ന്യൂയോർക്: അവസാന ലോകകപ്പ് കളിക്കുമ്പോൾ 18 വയസ്സുള്ള ‘കുട്ടി’യെന്ന വികാരമാണ് തനിക്കെന്ന് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ. പരിക്കിന്റെ ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിലും ഈ ടൂർണമെന്റ് മികച്ചതാക്കാൻ കഴിയുമെന്ന് 34കാരൻ പ്രതീക്ഷ പ്രകടിപ്പിച്ചു. ‘‘ഇത് എന്റെ നാലാമത്തെ ലോകകപ്പാണെങ്കിലും, ഉൾപ്പെട്ടിരിക്കുന്ന എല്ലാ കാര്യങ്ങളാലും, വ്യക്തമായും, ഇത് അവസാനത്തേതായതിനാലും ഇത് വ്യത്യസ്തമായ ഒരു വികാരമാണ്’’-ഗോ, ബ്രസീൽ ഡോക്യുമെന്ററിയുടെ പ്രിവ്യൂവിൽ നെയ്മർ പറഞ്ഞു. ‘‘ഒരു കുട്ടിയെപ്പോലെയാണ് എനിക്ക് തോന്നുന്നത്, ഒരു 18 വയസ്സുകാരൻ തന്റെ ആദ്യ ലോകകപ്പിന് പോകുന്നതുപോലെ. ഇവിടെ എത്തിയതിൽ എനിക്ക് വളരെ അഭിമാനവും സന്തോഷവുമുണ്ട്. ഈ ലോകകപ്പിന്റെ ഓരോ നിമിഷവും ഞാൻ ആസ്വദിക്കാൻ പോകുന്നു. ഇത് പ്രത്യേകതയുള്ളതായിരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’’ -അദ്ദേഹം കൂട്ടിച്ചേർത്തു.
കാൽവണ്ണക്കേറ്റ പരിക്കുകാരണം മൊറോക്കോക്കെതിരെയുള്ള ബ്രസീലിന്റെ ആദ്യ മത്സരം നെയ്മറിന് നഷ്ടമാവും. അദ്ദേഹം സുഖം പ്രാപിച്ചുവരുകയാണെന്നും ഹെയ്തി, സ്കോട്ട്ലൻഡ് എന്നിവർക്കെതിരെയുള്ള അടുത്ത ഗ്രൂപ് മത്സരങ്ങളിൽ കളിക്കുമെന്നും ഡോക്ടർമാർ പറയുന്നു. പരിക്കുകൾ കാരണം കുറെനാൾ മാറിനിന്നിട്ടും കോച്ച് കാർലോ ആഞ്ചലോട്ടിയുടെ ടീമിൽ നെയ്മർ ഇടംപിടിച്ചത് ആരാധകർക്ക് വലിയ അത്ഭുതമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.