ഫിഫ ലോകകപ്പ് ടൂർണമെന്റിന്റെ സുരക്ഷാ ചുമതലയിലുള്ള ഖത്തരി ഉദ്യോഗസ്ഥർ
ദോഹ: 2026 ഫിഫ ലോകകപ്പ് ടൂർണമെന്റിന്റെ സുരക്ഷാ ചുമതലകളിൽ ഖത്തർ സുരക്ഷാ സേന ജാഗ്രതയോടെ ദൗത്യം തുടരുന്നു. ആതിഥേയ രാജ്യങ്ങളിലെ സുരക്ഷാ അധികാരികളുമായി സഹകരിച്ചും ഏകോപിപ്പിച്ചും അംഗീകൃത സുരക്ഷാ ചട്ടക്കൂടിനുള്ളിലാണ് അവരുടെ ദൗത്യം നിർവഹിക്കുന്നത്. ആഭ്യന്തര മന്ത്രാലയത്തിന്റെ സുരക്ഷാ കമ്മിറ്റി എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
ലോകകപ്പ് വേദികളിൽ വിവിധ ചുമതലകൾ നിർവഹിക്കുന്ന ടീമംഗങ്ങളുടെ ചിത്രങ്ങളും മന്ത്രാലയം പങ്കുവച്ചു. അന്താരാഷ്ട്ര പരിപാടികളുടെ സുരക്ഷയിൽ ഖത്തറിന്റെ വൈദഗ്ധ്യത്തിനുള്ള അന്താരാഷ്ട്ര അംഗീകാരമായാണ് ഇതിനെ കാണുന്നതെന്നും വലിയ അന്താരാഷ്ട്ര പരിപാടികളുടെ സുരക്ഷ കൈകാര്യം ചെയ്യുന്നതിൽ ഖത്തറിനുള്ള വൈദഗ്ധ്യത്തിലും സുരക്ഷാ ശേഷിയിലുമുള്ള വിശ്വാസത്തെ ഇത് ഊട്ടിയുറപ്പിക്കുന്നതായും അധികൃതർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.