ലെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​ര​മാ​ണ്. മെ​ക്സി​കോ സി​റ്റി സ്റ്റേ​ഡി​യ​ത്തി​ൽ ഇ​തി​നു​മു​മ്പ് ന​ട​ന്ന ത​ങ്ങ​ളു​ടെ ഏ​ഴ് ലോ​ക​ക​പ്പ് മ​ത്സ​ര​ങ്ങ​ളി​ലും വി​ജ​യം മെ​ക്സി​​കോ​ക്കൊ​പ്പ​മാ​യി​രു​ന്നു. ഇ​തി​ന് മു​മ്പ് മെ​ക്സി​കോ​യു​ടെ ഏ​റ്റ​വും മി​ക​ച്ച ര​ണ്ട് പ്ര​ക​ട​ന​ങ്ങ​ൾ ആ​തി​ഥേ​യ​രാ​യി​രു​ന്ന​പ്പോ​ഴാ​ണ്. 1970ലും 1986​ലും. ര​ണ്ട് ത​വ​ണ​യും ടീം ​ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ എ​ത്തി. 1994 മു​ത​ൽ 2018 വ​രെ​യു​ള്ള തു​ട​ർ​ച്ച​യാ​യ ഏ​ഴ് ടൂ​ർ​ണ​മെ​ന്റു​ക​ളി​ലും പ്രീ​ക്വാ​ർ​ട്ട​റി​ൽ പു​റ​ത്താ​കാ​നാ​യി​രു​ന്നു മെ​ക്സി​കോ​യു​ടെ വി​ധി. ഇ​ത്ത​വ​ണ ആ ​ക​ട​മ്പ മ​റി​ക​ട​ക്കു​മെ​ന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് കോ​ച്ച് ഹാ​വി​യ​ർ വാ​സ്കോ അ​ക്വ​യ​ർ.

അ​തി​വേ​ഗ​ത്തി​ലു​ള്ള പാ​സു​ക​ളി​ലൂ​ടെ എ​തി​രാ​ളി​ക​ളെ കു​ഴ​പ്പി​ക്കു​ന്ന മെ​ക്സി​ക്ക​ൻ ശൈ​ലി ഇ​ത്ത​വ​ണ​യും സ്റ്റേ​ഡി​യ​ത്തി​ൽ ആ​വേ​ശ​ത്തി​ര​മാ​ല തീ​ർ​ക്കു​ന്ന​ത് കാ​ണാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ് ആ​രാ​ധ​ക​ർ. ഫു​ൾ​ഹാം സ്ട്രൈ​ക്ക​ർ റൗ​ൾ ജി​മെ​നെ​സാ​ണ് ആ​തി​​ഥേ​യ​രു​ടെ ആ​ക്ര​മ​ണ​ത്തി​െ​ന്റ കു​ന്ത​മു​ന. എ​ഡ്സ​ൺ അ​ൽ​വാ​ര​സ് മ​ധ്യ​നി​ര​യി​ലും ജോ​ർ​ജ് സാ​ഞ്ച​സ് പ്ര​തി​രോ​ധ​ത്തി​ലും ക​രു​ത്തു​കാ​ട്ടും. റോ​ൺ​വെ​ൻ ഹെ​യ്ഡ​ൻ വി​ല്യം​സ് ആ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ഗോ​ൾ​വ​ല കാ​ക്കാ​ൻ എ​ത്തു​ന്ന​ത്. എം​ബെ​കെ​സേ​ലി എം​ബോ​കാ​സി പ്ര​തി​രോ​ധ​ത്തി​ലും ഓ​സ്‍വി​ൻ അ​പ്പോ​ളി​സ് ആ​ക്ര​മ​ണ​ത്തി​ലും തി​ള​ങ്ങും. ഇ​തി​നു​മു​മ്പ് നാ​ലു​ത​വ​ണ​യാ​ണ് ഇ​രു​ടീ​മു​ക​ളും ഏ​റ്റു​മു​ട്ടി​യ​ത്. ര​ണ്ട് വി​ജ​യ​വും ഒ​രു സ​മ​നി​ല​യു​മാ​യി മെ​ക്സി​കോ​യാ​ണ് മു​ന്നി​ട്ടു​നി​ൽ​ക്കു​ന്ന​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക ഒ​ന്നി​ലും വി​ജ​യി​ച്ചു. ഏ​റ്റ​വും ഒ​ടു​വി​ൽ ഏ​റ്റു​മു​ട്ടി​യ​ത് 2010 ലോ​ക​ക​പ്പി​ലാ​ണ്.

Tags:    
News Summary - The stakes are high...; Mexico and South Africa face off in the opening match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.