മെക്സികോ സിറ്റി: പോർചുഗലിനായി ആറാം ലോകകപ്പിൽ പന്തുതട്ടാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറങ്ങുമ്പോൾ ആരാധകർ അത്യാവേശത്തിലാണ്. അന്താരാഷ്ട്ര ഫുട്ബാളിലെ ഏറ്റവും വലിയ ഗോൾവേട്ടക്കാരിൽ ഒരാളായ റൊണാൾഡോ 227 മത്സരങ്ങളിൽനിന്ന് 143 ഗോളുകളാണ് സ്വന്തം പേരിലാക്കിയത്. നൈജീരിയക്കെതിരെ നടക്കുന്ന സൗഹൃദ മത്സരം ദേശീയ ടീമിനായി സ്വന്തം നാട്ടിലെ റൊണാൾഡോയുടെ അവസാന മത്സരമാണോ എന്ന തരത്തിലും ചർച്ചകൾ മുറുകുന്നുണ്ട്. താരത്തിെന്റ വിസ്മയകരമായ കറിയറിൽ ലോകകപ്പ് മാത്രമാണ് എത്തിപ്പിടിക്കാനാകാതെ പോയത്.
ജൂൺ 17ന് റിപ്പബ്ലിക് ഓഫ് കോംഗോക്കെതിരെയാണ് പോർചുഗലിന്റെ ആദ്യ മത്സരം. ദേശീയ ടീമിൽനിന്ന് വിരമിക്കുമോയെന്നതിലല്ല, ലോകകപ്പിലാണ് റെോണാൾഡോയുടെ ശ്രദ്ധ മുഴുവനെന്ന് പോർചുഗൽ കോച്ച് റോബർട്ടോ മാർട്ടിനസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.