ലോകകപ്പ്- 2026: എ​നി​ക്ക് ഞാ​നാ​വ​ണം, മെ​സ്സി​യാ​വേ​ണ്ട-​യ​മാ​ൽ

ന്യൂ​യോ​ർ​ക്: ല​യ​ണ​ൽ മെ​സ്സി​യെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി ബ​ഹു​മാ​നി​ക്കു​ന്നു​ണ്ടെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തെ​പ്പോ​ലെ ആ​കാ​ന​ല്ല, മ​റി​ച്ച് ‘താ​ൻ ത​ന്നെ​യാ​യി’ സ്വ​ന്തം വ​ഴി വെ​ട്ടി​ത്തു​റ​ക്കാ​നാ​ണ് താ​ൽ​പ​ര്യ​മെ​ന്ന് സ്പെ​യി​നി​ന്റെ കൗ​മാ​ര താ​രം ല​മീ​ൻ യ​മാ​ൽ. ‘‘മെ​സ്സി ഫു​ട്ബാ​ൾ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച താ​ര​മാ​ണ്. അ​ദ്ദേ​ഹ​വു​മാ​യി എ​ന്നെ താ​ര​ത​മ്യം ചെ​യ്യാ​ൻ ഞാ​ൻ യോ​ഗ്യ​ന​ല്ല. എ​നി​ക്ക് മെ​സ്സി ആ​കാ​ൻ താ​ൽ​പ​ര്യ​മി​ല്ല. എ​ന്റെ സ്വ​ന്തം വ​ഴി​യി​ലൂ​ടെ സ​ഞ്ച​രി​ക്കാ​നാ​ണ് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്.’’-​ബി.​ബി.​സി​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ യ​മാ​ൽ വ്യ​ക്ത​മാ​ക്കി.

‘‘ഒ​രു കു​ട്ടി​യാ​യി ഫു​ട്ബാ​ൾ ക​ളി​ച്ചു തു​ട​ങ്ങി​യ കാ​ലം മു​ത​ലേ ലോ​ക​ക​പ്പ് എ​ന്ന​ത് എ​പ്പോ​ഴും എ​ന്റെ​യൊ​രു സ്വ​പ്ന​മാ​യി​രു​ന്നു. ഇ​ത് എ​ന്റെ (ഓ​ർ​മ​യി​ലെ) മൂ​ന്നാ​മ​ത്തെ ലോ​ക​ക​പ്പാ​ണ്. ഞാ​നും അ​തി​ന്റെ ഭാ​ഗ​മാ​കാ​ൻ പോ​കു​ന്നു. എ​നി​ക്കി​ത് ഇ​പ്പോ​ഴും വി​ശ്വ​സി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. ഫു​ട്ബാ​ൾ ക​ളി​ക്കേ​ണ്ട​ത് മൈ​താ​ന​ത്താ​ണ്, പേ​പ്പ​റി​ല​ല്ല’’ -താ​രം തു​ട​ർ​ന്നു. ‘‘ക​ഴി​ഞ്ഞ യൂ​റോ ക​പ്പ് നേ​ടു​മെ​ന്ന് ആ​രെ​ങ്കി​ലും ക​രു​തി​യ ഫേ​വ​റി​റ്റു​ക​ൾ ആ​യി​രു​ന്നി​ല്ല ഞ​ങ്ങ​ൾ. പ​ക്ഷേ ഞ​ങ്ങ​ൾ അ​ത് വി​ജ​യി​ച്ചു. അ​വ​സാ​ന 48ൽ ​എ​ത്തി​യ ഓ​രോ ടീ​മി​നും അ​ർ​ഹി​ക്കു​ന്ന ബ​ഹു​മാ​നം ന​ൽ​കേ​ണ്ട​തു​ണ്ട്. അ​വ​ർ അ​വി​ടെ എ​ത്തി​യി​രി​ക്കു​ന്ന​ത് സ്വ​ന്തം ക​ളി​മി​ക​വു​കൊ​ണ്ട് ത​ന്നെ​യാ​ണ്’’ -യ​മാ​ൽ കൂ​ട്ടി​ച്ചേ​ർ​ത്തു.

ബാ​ഴ്സ​ലോ​ണ​ക്കു​വേ​ണ്ടി ക​ളി​ക്ക​വേ ഇ​ട​ത് കാ​ലി​ലെ പേ​ശി​ക്ക് പ​രി​ക്കേ​റ്റ​തി​നാ​ൽ യ​മാ​ൽ നി​ല​വി​ൽ പ്ര​ത്യേ​ക ചി​കി​ത്സ​യി​ലാ​ണ്. സ്പെ​യി​നി​ന്റെ ലോ​ക​ക​പ്പി​ന് മു​മ്പു​ള്ള സ​ന്നാ​ഹ മ​ത്സ​ര​ങ്ങ​ളി​ൽ താ​രം പ​ങ്കെ​ടു​ക്കു​ന്നി​ല്ല. എ​ങ്കി​ലും സ്പാ​നി​ഷ് കോ​ച്ച് ലൂ​യി​സ് ഡി ​ലാ ഫ്യൂ​ന്റെ പ്ര​ഖ്യാ​പി​ച്ച ലോ​ക​ക​പ്പ് സ്ക്വാ​ഡി​ൽ 18 കാ​ര​ൻ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. ജൂ​ൺ 15ന് ​കേ​പ്പ് വെ​ർ​ഡെ​ക്കെ​തി​രെ​യാ​ണ് സ്പെ​യി​നി​ന്റെ ആ​ദ്യ മ​ത്സ​രം. അ​തി​നു​മു​മ്പ് താ​രം പൂ​ർ​ണ ഫി​റ്റ്ന​സ് വീ​ണ്ടെ​ടു​ക്കു​മെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ പ്ര​തീ​ക്ഷ.

Tags:    
News Summary - I want to be myself, I don't want to be Messi: Lamine Yamal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-06-07 08:23 GMT