Posted On
date_range Updated On
date_range റെക്കോഡിലേക്ക് ഗ്ലൗസണിഞ്ഞ് ഒച്ചാവോ; ആറ് ലോകകപ്പ് കളിക്കുന്ന ആദ്യ ഗോൾകീപ്പറയി മെക്സിക്കൻ ഇതിഹാസം
മെക്സികോ സിറ്റി: ആറാമത് ഫിഫ ലോകകപ്പിലും ഗ്ലൗ അണിയുന്ന താരമായി മെക്സിക്കൻ ഇതിഹാസ ഗോൾകീപ്പർ ഗിയേർമോ ഒച്ചാവോ മാറി. ലയണൽ മെസ്സിയുംക്രിസ്റ്റ്യാനോ റൊണാൾഡോയും കുറിച്ച റെക്കോഡിനു പിന്നാലെയാണ് കഴിഞ്ഞ രാത്രിയിൽ നടന്ന മെക്സികോ-ചെക്ക് മത്സരത്തിന്റെ 78ാം മിനിറ്റിൽ കളത്തിലെത്തികൊണ്ട് ഓച്ചാവോയും റെക്കോഡ് സ്ഥാപിച്ചത്. ആറ് ലോകകപ്പ് കളിക്കുന്ന ആദ്യ ഗോൾകീപ്പറുമായി താരം.
2006ലായിരുന്നു ഒച്ചാവോയുടെ ലോകകപ്പ് അരങ്ങേറ്റം. 2010, 2014, 2018, 2022 ലോകകപ്പുകളിലും മെക്സികൻ വലകാത്തു. ഇത്തവണ ടീമിലെ റിസർവ് ഗോളിയാണ് 40കാരനായ ഒച്ചാവോ. മെക്സികോ നോക്കൗട്ടിലേക്ക് മുന്നേറിയെങ്കിലും വരാനിരിക്കുന്ന മത്സരങ്ങളിൽ താരത്തിന് അവസരമുണ്ടാവാനിടയില്ല. വിശ്വപ്രസിദ്ധമായ ആസ്റ്റെക്ക സ്റ്റേഡിയം ഇതിഹാസ താരത്തിനുള്ള യാത്രയയപ്പ് വേദിയുമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.